Image

ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് കീല്‍ അന്തരിച്ചു

Published on 11 September, 2014
ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് കീല്‍ അന്തരിച്ചു
കാലിഫോര്‍ണിയ: ജയിംസ് ബോണ്ട് ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടന്‍ റിച്ചാര്‍ഡ് കീല്‍ (74) അന്തരിച്ചു.
റോജര്‍ മൂര്‍ ജയിംസ് ബോണ്ടായി വേഷമിട്ട ‘ദ സ്പൈ ഹു ലവ്ഡ് മി’, ‘മൂണ്‍റാകര്‍’ എന്നീ ചിത്രങ്ങളിലെ സ്റ്റീല്‍ പല്ലുള്ള വില്ലന്‍ വേഷമാണ് കീലിനെ ശ്രദ്ധേയനാക്കിയത്.
കാലില്‍ പൊട്ടലുണ്ടായതിനത്തെുടര്‍ന്ന് ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. എന്നാല്‍ മരണകാരണം എന്താണെന്ന് കീലിനെ ചികിത്സിച്ച മെഡിക്കല്‍ സെന്‍റര്‍ വെളിപ്പെടുത്തിയില്ല.
ഏഴടി രണ്ടിഞ്ച് പൊക്കമുള്ള കീല്‍ സ്പോര്‍ട് കോമഡിയായ ഹാപ്പി ഗില്‍മോറിലും അഭിനയിച്ചിട്ടുണ്ട്. ഡെട്രോയിറ്റില്‍ ജനിച്ച കീല്‍ 1960 ലാണ് ചലച്ചിത്ര രംഗത്തത്തെിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക