Image

ഗാര്‍ലന്‍ഡ്‌ ഫൊറോനാ ദേവാലയ കൂദാശ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ 17-ന്‌ നിര്‍വഹിക്കും

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 04 December, 2011
ഗാര്‍ലന്‍ഡ്‌ ഫൊറോനാ ദേവാലയ കൂദാശ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ 17-ന്‌ നിര്‍വഹിക്കും
ഗാര്‍ലന്‍ഡ്‌ (ടെക്‌സാസ്‌): ഗാര്‍ലന്‍ഡ്‌ സെന്റ്‌. തോമസ്‌ സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്‍റെ കൂദാശ ചിക്കാഗോ രൂപതാ മെത്രാന്‍! മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വ്വഹിക്കും. അമേരിക്കയിലെ വിവധ സ്ഥലങ്ങലില്‍നിന്നെത്തുന്ന നിരവധി വിശിഷ്ട വൈദികരുടേയും സിസ്‌റ്റേഴ്‌സിന്റെയും രൂപതയിലെ മറ്റു ഇടവകകളില്‍നിന്നെത്തുന്ന നിരവധി വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ഡിസംബര്‍! 17 നു ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ കൂദാശാ ചടങ്ങുകള്‍ക്കും ധന്യമുഹൂര്‍ത്തങ്ങകള്‍ക്കും ഗാര്‍ലന്‍ഡ്‌ സാകഷ്യം വഹിക്കും.

ചിക്കാഗോ രൂപതാ വികാരി ജനറാള്‍മാരായ ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. എബ്രഹാം മുത്തോലത്ത്‌, രൂപതാ ചാന്‍സലര്‍ ഫാ. വിനോദ്‌ മഠത്തിപറമ്പില്‍ തുടങ്ങി രൂപതാനേതൃത്വവും ഡാലസ്‌ രൂപതാ സഹായക മെത്രാന്‍ ഡഗ്ലസ്‌ ഡേഷോടെല്‍, ഗാര്‍ലന്‍ഡ്‌ മേയര്‍ റൊണാള്‍ഡ്‌ ജോണ്‍സ്‌ തുടങ്ങി വിഷിട വ്യക്തികളും ചടങ്ങില്‍ സന്നിഹിതരാകും.

കൂദാശക്കും ആരാധനാ കര്‍മ്മങ്ങള്‍ക്കും ശേഷം അഭിവന്ദ്യ മാര്‍!. ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിനോടൊപ്പം വിശ്വാസികള്‍ ഏവരും പങ്കെടുക്കുന്ന സ്‌നേഹ വിരുന്നുണ്ടാവും. തുടര്‍ന്ന്‌ റീജണല്‍ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. സെബാസ്‌ട്യന്‍(ജോജി) കണിയാംപടിയുടെ അദ്ധ്യക്ഷതയിതില്‍വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തില്‍പൊതു സമ്മേളനം നടക്കും.

ഗാര്‍ലന്‍ഡ്‌ സെന്റ്‌. തോമസ്‌ സീറോ മലബാര്‍ !മിഷന്‍ 1984 ലാണ്‌ സ്ഥാപിതമായത്‌. 1992 ല്‍ സ്വന്തമായി പള്ളിവാങ്ങി ഇടവകയായി ഉയര്‍ന്നു. പഴയ പള്ളിപൊളിച്ചു അതെ സ്ഥലത്ത്‌ തന്നെയാണ്‌ രൂപതയുടെ രണ്ടാമത്തെ വലിയ പള്ളിയായ ഫോറോനായുടെ ഇപ്പോഴത്തെ നിര്‍മ്മാണവും. ഇടവക വികാരി ഫാ. സെബാസ്‌ട്യന്‍ കണിയാംപടിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ധീരനേതൃത്വമാണ്‌ ഗാര്‍ലന്‍ഡില്‍ ഡാലസ്‌ റീജിയനു അഭിമാനമായി സ്വന്തമായ ഫൊറോനാ ദേവാലയം. ദേവാലയ നിര്‍മ്മാണത്തിനു വേണ്ടി മുന്‍ വികാരി ഫാ. സഖറിയാസ്‌ തോട്ടുവേലി നടത്തിയ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം സ്‌മരണീയമാണ്‌.

ദേവാലയ നിര്‍മാണ പ്രോജക്ടില്‍ ചെറുതും വലുതുമായ നിരവധി കമ്മറ്റികളുടെ കൂട്ടായ സുതാര്യമായ പ്രവര്‍ത്തനം തുടക്കം മുതല്‍ വികാരിയച്ചനൊപ്പമുണ്ടായിരുന്നു. ബില്‍!ഡിംഗ്‌ കമ്മറ്റി കോചെയെര്‍!ഴ്‌സ്‌ കുഞ്ചെറിയ കൈനിക്കര, ഫിലിപ്പ്‌ കാവാലം, സെക്രട്ടറി ജിമ്മി മാത്യു, അക്കൌണ്ടന്റ്‌ തോമസ്‌ കല്ലറക്കല്‍, ഫൈനാന്‍സ്‌ കമ്മറ്റിയില്‍ ജില്‍സണ്‍ മാത്യു, മാത്യു കെ ജോണ്‍, കണ്‍സ്‌ട്രക്ഷന്‍ കമ്മറ്റിയില്‍ ടോമി നെല്ലുവേലി , ജെയിംസ്‌ കൈനികര, പ്രൈസിംഗ്‌ & നെഗോഷിയേഷന്‍ ടീമില്‍ ജോസഫ്‌ ജെയിംസ്‌, മാത്യു തോമസ്‌, മറ്റു ബില്‍ഡിംഗ്‌ എക്‌സിക്യുട്ടീവ്‌ കമ്മറ്റിഅംഗങ്ങള്‍, ട്രസ്റ്റിമാരായ ജോസഫ്‌ ജോര്‍ജ്‌ മടത്തുംമുറിയില്‍, കുഞ്ചെറിയ കൈനിക്കര മറ്റു പാരിഷ്‌ കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നിര്‍മാണ പ്രോജക്ടിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.

കൂദാശ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്കുള്ള അധിക കാര്‍പാര്‍ക്കിംഗ്‌ സൗകര്യവും പള്ളിയിലോട്ടുള്ള ട്രാന്‍സ്‌പോട്ടേഷനും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്‌.
ഗാര്‍ലന്‍ഡ്‌ ഫൊറോനാ ദേവാലയ കൂദാശ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ 17-ന്‌ നിര്‍വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക