മുംബൈ: അള്ളാഹു എന്നെഴുതിയ വസ്ത്രം ധരിച്ച് മുസ്ലീം സമുദായത്തിന്റെ മതവികാരം
വ്രണപ്പെടുത്തിയതിന് ബോളിവുഡ് നടന് സല്മാന് ഖാനെതിരെ പൊലീസ് കേസെടുത്തു.
മൊഹമ്മദ് അസിം മൊഹമ്മദ് അരിഫ് എന്നയാളാണ് താരത്തിനെതിരെ പരാതി
നല്‍കിയത്.
കഴിഞ്ഞയിടെ സല്മാന് ഖാന് പങ്കെടുത്ത ഫാഷന്‍ ഷോയില്‍
അറബിയില്‍ അല്ലാഹ് എന്നെഴുതിയ വസ്ത്രം ധരിച്ച് ഒരു മോഡല്‍ റാമ്പിലൂടെ
നടന്നിരുന്നു. ഇത് മുസ്ലീം സമുദായത്തിന്റെ മത വികാരത്തെ വ്രണപ്പെടുത്തി എന്നാണ്
ആരോപണം. ഫാഷന്‍ ഷോയുടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിന്രെ
കോപ്പിയും അരിഫ് പരാതിയോടൊപ്പം ഹാജരാക്കി.
ഈ ഫാഷന്‍ ഷോ എന്ന്, എവിടെ
വച്ച് നടന്നു എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരാതി നല്കി
രണ്ട് ദിവസമായിട്ടും പൊലീസ് വേണ്ട നടപടികളെടുത്തില്ലെന്ന് അരിഫ് ആരോപിച്ചു.
പിന്നീട് സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാലം ധരണ ഇരിക്കും എന്ന്
ഭീഷണിപ്പെടുത്തിയപ്പോളാണ് താരത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായതെന്നും
അദ്ദേഹം വ്യക്തമാക്കി. സല്‍മാനെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് ദിലീപ് ചവാന്
പറഞ്ഞു.