Image

ഇരട്ട പൗരത്വം പ്രതികരണങ്ങളുമായി ഒരു വീഡിയോ കാമ്പയിന്‍

ഫിലിപ്പ്‌ മാരേട്ട്‌ Published on 25 September, 2014
ഇരട്ട പൗരത്വം പ്രതികരണങ്ങളുമായി ഒരു വീഡിയോ കാമ്പയിന്‍
ന്യൂയോര്‍ക്ക്‌: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നും ഭാരതീയരായി തന്നെ ജീവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ ഇരട്ടപൗരത്വം ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കേരളാ വിഷന്‍, പിന്റോ ഗ്ലോബല്‍ മീഡിയ, ലിജോ ജോണ്‍ എന്നിവര്‍ ഒരു ഒപ്പു ശേഖരണത്തിന്‌ തുടക്കം കുറിച്ചു എന്ന്‌ ഏവര്‍ക്കും അറിയാമല്ലോ?.

അനേകായിരം ആള്‍ക്കാര്‍ വാര്‍ത്തകള്‍ വായിച്ചുവെങ്കിലും എന്തുകൊണ്ടോ ഇപ്പോഴും 174 ഒപ്പുകള്‍ മാത്രമേ ശേഖരിക്കാന്‍ കഴി ഞ്ഞിട്ടുള്ളു. അതിന്റെ കാരണം കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്‌.

ഒരു കാരണമെന്ന്‌ ഞങ്ങള്‍ കരുതുന്നതിതാണ്‌. ആ സൈറ്റില്‍ പോകുമ്പോള്‍, ആദ്യം കാണുന്നത്‌ `സംഭാവന` നല്‌കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ്‌. നിങ്ങള്‍ അത്‌ ഒഴിവാക്കി നേരെ ഒപ്പിടാന്‍ സാധിക്കുന്ന ഓപ്‌ഷനിലേക്ക്‌ പോകുക. എല്ലാവരുടെയും സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

തോമസ്‌ കൂവള്ളൂരും അദ്ദേഹം നേതൃത്വം നല്‌കുന്ന `ജസ്റ്റീസ്‌ ഫോര്‍ ഓള്‍' എന്ന മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനം ഞങ്ങള്‍ക്ക്‌ പിന്തുണയര്‍പ്പിച്ചുകൊണ്ട്‌ മുന്നോട്ടുവന്നു എന്ന സന്തോഷകരമായ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്‌ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആ സംഘടന നയിക്കുന്ന ടെലികോണ്‍ഫറന്‍സിലും പങ്കെടുക്കാന്‍ മറക്കരുത്‌. ഒപ്പുശേഖരണത്തെ പറ്റിയുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ കാമ്പയിനും ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ആ കാമ്പയിനില്‍ പങ്കെടുക്കാനും അതിനെക്കുറിച്ച്‌ കൂടുതല്‍ അറിയാനും ആഗ്രഹിക്കുന്നവര്‍ ഞങ്ങളെ വിളിക്കുക.

ഫിലിപ്പ്‌ മാരേട്ട്‌ 973 715 4205, ജോസ്‌ പിന്റോ സ്റ്റീഫന്‍ 201 602 5091, ലിജോ ജോണ്‍ 516 946 2222.

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയുമ്പോള്‍ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താന്‍ സാധിക്കും.
http://www.ipetitions.com/petition/dual-citizenship-appeal-from-indian-american
ഇരട്ട പൗരത്വം പ്രതികരണങ്ങളുമായി ഒരു വീഡിയോ കാമ്പയിന്‍
Join WhatsApp News
Vinu M.N. 2014-09-25 22:50:52
ഇതൊരു പുതിയ ചിന്താഗതിയല്ലാ, പുറം നാട്ടിൽ ജീവിച്ചു വിദേശ പൗരന്മാരായിത്തീർന്നവരുടെ, പ്രത്യേകിച്ചു അത്തരത്തിൽപ്പെട്ട അമേരിക്കയിലും, കാനഡയിലും ബ്രീട്ടനിലും ഉള്ളവരുടെ ഒരു സംഘടിത ശ്രമം അടുത്ത കാലത്തും നടന്നു പരാജയപ്പെട്ട വിഷയമാണിത്.  ഇത്തരത്തിൽ വിദേശികളായവരുടെ  മനസ്സിൽ ഉതിർന്ന 'ഇരട്ട പൗരത്വം' എന്ന ചിന്താഗതി വലിയ രീതിയിൽ രാഷ്ട്രീയമായി കൈകാര്യം ചെയ്തിട്ടും ഫലപ്രദമാകാതെ ഇന്നും ശ്രമം തുടരുന്നതാണ് കാണുന്നത്.

മറ്റൊരു ദേശത്തെങ്കിൽ ഇതു പണ്ടേ നിയമമായിക്കഴിയുമായിരുന്നു, ഇതിനുവേണ്ടി നടന്നിരിക്കുന്ന ശ്രമവും പൊളിറ്റിക്സും, പണച്ചിലവും അത്ര അപാരമാണ്!  ഇന്ത്യയിൽ ഇതു നടന്നു കിട്ടാൻ തീർത്തും വിഷമമാണ് എന്നുതന്നെ പറയാം. അതിനൊരു പരിഹാരം എന്ന നിലയിലാണ് ഓ.സി.ഐ. എന്നൊരു പുതിയ വ്യവസ്ഥ ഉണ്ടായതു തന്നെ. "ഓവർസീസ് സിറ്റിസൻ" എന്നൊരു പേരു ചേർത്തു (ഒരു 'കളിപ്പീരു' രീതിയിൽ) ഏതാണ്ടു സിറ്റിസൻ പോലെ, കാര്യങ്ങൾ നടത്തിപ്പോവാൻ കഴിയുംവിധം ഉണ്ടാക്കിയ ഓ.സി.ഐ. വ്യവസ്ഥ പ്രശ്നങ്ങൾ ഒരുപാട് പരിഹരിക്കയും ചെയ്തു.  ഇന്ത്യൻ ഒറിജിൻ ആയ ഒരാൾക്ക്‌ ക്രമേണ ഇന്ത്യൻ പൗരത്വം തിരച്ചു കിട്ടാൻ ഓ.സി.ഐ. സഹായിക്കും. 'ഇരട്ട പൗരത്വം' ഇല്ല എങ്കിലും, മറ്റൊരു പൗരത്വം സ്വീകരിച്ച ഒരാൾക്ക് തിരിച്ചുവരാൻ ഓ.സി.ഐ. ആയേ തീരു.

എന്തുകൊണ്ട് ഫലത്തിൽ ഇരട്ട പൌരത്വം ഭാരതത്തിൽ പറ്റില്ലാ? പാക്ക്-ബംഗ്ലാ രാജ്യങ്ങളിലെ വലിയൊരു ജനസംഖ്യ ഒരു പ്രശ്നമാവുന്ന പലവിധ രാജ്യസുരക്ഷിതാ പ്രശ്നങ്ങൾ ഉണ്ട്. ലോകമൊട്ടാകെ ചിതറിക്കിടക്കുന്ന സമൂഹത്തിൽ സ്ഥിതിഗതികൾ മോശമായ ഇന്ത്യൻ ഒറിജിൻ ആയിടുള്ളവരെ തഴഞ്ഞുകൊണ്ട് പ്രത്യേകം കുറച്ചു പേർക്കായി ഇരട്ട പൌരത്വം കൊടുക്കാനാവില്ല. എല്ലാവർക്കും നൽകിയാൽ വന്നു ചേരാവുന്ന വിദേശ ഇന്ത്യാക്കാരുടെ വരവും അവരെ തീറ്റിപ്പോറ്റാനുള്ള കഴിവും പുതിയ പ്രശ്നങ്ങളെ നേരിടുമെന്നു  വിലയിരുത്തിയിട്ടുണ്ട്. ഒരാളെ നിരസിച്ചാൽ നിയമ പരമായി ചോദ്യം ചെയ്യപ്പെടാവുന്ന അനേകം ചുരുളുകൾ നിറഞ്ഞതാണ്‌ അക്കാരണത്താൽ തന്നെ ഈ പ്രശ്നം.

ഭാരതീയതയും, ഹിന്ദു വിശ്വാസത്തിൽ ഭാരതത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് രാജ്യത്തോടു ധാർമ്മികമായുള്ള ബന്ധവും കടപ്പാടും മറ്റൊന്ന്. ഭാരതം വിട്ടു ഏഴാം കടൽ കടന്നു പോവുന്നതു മതപരമായി അനുവദനീയമല്ലെന്നു മഹാഭാരതത്തിൽ പരാമർശമുണ്ട്. ഭരതനും ശ്രീരാമനും കൃഷ്ണനും ഭാരതത്തിനു വേണ്ടി പട പൊരുതിയവർ. നീതിയും ധർമ്മവും കാത്തുരക്ഷിക്കാൻ ദൈവങ്ങൾ നേരിട്ടു ഇടപെട്ടു രക്ഷിച്ച രാജ്യം! ഇതൊരു സാധാരണക്കാരന്റെ വിശ്വാസം മാത്രമല്ല, ഐ.എ.എസ്സ്. ലെവലിലും മാറ്റമില്ലാതെ തുടരുന്ന കടുത്ത വിശ്വാസം തന്നെ!  അങ്ങനെ നാടുവിട്ടു വളർന്ന മറ്റൊരു വ്യക്തികളെ കൂട്ടത്തിൽ ഒരാളെപ്പോലെ പരിഗണിക്കുന്നതും അവർ രാജ്യത്തിന്റെ നടത്തിപ്പിൽ പങ്കുചേരുന്നതും കാണാൻ മടിക്കുന്ന ഒരു വലിയ സമൂഹം ഇരട്ട പൌരത്വത്തിന് അനുകൂലമല്ല മഹാഭാരതത്തിൽ, ഒരിക്കലും. 174 ഒപ്പു  കിട്ടി എന്നതു  അതിശയം എന്നേ പറയാനാവൂ.        

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക