Image

ഭര്‍ത്താവ്‌ നല്‍കിയ സമ്മാനം കണ്ട്‌ ഞെട്ടി: സണ്ണി ലിയോണ്‍

Published on 30 September, 2014
ഭര്‍ത്താവ്‌ നല്‍കിയ സമ്മാനം കണ്ട്‌ ഞെട്ടി: സണ്ണി ലിയോണ്‍
തന്റെ ഭര്‍ത്താവ്‌ തനിക്ക്‌ ഈയിടെ നല്‍കിയ സമ്മാനം കണ്ട്‌ ഞെട്ടിയതായി ഹോളിവുഡ്‌ നടി സണ്ണി ലിയോണ്‍ പറഞ്ഞു. ആഢംഭര കാറായ മസറാട്ടിയാണ്‌ സമ്മാനം നല്‍കിയത്‌.

ലോകത്തിലെ നമ്പര്‍ വണ്‍ ആഡംബര കാറുകളില്‍ ഒന്നാണ്‌. ഇന്ത്യന്‍ വിപണിയില്‍ മസറാട്ടി കാറുകളുടെ വില ഒരു കോടി മുതല്‍ ഒന്നര കോടി വരെയാണ്‌. ഇത്‌ കേള്‍ക്കുമ്പോള്‍ ആ സമ്മാനം എത്രത്തോളം ഞെട്ടിപ്പിക്കുന്നതാണെന്ന്‌ മനസ്സിലായില്ലേ. സണ്ണിയുടെ പ്രിയപ്പെട്ട ഭര്‍ത്താവ്‌ ഡാനിയല്‍ വെബര്‍ ആണ്‌ ഈ സമ്മാനം നല്‍കിയത്‌. സമ്മാനം കണ്ട്‌ താന്‍ ശരിക്കും ഞെട്ടിപ്പോയെന്നാണ്‌ സണ്ണി ലിയോണ്‍ പറയുന്നത്‌. തന്റെ സന്തോഷം ട്വിറ്റലിലൂടെ താരം പ്രകടിപ്പിക്കുകയും ചെയ്‌തു. തുഷാര്‍ കപൂറിനൊപ്പം മസ്‌തിസാദെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ തിരക്കിലാണ്‌ സണ്ണി ലിയോണ്‍ ഇപ്പോള്‍. തായ്‌ലാന്റിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌. ഡബിള്‍ റോളിലാണ്‌ ഈ ചിത്രത്തില്‍ സണ്ണി പ്രത്യക്ഷപ്പെടുന്നത്‌.
ഭര്‍ത്താവ്‌ നല്‍കിയ സമ്മാനം കണ്ട്‌ ഞെട്ടി: സണ്ണി ലിയോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക