Image

വിദേശ ഭീമന്മാര്‍ വന്നാല്‍ അരാജകത്വം: പ്രൊഫ. സാമുവല്‍

Published on 05 December, 2011
വിദേശ ഭീമന്മാര്‍ വന്നാല്‍ അരാജകത്വം: പ്രൊഫ. സാമുവല്‍
(എ.റ്റി സാമുവല്‍ സിപിഎ, എംബിഎ (ചെയര്‍മാന്‍, ലോണ്‍സ്റ്റാര്‍ യൂണിവേഴ്‌സിറ്റി അഡ്‌വൈസറി ബോര്‍ഡ്)

ഇന്‍ഡ്യയിലെ ചെറുകിട വിപണമേഖലയിലെ വിദേശ നിക്ഷേപം എന്നത് സമഗ്രമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഡോ.മന്‍മോഹന്‍ സിംഗ് ഇന്‍ഡ്യയുടെ ധനകാര്യവകുപ്പു മന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയിലെ റൈസ് യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍  അദേഹം നടത്തിയ ഒരു പ്രഭാഷണം എന്റെ ഓര്‍മ്മയിലേക്കു വരുകയാണ്. സാമ്പത്തികവികസനരംഗത്തേക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്പ്പാടുകളില്‍ സാരമായ വ്യതിചലനങ്ങള്‍ സംഭവിച്ചതായി ഇപ്പോള്‍ ഇന്‍ഡ്യയില്‍ അദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങളില്‍ നിന്നും ഞാന്‍ മനസിലാക്കുന്നു.

മിക്‌സഡ് സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചിരിക്കുന്ന ഇന്‍ഡ്യയുടെ സാമ്പത്തികദര്‍ശനം സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അധിഷ്ഠിതമാണ്. വാള്‍മാള്‍ട്ടിനു സമമായ വിദേശകുത്തകകള്‍ ഇന്‍ഡ്യയിലെ ചെറുകിടവിപണിയിലേക്കു കടന്നു വന്നാല്‍ കാലോചിതമായി ഇന്‍ഡ്യന്‍ സാമ്പത്തീകമേഖലയില്‍ അരാജകത്വം ഉണ്ടാകുമെന്നതില്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ പലതും മുകസാക്ഷിയാണ്. മൂലധനമുടക്കും ലാഭവിഹിതവും മാത്രം കണക്കു കൂട്ടി ചെറുകിടവ്യാപാര, വ്യവസായത്തെ കാണുന്ന ഒരു കുത്തകകളുടെ വരവോടെ ഇന്‍ഡ്യയിലെ ഭൂരിഭാഗം വരുന്ന കര്‍ഷകരും കര്‍ഷകതൊഴിലാളികളും ചെറുകിട, ഇടത്തരം വ്യവസായികളും അവരോടു ബന്ധപ്പെട്ടു ഉപജീവനം കഴിക്കുന്നവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നിപതിക്കുവാന്‍ എറെ സാദ്ധ്യതയുണ്ട്.

ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ചെറുകിട മേഖകളിലെ ബന്ധപ്പെട്ടവരുമായി ശരിയായ ആശയവിനിമയമോ സമഗ്രമായ ചര്‍ച്ച നടത്തിയോ വേണ്ടിയിരുന്നു സര്‍ക്കാര്‍ ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടിയിരുന്നത്. സഖ്യകക്ഷികളുടെ വിയോജിപ്പോടെ സര്‍ക്കാര്‍ തല്ക്കാലികമായി പ്രസ്തുത തീരുമാനം മരവിപ്പിച്ചെങ്കിലും ഈ തീരുമാനം വീണ്ടും പ്രഖ്യാപിക്കും എന്നു തന്നെയാണ് അനുമാനിക്കേണ്ടത്. അതിനു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ വിദേശനിക്ഷേപകരാറിന്റെ ഉള്ളടക്കം പൊതു ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുക തന്നെ വേണം.

ഈമലയാളി  ഇത്തരം ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നതില്‍ സന്തോഷമുണ്ട്. ഇതിന്റെ ഭാരവാഹികളെ അഭിനന്ദിക്കുന്നു. ഒപ്പം അവസരോചിതമായി ആശയസമ്പത്തു തികഞ്ഞ ഒരു ലേഖനം എഴുതിയതിന് ബിനോയി സെബാസ്റ്റ്യനെയും. അഭിനന്ദനങ്ങള്‍.

see article by Benoy Sebastian

http://emalayalee.com/varthaFull.php?newsId=8414
വിദേശ ഭീമന്മാര്‍ വന്നാല്‍ അരാജകത്വം: പ്രൊഫ. സാമുവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക