Image

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജോചിത വരവേല്‍പ്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

Published on 25 September, 2014
 പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജോചിത വരവേല്‍പ്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
ന്യൂയോര്‍ക്ക് : നാളിതുവരെ ഭാരത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവിനും ഭരണകര്‍ത്താവിനും ലഭിച്ചിട്ടില്ലാത്ത വാര്‍ത്താ പ്രാധാന്യവും ആദരവും ഏറ്റുവാങ്ങി നാലുദിവസത്തെ ഔദ്യോഗികസന്ദര്‍ശനാര്‍ത്ഥം അമേരിക്കന്‍ മണ്ണിലെത്തുന്ന ജനപ്രിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അത്യുജ്ജല സ്വീകരണം നല്‍കാന്‍ മുഴുവന്‍ മലയാളി സമൂഹവും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ഫോമ വൈസ് പ്രസിഡന്റും സ്റ്റാറ്റന്‍ ഐലന്റ് കമ്മ്യൂണിറ്റി ബോര്‍ഡ് പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ന്യൂയോര്‍ക്കില്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ മുഖ്യമായ രണ്ടു പരിപാടികള്‍ ന്യൂയോര്‍ക്കിലാണ് നടക്കുന്നത്. ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിക്ക് രാജോചിത സ്വീകരണപരിപാടിയാണ് ലോകപ്രശസ്തമായ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ സമുച്ഛയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇരുപതിനായിരത്തില്‍പ്പരം ആളുകള്‍ക്ക് പരിപാടികള്‍ നേരില്‍ ദര്‍ശിക്കുവാനുള്ള ക്രമീകരണമാണുള്ളത്. മാഡിസണ്‍ സ്‌ക്വയറിനു പുറത്ത് പൊതുജനങ്ങള്‍ക്ക് പരിപാടികള്‍ തല്‍സമയം കാണുവാന്‍ ടിവി സംവിധാനം ഒരുക്കിയിട്ടുണ്ട്. 42-#ാ#ം സ്ട്രീറ്റിലുള്ള ടൈംസ്‌ക്വയറിലെ കൂറ്റന്‍ ടെലിവിഷനില്‍ മോഡിയുടെ പ്രസംഗം ഇംഗ്ലീഷ് മൊഴിമാറ്റ സംവിധാനത്തോടെ കാണുവാന്‍ ക്രമീകരിച്ചിരിക്കുന്നത് ആയിരങ്ങള്‍ക്ക് പ്രയോജനമാകും. ഫോമാ ഫൊക്കാന തുടങ്ങിയ ദേശീയ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ മോഡിയുടെ സ്വീകരണ പരിപാടികളില്‍ പങ്കുചേരും. ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി ബിനോയ് തോമസ് സ്വീകരണഘോഷങ്ങളുടെ സംഘാടകരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് മലയാളി സമൂഹത്തിന് ഏറെ അഭിമാനകരമാണ്.

കേരള രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം ചിന്തിക്കുവാനുള്ള ആര്‍ജ്ജവം കാട്ടുവാന്‍ പ്രവാസി മലയാളി സമൂഹം തയ്യാറാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്‍മാര്‍ ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശം നല്‍കിക്കഴിഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ രണ്ടുതവണ വിസ നിഷേധിച്ചു അമേരിക്കയില്‍ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഊഷ്മളസ്വീകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ശാസ്ത്രസാങ്കേതിക വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഉപകരിക്കും. ചൊവ്വപര്യവേഷ പേകടമായ മംഗള്‍യാന്റെ തിളക്കമേറിയ വിജയകുതിപ്പുമായി അമേരിക്കന്‍ മണ്ണില്‍ കാലുകുത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിജിക്ക് നമുക്ക് ഒത്തൊരുമയോടെ സ്വാഗതമോതാം. ഭാരതമാതാ കീ ജയ്.

ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (ന്യൂയോര്‍ക്ക്)


 പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജോചിത വരവേല്‍പ്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജോചിത വരവേല്‍പ്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജോചിത വരവേല്‍പ്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജോചിത വരവേല്‍പ്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജോചിത വരവേല്‍പ്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജോചിത വരവേല്‍പ്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജോചിത വരവേല്‍പ്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
Join WhatsApp News
Pravasi makayaker 2014-09-25 22:40:13
Mr Narendra modi coming about 20000 people will come but I have a question that If Jesus coming how many people will come II think  nobody will come . That's the world. Think about mr Raju Philip.
Varughese N Mathew 2014-09-26 04:20:17
When Jesus is coming, only those who are prepared can go with him, that number may be very less !!

Varughese N Mathew, US Tribune News Paper.
thomas thomas 2014-09-26 06:58:21
Mr. Philip ,
thanks for the guidance. We will be there for the royal reception of our Prime Minister.
See you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക