Image

അഭിനയം കുഴപ്പമില്ല, നൃത്തം കടുകട്ടി: കനിഹ

Published on 25 September, 2014
അഭിനയം കുഴപ്പമില്ല, നൃത്തം കടുകട്ടി: കനിഹ
തനിക്ക്‌ അഭിനയിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ നൃത്തം തനിക്ക്‌ വഴിങ്ങില്ലെന്നും നടി കനിഹ ഫെയ്‌സ്‌ബുക്കില്‍ പറഞ്ഞു. മൈലാഞ്ച്‌ മൊഞ്ഞുള്ള വീട്‌' എന്ന പുതിയ ചിത്രത്തിലെ പാട്ടും ഡാന്‍സുമാണ്‌ ഇപ്പോള്‍ കനിഹ പേടിയോടെയാണെങ്കിലും ചെയ്‌തു തീര്‍ത്തത്‌. 'ഞാനെത്രമാത്രം ഭീതിയോടെയാണ്‌ പാട്ട്‌ രംഗത്ത്‌ അഭിനയിക്കുന്നതെന്നോ. പക്ഷെ ബൃന്ദ മാസ്റ്റര്‍ക്കൊപ്പമായതുകൊണ്ട്‌ തമാശയായിരുന്നു' എന്ന്‌ കനിഹ ഫേസ്‌ബുക്കില്‍ എഴുതി.

ജയറാമും കനിഹയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ മൈലാഞ്ചി മൊഞ്ചുള്ള വീട്‌. ഇവര്‍ക്കൊപ്പം ആസിഫ്‌ അലിയും മീരനന്ദനും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നു. ഉദയകൃഷ്‌ണ സിബി കെ തോമസ്‌ കൂട്ടു കെട്ട്‌ എഴുതുന്ന കഥയും തിരക്കഥയും സംവിധാനം ചെയ്യുന്നത്‌ നവാഗതനായ ബെന്നി തോമസാണ്‌. റെഡ്‌ റോസ്‌ ഫിലിംസിന്റെ ബാനറില്‍ ഹനീഫ്‌ മുഹമ്മദ്‌ ആണ്‌ ചിത്രം നിര്‍മിക്കുന്നത്‌.
അഭിനയം കുഴപ്പമില്ല, നൃത്തം കടുകട്ടി: കനിഹ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക