Image

സമാജം സല്യൂട്‌സ്‌ യുഎഇ മന്ത്രി എം.കെ. മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു

അനില്‍ സി. ഇടിക്കുള Published on 06 December, 2011
സമാജം സല്യൂട്‌സ്‌ യുഎഇ മന്ത്രി എം.കെ. മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു
അബുദാബി: അബുദാബി മലയാളി സമാജം യുഎഇയുടെ 40-ാമത്‌ ദേശീ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഗ്ലോറിയസ്‌ -40 സമാജം സല്യൂട്‌സ്‌ യുഎഇ എന്ന 40 ദിവസം നീണ്‌ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം കേരള സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു. ഇതിനായി രൂപകല്‍പ്പന ചെയത്‌ ലോഗോ ഉള്‍ക്കൊള്ളുന്ന കുറിപ്പ്‌ പ്രൊജക്‌ടറിലൂടെ സ്‌ക്രീനില്‍ തെളിയിച്ചാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.

കത്തിച്ച മെഴുകുതിരിയും യുഎഇ കൊടിയുമായി വേദിക്ക്‌ മുന്നിലെത്തി 40 കുട്ടികള്‍ ദേശീയ ഗാനമാലപിച്ചു. ചടങ്ങിനു മുന്നോടിയായി പ്രിയറ്റീച്ചര്‍ അണിയിച്ചൊരുക്കിയ ഫ്യൂഷന്‍ നൃത്തം ഇന്ത്യന്‍ അറബ്‌ സാംസ്‌കാരിക വിനിമയത്തിന്റെ നേര്‍ക്കാഴ്‌ചയായിരുന്നു.

യുഎഇയുടെ വളര്‍ച്ചയില്‍ മലയാളി സമൂഹം വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ച്‌ സാംസാരിച്ച മന്ത്രി യുഎഇയുടെ വളര്‍ച്ചയിലൂടെ കേരളവും വളരുകയായിരുന്നുവെന്ന്‌ പ്രസ്‌താവിച്ചു. രാജ്യത്തിന്റെ 40-#ാമത്‌ ജന്മദിനത്തില്‍ ഇത്തരത്തിലുള്ള പരിപാടിയുമായി മുന്നിട്ടിറങ്ങിയ സമാജം നേതൃത്വത്തെ മന്ത്രി അഭിനന്ദിച്ചു.

ഡിസംബര്‍ ഒന്നു മുതല്‍ ജനുവരം 13 വരെ നീണ്‌ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളിലായാണ്‌ നടക്കുന്നത്‌. കഥയരങ്ങ്‌, മാധ്യമ സെമിനാര്‍, ഇന്തോ-അറബ്‌ സാംസ്‌കാരിക സമ്മേളനം, ഫോട്ടോഗ്രാഫി മത്സരം, സീനിയര്‍ കുട്ടികളുടെ പ്രസംഗമത്സരം, ആര്‍ട്ടിസ്ലോ ആര്‍ട്ടിസ്റ്റ്‌ ഗ്രൂപ്പിലെ 40 കലാകാരന്മാരുടെ നിറച്ചാര്‍ത്ത്‌ എന്നിവ 40 ദിനപരിപാടികളില്‍ ഉള്‍പ്പെടും.

ഇന്ത്യന്‍ ഇസ്‌ ലാമിക്‌ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ഡോ. മനോജ്‌ പുഷ്‌കര്‍ നേതൃത്വം നല്‍കി. ബി. യേശുശീലന്‍ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി കെ.എച്ച്‌ താഹിര്‍ സ്വാഗതവും ട്രഷറര്‍ അമര്‍സിംഗ്‌ നന്ദിയും പറഞ്ഞു.

പത്മശ്രീ യൂസഫ്‌ അലി എം.എ., വൈ. സിധീര്‍ കുമാര്‍ ഷെട്ടി, അക്ഷയപുസ്‌തകനിധി പ്രസിഡന്റ്‌ പയിപ്ര രാധാക്രിഷ്‌ണന്‍, രമേശ്‌ പണിക്കര്‍, ബാവ ഹാജി, കെ.ബി. മുരളി, മൊയ്‌തുഹാജി എന്നിവര്‍ ആശംസയര്‍പ്പിച്ച്‌ പ്രസംഗിച്ചു.
സമാജം സല്യൂട്‌സ്‌ യുഎഇ മന്ത്രി എം.കെ. മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക