Image

കാജല്‍ പണം നല്‍കാതെ പറ്റിച്ചെന്ന്‌ ഉദയനിധി

Published on 10 September, 2014
കാജല്‍ പണം നല്‍കാതെ പറ്റിച്ചെന്ന്‌ ഉദയനിധി
തമിഴ്‌, ഹിന്ദി നടി കാജല്‍ അഗര്‍വാള്‍ പണം നല്‍കാതെ പറ്റിച്ചെന്ന്‌ ിര്‍മാതാവും നടനുമായ ഉദയനിധി സ്‌റ്റാലന്റെ പരാതി. ഉദയ്‌നിധി നിര്‍മിക്കുന്ന നന്‍പേന്‍ട എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മുന്‍കൂറായി വാങ്ങിയ 40 ലക്ഷം രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ്‌ നിര്‍മാതാക്കളുടെ സംഘടനയ്‌ക്ക്‌ ഉദയനിധി പരാതി നല്‍കിയിരിക്കുന്നത്‌.

ചിത്രത്തില്‍ കാജലിനെയാണ്‌ ആദ്യം നായികയായി പരിഗണിച്ചിരുന്നത്‌. ഇതേത്തുടര്‍ന്നു നാല്‍പ്പതു ലക്ഷം രൂപയും പ്രതിഫല അഡ്വാന്‍സായി നല്‍കി. എന്നാല്‍ പിന്നീട്‌ കാജലിന്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരുകയും നയന്‍താര ചിത്രത്തിനായി കരാര്‍ ഒപ്പിടുകയുമായിരുന്നു.

അതിനു ശേഷം അഡ്വാന്‍സ്‌ തുക തിരികെ നല്‍കാന്‍ ഉദയ്‌നിധിയുടെ നിര്‍മാണ കമ്പനിയായ റെഡ്‌ ജയന്റ്‌ ആവശ്യപ്പെട്ടെങ്കിലും തുക തിരികെ നല്‍കാന്‍ തയ്യാറാകാതെ അടുത്ത പ്രോജക്‌ടില്‍ ഈ തുക കണക്കാക്കാമെന്നായിരുന്നു നടിയുടെ മറുപടി. ഇതോടെയാണ്‌ ഉദയനിധി സംഘടനയ്‌ക്ക്‌ പരാതി നല്‍കിയത്‌.
കാജല്‍ പണം നല്‍കാതെ പറ്റിച്ചെന്ന്‌ ഉദയനിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക