Image

ലീബയെ മര്‍ദിച്ച സംഭവം: എസ്.ഐ അടക്കം പൊലീസുകാര്‍ക്കെതിരെ കേസ്

Published on 27 September, 2014
ലീബയെ മര്‍ദിച്ച സംഭവം: എസ്.ഐ അടക്കം പൊലീസുകാര്‍ക്കെതിരെ കേസ്
കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ ചേരാനല്ലൂര്‍ സ്വദേശി ലീബ ക്രൂര മര്‍ദനത്തിനിരയായ സംഭവത്തില്‍ എസ്.ഐ ഉള്‍പ്പെടെ പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ലീബയുടെ പരാതി ശരിയാണെന്ന് െ്രെകം ഡിറ്റാച്ച്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. കേസ് െ്രെകംബ്രാഞ്ചിന് കൈമാറും. സംഭവത്തില്‍ എ.എസ്.ഐ കുര്യാക്കോസ്, മൂന്നു വനിത പൊലീസുകാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
ആഗസ്റ്റ് 23, 24 തീയതികളിലാണ് മോഷണക്കുറ്റം ആരോപിച്ച് ചേരാനല്ലൂര്‍ എസ്.ഐയും വനിതാ കോണ്‍സ്റ്റബ്ള്‍മാരും പരാതിക്കാരുടെ മുന്നിലിട്ട് ചേരാനല്ലൂര്‍ കപ്പേള തുണ്ടിപ്പറമ്പില്‍ ലീബാ രതീഷിനെ മര്‍ദിച്ചത്. മര്‍ദനം മൂലം നട്ടെല്ലിന് പൊട്ടലുണ്ടായ ലീബാ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലീബയുടെ തുടര്‍ചികിത്സാ ചെലവ് വഹിക്കുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Join WhatsApp News
Candle Jo 2014-09-27 22:35:32
ഇപ്പോഴും വണ്ടിക്കാളകളെക്കാൾ മോശപ്പെട്ട പോലീസുകാരാ കേരളത്തിൽ!  പോലീസെന്നു പറഞ്ഞാൽ ഇടിക്കും അടിക്കും തൊഴിക്കും എന്നൊക്കെയേ നാട്ടാർക്കറിയൂ! എന്തൊരു കോലം, എന്തൊരു വേഷം ഈ പരട്ടകൾക്ക്! എന്നാണ് ഈ നാട് നന്നാവുക? എന്നാണിവന്മാർ മനുഷ്യരെപ്പൊലെ പെരുമാറാൻ പഠിക്കുക?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക