സലിം അഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പത്തേമാരിയില്‍ ഡി ഫോര്‍ ഡാന്‍സ്
എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ അവതാരകയായി കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ
ജ്യുവല്‍ നായികയാകുന്നു.
മമ്മൂട്ടിയാണ് നായകന്. മമ്മൂട്ടി
അവതരിപ്പിക്കുന്ന പള്ളിച്ചല്‍ നാരായണന്റെ ഭാര്യ നളിനിയുടെ
വേഷം.
അറുപതുകളില്‍ തുടങ്ങി വര്‍ത്തമാനകാലം വരെയുള്ള നാല്
ഘട്ടങ്ങളിലൂടെയാണ് പത്തേമാരിയുടെ കഥ വികസിക്കുന്നത്. ആദ്യഘട്ടം ചിത്രീകരണം
ഒക്ടോബര്‍ 5ന് എറണാകുളത്ത് തുടങ്ങും. ആദ്യ ഷെഡ്യൂളില്‍ പത്ത് ദിവസത്തെ
ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആയിരത്തിതൊള്ളായിരത്തി
അറുപത്തിമൂന്നില്‍ ഗള്‍ഫിലേക്ക് പോയി എണ്‍പതുകളുടെ തുടക്കത്തില്‍ നാട്ടില്‍
തിരിച്ചെത്തുന്ന നാരായണന്റെ ജീവിതത്തിലെ സങ്കീര്‍ണതകളാണ് പത്തേമാരി പറയുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല