Image

വിജയഗാഥ രചിച്ച്‌ മിത്രാസ്‌ 2014

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2014
വിജയഗാഥ രചിച്ച്‌ മിത്രാസ്‌ 2014
ന്യൂജേഴ്‌സി: നോര്‍ത്ത്‌- ഈസ്റ്റ്‌ അമേരിക്കയിലെ കലാകാരന്മാര്‍ അണിനിരന്ന മിത്രാസ്‌ 2014 മെഗാ ഷോയ്‌ക്ക്‌ വമ്പിച്ച വരവേല്‍പ്‌. സെപ്‌റ്റംബര്‍ 13-ന്‌ ന്യൂജേഴ്‌സി വെറോണ ഹൈസ്‌കൂളില്‍ വെച്ച്‌ നടന്ന ഷോ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന്‌ ജനങ്ങള്‍ ഒഴുകിയെത്തി. വൈകിട്ട്‌ 6 മണിക്ക്‌ തുടങ്ങിയ ഉദ്‌ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ്‌ രാജന്‍ ചീരന്‍ അധ്യക്ഷതവഹിക്കുകയും, പ്രസിദ്ധ സിനിമാ പിന്നണി ഗായകന്‍ ഫ്രാങ്കോ ഉദ്‌ഘാടനം നിര്‍വഹിക്കുകയും ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ഡോ. ഷിറാസ്‌ യൂസഫിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ചടങ്ങില്‍ റവ.ഫാ. സണ്ണി ജോസഫ്‌ ആശംസകളും, ജേക്കബ്‌ ജോസഫ്‌ നന്ദിയും പറഞ്ഞു.

പൊതുസമ്മേളനത്തില്‍ ട്രൈസ്റ്റേറ്റിലെ പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകനായ റവ.ഫാ. മാത്യു കുന്നത്ത്‌, പ്രസിദ്ധ നൃത്താധ്യാപിക ഗുരു ബീനാ മേനോന്‍ തുടങ്ങിയവരെ ജയിംസ്‌ നൈനാന്‍, ജേക്കബ്‌ ജോസഫ്‌ എന്നിവര്‍ ആദരിക്കുകയുണ്ടായി.

ചടങ്ങില്‍ ബെസ്റ്റ്‌ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ക്കുള്ള മിത്രാസ്‌ നാട്യശ്രീ ഓഫ്‌ അമേരിക്ക പുരസ്‌കാരം മിത്രാസ്‌ പ്രസിഡന്റ്‌ രാജന്‍ ചീരനില്‍ നിന്നും അവാര്‍ഡും ശില്‍പവും, ഡോ. ഷിറാസ്‌ യൂസഫ്‌, ഷാജി വില്‍സണ്‍ എന്നിവരില്‍ നിന്നും പ്രശസ്‌തിപ്രത്രവും ക്യാഷ്‌ അവാര്‍ഡും സുനന്ദാ നായര്‍ ഏറ്റുവാങ്ങുകയുണ്ടായി. മീഡിയ സ്‌പോണ്‍സര്‍ ഏഷ്യാനെറ്റ്‌ യു.എസ്‌.എയോടുള്ള നന്ദി എം.സി മത്തായി അറിയിച്ചു.

പൊതു പരിപാടിക്കുശേഷം രാജന്‍ ചീരന്‍ സംവിധാനം ചെയ്‌ത മിത്രാസ്‌ 2014 മെഗാഷോ അരങ്ങേറി. പിന്നണിഗായകന്‍ ഫ്രാങ്കോ നയിച്ച പരിപാടികളില്‍ ഗായിക ശാലിനി രാജേന്ദ്രന്‍, കീബോര്‍ഡ്‌ ആര്‍ട്ടിസ്റ്റ്‌ വിജു ജേക്കബ്‌, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മുപ്പത്തഞ്ചോളം കലാകാരന്മാരും പങ്കെടുക്കുകയുണ്ടായി. ജാതി-മത-ഭാഷകള്‍ക്ക്‌ അതീതമായി നാമെല്ലാവരും ഒന്നാണെന്നുള്ള മഹത്തായ സന്ദേശം വിളിച്ചോതിയ താരോത്സവം മൂന്നുമണിക്കൂറോളം ദേശീയ പതാകയുടെ അകമ്പടിയോടെ ജയിംസ്‌ നൈനാന്‍, എം.സി. മത്തായി , അനീഷ്‌ ചെറിയാന്‍, രാജുമോന്‍ തോമസ്‌ തുടങ്ങിയവര്‍ വന്ദേമാതരം എന്ന ദേശഭക്തിഗാനത്തോടൊപ്പം നയിച്ച അത്യന്തം ആവേശകരമായ മാര്‍ച്ച്‌പാസ്റ്റോടെയാണ്‌ ആരംഭിച്ചത്‌.

നൂറുകണക്കിന്‌ സ്റ്റേജ്‌ ഷോകള്‍ കണ്ടുമടുത്ത അമേരിക്കയിലെ ആസ്വാദകര്‍ക്ക്‌ മിത്രാസ്‌ 2014 മെഗാഷോ ഒരു പുതിയ അനുഭവവും അനുഭൂതിയും ആയിരുന്നുവെന്ന്‌ ഷോ കാണാനെത്തിയ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, ക്രിസ്‌ത്യന്‍, ഹിന്ദു, മുസ്ലീം അസോസിയേഷന്‍്‌ ഭാരവാഹികള്‍, പത്രപ്രവര്‍ത്തകര്‍, നൃത്തവിദ്യാലയ ഭാരവാഹികള്‍ തുടങ്ങി എല്ലാവരും ഒരേ സ്വരത്തോടെ പറഞ്ഞു. പ്രസിദ്ധ കവി ഒ.എന്‍.വി കുറുപ്പിന്റെ `അമ്മ' കവിതയുടെ നൃത്താവിഷ്‌കാരം മനസ്സിനെ പിടിച്ചുലച്ചതായി എല്ലാ അമ്മമാരും അഭിപ്രായപ്പെട്ടു. ദിവ്യ ജേക്കബിന്റെ സംവിധാനത്തില്‍ അരങ്ങേറിയ നൃത്തങ്ങള്‍ നയനാനന്ദകരമായിരുന്നു.

മൂന്നു മണിക്കൂറോളം നീണ്ടുനിന്ന മിത്രാസ്‌ 2014 മെഗാഷോയുടെ ആദ്യാവസാനം കൂടെനിന്ന എഴുനൂറില്‍പ്പരം പ്രേക്ഷകരോട്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടും നന്ദിയുമുണ്ടെന്ന്‌ മിത്രാസ്‌ ബോര്‍ഡ്‌ അംഗങ്ങളായ രാജന്‍ ചീരന്‍, ഷിറാസ്‌ യൂസഫ്‌, എം.സി മത്തായി, അനീഷ്‌ ചെറിയാന്‌, ജേക്കബ്‌ ജോസഫ്‌, ജയിംസ്‌ നൈനാന്‍, ഷാജി വില്‍സണ്‍, അലക്‌സ്‌ ജോണ്‍, ജിജു പോള്‍, ശോഭ ജേക്കബ്‌ എന്നിവര്‍ അറിയിച്ചു. മിത്രാസ്‌ 2015 മെഗാഷോയ്‌ക്കുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

വിജയഗാഥ രചിച്ച്‌ മിത്രാസ്‌ 2014
വിജയഗാഥ രചിച്ച്‌ മിത്രാസ്‌ 2014
വിജയഗാഥ രചിച്ച്‌ മിത്രാസ്‌ 2014
വിജയഗാഥ രചിച്ച്‌ മിത്രാസ്‌ 2014
വിജയഗാഥ രചിച്ച്‌ മിത്രാസ്‌ 2014
Join WhatsApp News
MATHEW P 2014-09-18 08:19:08
'VIVIDHA SAMSTHANANGALIL NINNUM 100 KANAKKINU JANANGAL OZHUKIYETHY'...'EZHUNOORIL PARAM PREKSHAR'..... 'MEGA SHOW ARANGERI'....'AWARD MELAM'..... WHAT A JOKE! THERE MAY BE HARDLY 250 PEOPLE. AND WHAT A WASTE OF TIME. STARTED WITH A BREAK OF 2 HOURS, THEN 2 MORE BREAKS OF HALF AN HOUR EACH. ORAGNIZERS GETTING AWARDS. DEAR MEDIA PEOPLE, WHEN REPORTING MEETINGS, BE REASONABLE. PLEASE DO NOT CONTINUE TO REPORT MISLEADING NEWS ARTICLES. ASK THE PEOPLE WHO ATTENDED WHETHER THEY WERE HAPPY AND SATISFIED WITH THE SHOW (EXCEPT THE ORGANIZERS). ONCE AGAIN, WHAT A WASTE OF TIME, ENERGY AND RESOURCES.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക