Image

നോര്‍ക്ക റൂട്ട്സ് പ്രവാസി സാഹിത്യ പുരസ്കാരവിതരണം

Published on 11 September, 2014
നോര്‍ക്ക റൂട്ട്സ് പ്രവാസി സാഹിത്യ പുരസ്കാരവിതരണം

കേരള സംസഥാനത്തിന്റെ പ്രവാസി ക്ഷേമ വകുപ്പായ നോര്‍ക്ക റൂട്ട്സ് 2012ലെ പ്രവാസി പുരസ്കാരങ്ങള്‍ ഓഗസ്റ്റ് 28ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ്സ്ക്ളബ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമവികസന, നോര്‍ക്ക വകുപ്പ് മന്ത്രി കെ. സി. ജോസഫ് ജേതാക്കള്‍ക്ക് സമര്‍പ്പിച്ചു. നോര്‍ക്ക റൂട്ട്സ് രണ്ടാം തവണയാണ് പ്രവാസി പുരസ്കാരങ്ങള്‍ നല്‍കുന്നത്.

നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ് സ്വാഗതം ആശംസിച്ചു. സാഹിത്യ അക്കാഡമി പ്രസിഡന്റ് ശ്രീ പെരുമ്പടവം ശ്രീധരന്‍, ഡോക്ടര്‍ ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും നോര്‍ക്ക ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശ്രീ പി സുദീപ് നന്ദി പറയുകയും ചെയ്തു.

ആര്‍ സുധീശ് കുമാറിന്റെ (ബഹറിന്‍) ‘ഭൂതകാഴ്ചകള്‍ ‘ എന്ന നോവലും റീനി മമ്പലത്തിന്റെ (യുഎസ്‌എ) ‘റിട്ടേണ്‍ഫളൈറ്റ്’എന്ന ചെറുകഥാസമാഹാരവും പ്രവാസി സാഹിത്യപുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി.അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതിയ, കേരളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച പന്ത്രണ്ട്  കഥകളുടെ സമാഹാരമാണ് ‘റിട്ടേണ്‍‘ ഫളൈറ്റ്’എന്ന സമാഹാരം.

ഇതുകൂടാതെ ദൃശ്യമാധ്യമ രംഗത്തും ശ്രവ്യമാധ്യമ രംഗത്തും സാമൂഹിക സേവന രംഗത്തുമായി എട്ടോളം അവാര്‍ഡുകള്‍ നല്‍കി. ഗള്‍ഫ്‌രാജ്യങ്ങളിലുള്ള മലയാളികള്‍ ആണ് ഈ അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. പ്രവാസി മലയാളികള്‍ക്കിടയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിയമസഹായ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സാമൂഹിക പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം

നോര്‍ക്ക റൂട്ട്സ് പ്രവാസി സാഹിത്യ പുരസ്കാരവിതരണംനോര്‍ക്ക റൂട്ട്സ് പ്രവാസി സാഹിത്യ പുരസ്കാരവിതരണം
Join WhatsApp News
വിദ്യാധരൻ 2014-09-11 18:02:56
അമേരിക്കയുടെ ചുറ്റുപാടുകളിൽനിന്ന് ലഭിക്കുന്ന അസംസ്കൃത സാധനങ്ങൾ ഉപയോഗിച്ച് കഥകൾ മെനയുവാൻ പ്രാഗത്ഭ്യമുള്ള ഒരു എഴുത്തുകാരിയാണ് റീനി മമ്പലം എന്ന് പല കഥകൾ വായിച്ചതിൽ നിന്ന് മനസിലാക്കിയിട്ടുണ്ട്. ലാനയുടെ സമ്മേളനത്തിൽ അക്ബർ കക്കട്ടിൽ അമേരിക്കയിലെ എഴുത്തുകാരെക്കുറിച്ച് നടത്തിയ പരാമർശം ഈ എഴുത്തുകാരിയുടെ കാര്യത്തിൽ പ്രസക്തമല്ല. അമേരിക്കയിലെ ബുദ്ധിജീവികൾ കണ്ടുപിടിച്ച പ്രാവാസി സാഹിത്യം ഒരു ശാപമായും ഒരു വളഞ്ഞ വാലായും ഈ പുരസ്കാരത്തിന്റെ പിന്നിലും നില്ക്കുന്നു. ഒരു സന്തോഷമുള്ളത്, പെണ്ണ് എഴുത്തിനുള്ള പ്രവാസി പുരസ്ക്കാരം എന്ന് പറഞ്ഞില്ലല്ലോ. അഭിനന്ദനങ്ങൾ
Truth man 2014-09-11 19:02:51
Congrats  ,Reeni mamapalam 
vaayanakkaaran 2014-09-11 19:19:28
അഭിനന്ദനങ്ങൾ! അമേരിക്കൻ ജീവിതത്തിന്റെ മണമുള്ള നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക