Image

മൈസൂര്‍ നഗരത്തില്‍ കാട്ടാന: മരണം രണ്ടായി

Published on 08 June, 2011
മൈസൂര്‍ നഗരത്തില്‍ കാട്ടാന: മരണം രണ്ടായി
മൈസൂര്‍: രണ്ടു കാട്ടാനകള്‍ മൈസൂര്‍ നഗരത്തിലിറങ്ങി രണ്ടുപേരെ കുത്തിക്കൊന്നു. സംഭവത്തില്‍ നിരവധി ആളുകളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി.നരസിപ്പൂര്‍ വനത്തില്‍ നിന്നാണ്‌ ഒരു കൊമ്പനാനയും പിടിയാനയും ഇന്ന്‌ പുലര്‍ച്ചയോടെ നഗരത്തിലെത്തിയത്‌. എടിഎമ്മിലെ സെക്യൂരിറ്റി രേണുകാ പ്രസാദ്‌, സന്നമ്മ എന്നിവരാണ്‌ മരിച്ചത്‌. ആനകള്‍ ഒരു പശുവിനെ കൊല്ലുകയും, നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്‌തു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ തളച്ചു.
മൈസൂര്‍ നഗരത്തില്‍ കാട്ടാന: മരണം രണ്ടായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക