Image

മാപ്പിന്‌ പുതിയ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 December, 2011
മാപ്പിന്‌ പുതിയ സാരഥികള്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ 2012-ലെ പ്രസിഡന്റായി അലക്‌സ്‌ അലക്‌സാണ്ടറെ തെരഞ്ഞെടുത്തു. വൈസ്‌ പ്രസിഡന്റ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി എന്നീ നിലകളില്‍ കഴിഞ്ഞ മൂന്നില്‍പ്പരം വര്‍ഷങ്ങള്‍ മാപ്പിന്‌ സ്‌തുത്യര്‍ഹമായ നേതൃത്വം നല്‍കിയ അലക്‌സ്‌ നല്ലൊരു സംഘാടകനും ജനസമ്മതനുമാണ്‌.

നവംബര്‍ 20-ന്‌ മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറിയ വാര്‍ഷിക പൊതുയോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. താഴെപ്പറയുന്നവരെ വിവിധ സ്ഥാനങ്ങളിലേക്ക്‌ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

സാബു സ്‌കറിയ (വൈസ്‌ പ്രസിഡന്റ്‌), ഏബ്രഹാം വര്‍ഗീസ്‌ (ജനറല്‍ സെക്രട്ടറി), മാത്യു നൈനാന്‍ (സെക്രട്ടറി), ഷാജി ജോസഫ്‌ (ട്രഷറര്‍), ജോണ്‍ മാത്യു (അക്കൗണ്ടന്റ്‌).

ചെയര്‍പേഴ്‌സണ്‍സ്‌: ജിനു ജോസഫ്‌ (സ്‌പോര്‍ട്‌സ്‌), ബിനു ജോസഫ്‌ (ആര്‍ട്‌സ്‌), ജോര്‍ജ്‌ കുഞ്ചാണ്ടി (യൂത്ത്‌), യോഹന്നാന്‍ ശങ്കരത്തില്‍ (പബ്ലിസിറ്റി), തോമസ്‌ എം. ജോര്‍ജ്‌ (ഫണ്ട്‌ റൈസിംഗ്‌), ഉമ്മന്‍ മത്തായി (എഡ്യൂക്കേഷന്‍), ഫിലിപ്പ്‌ ജോണ്‍ (കമ്യൂണിറ്റി സെന്റര്‍), വര്‍ഗീസ്‌ ഫിലിപ്പ്‌ (ലൈബ്രറി), ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ (ചാരിറ്റി), റോയി ജേക്കബ്‌ (മെമ്പര്‍ഷിപ്പ്‌).

ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌: രാജന്‍ ടി. നായര്‍, ജോര്‍ജ്‌ എം. മാത്യു, എം.കെ. ശാമുവേല്‍, ഏബ്രഹാം തോമസ്‌.

കമ്മിറ്റി മെമ്പേഴ്‌സ്‌: ഐ.എം. മാത്യു, ബിനു നായര്‍, ഭാസ്‌കരന്‍ കുഞ്ഞി, സോയ നായര്‍, തങ്കമ്മ ശാമുവേല്‍, ജോണ്‍ ഫിലിപ്പ്‌, ജോസഫ്‌ വി. ഏബ്രഹാം, സ്‌കറിയ ഉമ്മന്‍, രാജു ശങ്കരത്തില്‍, റൂസല്‍ ശാമുവേല്‍.

ഓഡിറ്റേഴ്‌സ്‌: ഡോ. രാജന്‍ മാത്യു, വര്‍ഗീസ്‌ പി. ഐസക്ക്‌.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യുവും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങളും തങ്ങളുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയ്‌ക്ക്‌ ഉണ്ടാക്കിയ നേട്ടങ്ങളെ ജനറല്‍ബോഡി പ്രശംസിച്ചു.

2014-ലെ ഫോമാ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടത്തുന്നതിനും, മാപ്പിന്റെ നോമിനി ട്രഷറര്‍ സ്ഥാനാര്‍ത്ഥി വര്‍ഗീസ്‌ ഫിലിപ്പിനെ വിജയിപ്പിക്കാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനും ജനറല്‍ബോഡി തീരുമാനിച്ചു. ഫോമാ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ജോര്‍ജ്‌ മാത്യുവിന്‌ മാപ്പ്‌ സമ്പൂര്‍ണ്ണ പിന്തുണ നല്‍കും. യുവത്വത്തിന്‌ ഭൂരിപക്ഷമുള്ള പുതിയ കമ്മിറ്റി ഭാവിയുടെ ശുഭ പ്രതീക്ഷയാണെന്ന്‌ നിയുക്ത പ്രസിഡന്റ്‌ അലക്‌സ്‌ അലക്‌സാണ്ടര്‍ പ്രസ്‌താവിച്ചു.

ജനറല്‍ സെക്രട്ടറി റോയി ജേക്കബ്‌ മീറ്റിംഗില്‍ പങ്കെടുത്ത എല്ലാ മെമ്പേഴ്‌സിനും നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികള്‍ ജനുവരി ഒന്നാം തീയതി ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും.
മാപ്പിന്‌ പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക