Image

`ഹമാരി അധൂരി കഹാനി' വിദ്യാ ബാലന്‍ നായിക

Published on 13 September, 2014
`ഹമാരി അധൂരി കഹാനി' വിദ്യാ ബാലന്‍ നായിക
ബോളിവുഡ്‌ സംവിധായകന്‍ മോഹിത്‌ സൂരി ഒരുക്കുന്ന `ഹമാരി അധൂരി കഹാനി' എന്ന ചിത്രത്തില്‍ വിദ്യാ ബാലന്‍ നായികയാകുന്നു. ചിത്രത്തിന്റെ ഷൂട്ടിഗ്‌ ഒക്ടോബറില്‍ ആരംഭിക്കും.

ചിത്രത്തില്‍ ഇമ്‌നാന്‍ ഹഷ്‌മിയാണ്‌ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഇമ്രാന്രെ ഒപ്പമുള്ള വിദ്യയുടെ മൂന്നാമത്തെ ചിത്രമാണിത്‌. ഇതിനു മുന്‌പ്‌ ദി ഡേര്‍ട്ടി പിക്‌ചര്‍, ഗഞ്‌ജക്കര്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്‌.

താനവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു പ്രത്യേകത നല്‍കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും ഈ ചിത്രവും അതുപോലെയായിരിക്കുമെന്നും വിദ്യ പറഞ്ഞു. മോഹിത്‌ സൂരിയോടൊപ്പം പ്രവര്‍ത്തിക്കാനായതിന്രെ സന്തോഷവും താരം മറച്ചുവച്ചില്ല. താന്‍ വളരെ സന്തോഷത്തോടെ ജോലി ചെയ്യുന്ന സെറ്റുകളില്‍ ഒന്നാണ്‌ സൂരിയുടേതെന്ന്‌ നടി പറഞ്ഞു.
`ഹമാരി അധൂരി കഹാനി' വിദ്യാ ബാലന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക