Image

ജയലളിതയെ ജയിലിലടച്ചത്‌ ലജ്ജാകരം! (രാജു മൈലപ്ര)

Published on 28 September, 2014
ജയലളിതയെ ജയിലിലടച്ചത്‌ ലജ്ജാകരം! (രാജു മൈലപ്ര)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും കാലുതൊട്ടു വണങ്ങുവാന്‍ ആഗ്രഹിക്കുന്ന `അമ്മ' ജയലളിതയെ ജയിലിലടച്ചത്‌ വളരെ ക്രൂരമായിപ്പോയി! പ്രത്യേകിച്ചും നമ്മുടെ പ്രധാനമന്ത്രി യു.എന്‍ അസംബ്ലിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന അതേ മണിക്കൂറില്‍!

തമിഴ്‌ മക്കളുടെ കണ്‍കണ്ട അമ്മ ദൈവം- അമ്മ കംപ്യൂട്ടര്‍, സ്‌കൂള്‍ ബാഗുകള്‍, യൂണീഫോം, അരി, അച്ചാര്‍ എല്ലാം ഇന്നു തമിഴ്‌ നാട്ടില്‍ അമ്മ മയം.

അമ്മയുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ വെറും ബാലിശമാണ്‌. അവര്‍ക്ക്‌ 10,500 സാരികള്‍ ഉണ്ടുപോലും! 750 ജോഡി ചെരുപ്പുകള്‍, 91 ആഢംഭര വാച്ചുകള്‍, തമിഴ്‌നാട്ടില്‍ പലയിടത്തുമായി രണ്ടായിരം ഏക്കറോളം സ്ഥലം, നൂറുകണക്കിന്‌ ഫാം ഹൗസുകള്‍- ഇതൊക്കെ വിജിലന്‍സ്‌ റെയ്‌ഡില്‍ കണ്ടെടുതത്തത്രേ! ബാക്കിയുള്ളതൊക്കെ വിജിലന്‍സുമാര്‍ വിഴുങ്ങിക്കാണും. (കൂടാതെ 28 കിലോ സ്വര്‍ണ്ണവും, 800 കിലോഗ്രാം വെള്ളിയും). ഫിലിപ്പീന്‍സ്‌ പ്രസിഡന്റായിരുന്ന ഫെര്‍ഡിനാഡ്‌ മര്‍ക്കോസിന്റെ ഭാര്യയുടെ തരക്കേടില്ലാത്ത രണ്ടു മുലകള്‍ സംരക്ഷിക്കാന്‍ മൂവിയരം ബ്രാകളും, 4000 ജോഡി പാദരക്ഷകളും ഉണ്ടായിരുന്നു എന്നുഖ്‌ഖ കാര്യം വിവരദോഷികളായ ഇന്ത്യന്‍ നിയമജ്ഞര്‍ക്ക്‌ ഒരുപക്ഷെ അറിവില്ലായിരിക്കും.

ഇന്ത്യയില്‍ രാഷ്‌ട്രീയത്തടവുകാര്‍ക്ക്‌ ശിക്ഷ വിധിച്ചാല്‍, അവര്‍ക്ക്‌ ജയിലില്‍ നിന്നുകൊണ്ടോ, ഇരുന്നുകൊണ്ടോ ഭരണചക്രം തിരിക്കുവാന്‍ കഴിയുമെന്നുള്ള കാര്യം അവിടുള്ള കന്നുകാലികള്‍ക്കുപോലും അറിയാവുന്നതാണ്‌. ലാലുപ്രസാദ്‌ യാദവ്‌ മികച്ച ഒരു ഉദാഹരണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കള്ളും, കഞ്ചാവും, പെണ്ണും, കംപ്യൂട്ടറും ഇഷ്‌ടംപോലെ.

ജയലളിയ്‌ക്ക്‌ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന്‌ പരാതിപ്പെട്ടെങ്കിലും ഉറ്റതോഴി ശശികല നെഞ്ചു തടവിക്കൊടുത്താല്‍ അതു മാറിക്കൊള്ളുമെന്നുള്ള ഉറപ്പിന്മേല്‍ അവരെ രണ്ടുപേരേയും ഒരേ സെല്ലിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നത്‌.

ഏതായാലും അമ്മ പുല്ലുപോലെ ഇറങ്ങിവന്നു, മുല്ലപ്പെരിയാറിലെ ജലം കടത്തിക്കൊണ്ടുപോകുന്നതിനു ഇനി ദിവസങ്ങള്‍ മാത്രം. അമ്മ നീണാള്‍ വാഴട്ടെ!. കേരളത്തിലേയും തമിഴ്‌നാട്ടിലേയും!
ജയലളിതയെ ജയിലിലടച്ചത്‌ ലജ്ജാകരം! (രാജു മൈലപ്ര)
Join WhatsApp News
വിദ്യാധരൻ 2014-09-28 12:54:26
പുറത്തു നിൽക്കുന്നവർ അകത്തുപോകും അകത്തു നിൽക്കുന്നവർ പുറത്തുവരും ഇതെല്ലാം രാഷ്ട്രീയക്കളികൾ കോടിക്കണക്കിനു സമ്പാദ്യം ഉണ്ടെങ്കിൽ തമിഴകത്തുള്ളവ്ർക്ക് മുഴുവ്ൻ അരി തുണി കിടക്കാടം അങ്ങനെ രാഷ്ട്രീയക്കാർ കലികാലം മാറി വീണ്ടും അവതരിക്കും ലോക രക്ഷക്കായി. ജയലളിത പൂച്ചയായി അവതരിക്കും നാലുകാലിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക