Image

അനുഷ്‌കയും ബോളിവുഡിലേക്ക്‌

Published on 26 September, 2014
അനുഷ്‌കയും ബോളിവുഡിലേക്ക്‌
തമിഴ്‌ സൂപ്പര്‍ താരം അനുഷ്‌കാ ഷെട്ടിയും ബോളിവുഡിലേക്ക്‌ ചേക്കേറുന്നു. ജുവനൈല്‍ എന്നാണ്‌ ചിത്രത്തിന്റെ പേര്‌. പ്രമുഖ ബോളിവുഡ്‌ സംവിധായകന്‍ ഇ. നിവാസ്‌ ആണ്‌ സംവിധായകന്‍.

ചിത്രത്തിന്റെ പ്രാരംഭജോലികള്‍ ആരംഭിച്ചു. ജുവനൈല്‍ ഒരു മള്‍ട്ടി സ്‌റ്റാര്‍ ചിത്രമാണ്‌. പുതുമയുള്ള കഥയാണ്‌. ഇതൊരു റീമേക്ക്‌ ചിത്രമോ സ്‌ത്രീ കേന്ദ്ര സിനിമയോ അല്ല. പല കഥകള്‍ ചിത്രത്തില്‍ പറയുന്നുണ്ട്‌. 2015 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും- ഇ നിവാസ്‌ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ അനുഷ്‌ക വിവാഹിതയാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട്‌ ഈ വാര്‍ത്ത നിഷേധിച്ച്‌ താരത്തിന്റെ മാനേജര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു. ബാഹുബലി എന്ന ചിത്രം പൂര്‍ത്തിയായതിനു ശേഷം അനുഷ്‌ക വിവാഹിതയാകുമെന്നും അതിനാല്‍ പുതിയ ചിത്രങ്ങള്‍ സ്വീകരിക്കു ന്നില്ലെന്നുമായി രുന്നു വാര്‍ത്ത.
അനുഷ്‌കയും ബോളിവുഡിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക