Image

മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം `മോഡീകരം' (രാജു മൈലപ്ര)

Published on 02 October, 2014
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം `മോഡീകരം' (രാജു മൈലപ്ര)
ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം എന്തുകൊണ്ടും നമ്മുടെ അഭിമാനം വാനോളമുയര്‍ത്തി എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല- പറയേണ്ട കാര്യങ്ങള്‍, പറയേണ്ട സമയത്തും, ആവശ്യമില്ലാത്തവരെ താണുവണങ്ങാതെ തലയുയര്‍ത്തി മുന്നോട്ടു നടന്നുപോയ മറ്റുള്ളവര്‍ എഴുന്നേറ്റു വണങ്ങേണ്ട ഒരു സാഹചര്യവും അദ്ദേഹം നേടിയെടുത്തു.

യു.എന്നിലും മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ലഭിക്കാത്ത ആദരവാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌. `ശുചിത്വ ഭാരതം' എന്ന ഒരു പ്രതിജ്ഞയാണ്‌ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്‌. ഇരുപത്തയ്യായിരിത്തില്‍പ്പരം ഇന്ത്യക്കാരാണ്‌ അദ്ദേഹത്തെ വരവേല്‍ക്കുവാന്‍ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ തടിച്ചുകൂടിയത്‌. അദ്ദേഹം വലിയ അവകാശവാദങ്ങളൊന്നും ഉന്നയിച്ചില്ല. ഇന്ത്യയിലെ ശൗചാലയങ്ങള്‍ ശുദ്ധീകരിക്കണമെന്നും, കൂടുതല്‍ സൗകര്യങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ നല്‍കണമെന്നും മാത്രമാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. ഇന്ത്യന്‍ രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധി തുടങ്ങിവെച്ച ശുചീകരണത്തിലേക്ക്‌ ബഹുമാനപ്പെട്ട എം.പി. ശശി തരൂരിനേയും കൂടി കൂടി ക്ഷണിക്കുകയും, അദ്ദേഹം ആ `ചലഞ്ച്‌' ഏറ്റെടുക്കുകയും ചെയ്‌തുവെന്നാണ്‌ വാര്‍ത്തകളില്‍ നിന്നു മനസിലാകുന്നത്‌

വാല്‍കഷണം: ലോകത്തിലെ എല്ലാ മലയാളികളുടേയും ഏറ്റവും പ്രിയപ്പെട്ട ഗായകനാണ്‌ യേശുദാസ്‌- നമ്മുടെ സ്വന്തം ദാസേട്ടന്‍. ഇക്കഴിഞ്ഞ ദിവസത്തില്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ 'ജീന്‍സ്‌' ഇട്ട്‌ നടന്ന്‌ ആണുങ്ങളെ പ്രലോഭിക്കരുതെന്ന്‌ ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ ബഹുമാനപ്പെട്ട പ്രഭ ചേച്ചി അരവയറും കാണിച്ച്‌ അമേരിക്കയിലെ സബ്‌വേയില്‍ കൂടി ഒന്നു യാത്ര ചെയ്‌താല്‍ ഒരിക്കലും അദ്ദേഹം ഇങ്ങനെയൊരു മണ്ടത്തരം മൈക്കില്‍കൂടി വിളിച്ചു പറയുമായിരുന്നില്ല.

വിജയ്‌ യേശുദാസിനും തന്റെ മരുമക്കള്‍ക്കും മാത്രമേ ജീന്‍സ്‌ ധരിക്കാന്‍ ഉള്ളുവെന്നാണോ അദ്ദേഹം കരുതിയിരിക്കുന്നത്‌. അമേരിക്കയിലും, ജര്‍മ്മനിയിലും, ഗള്‍ഫ്‌ രാജ്യങ്ങളിലും ജോലി ചെയ്യുന്ന പതിനായിരക്കണക്കിന്‌ നേഴ്‌സുമാര്‍ക്ക്‌ സാരിയുടുത്തുകൊണ്ട്‌ ജോലിക്കു പോകുവാന്‍ ഒരു അനുവാദം ബഹുമാനപ്പെട്ട ദാസേട്ടന്‌ നേടിയെടുക്കാനാവുമോ?

സ്വന്തം ചേട്ടത്തിയായ ശശികലയും മകളും ധരിക്കുന്ന വസ്‌ത്രങ്ങള്‍ക്ക്‌ കടിഞ്ഞാണിടുവാന്‍ താങ്കള്‍ക്ക്‌ കഴിയുമോ?

ആയിരം കൊല്ലങ്ങള്‍ കഴിഞ്ഞാലും ദാസേട്ടന്റെ ശബ്‌ദമാധുരിക്ക്‌ ഒരു കോട്ടവും സംഭവിക്കുകയില്ല- വായില്‍ വരുന്ന വിഡ്‌ഢിത്തങ്ങള്‍ പൊതുവേദിയില്‍ വിളിച്ചുപറയുവാനുള്ള ലൈസന്‍സ്‌ ആയി അതിനെ കാണരുത്‌.

ഞാന്‍ ഉറങ്ങുവാന്‍ പോകുകയാണ്‌. ദാസേട്ടന്റെ ഒരു പ്രിയപ്പെട്ട ഗാനം, അദ്ദേഹം പാടി അഭിനിയിച്ച `എന്റെ സ്വപ്‌നത്തിന്‍ താഴ്‌വരയില്‍' എന്ന ഗാനം കേട്ട്‌- എന്നെന്നും താങ്കളുടെ ആരാധകനായ ഈ എളിയവനും. താങ്കള്‍ 500 വര്‍ഷമെങ്കിലും ജീവിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം `മോഡീകരം' (രാജു മൈലപ്ര)
Join WhatsApp News
E.M.Stephen 2014-10-03 13:38:06
Dear raju, Very good comment
Thomas T Oommen 2014-10-03 18:06:26
Thanks to Dear Raju Mylapra for another fine article 
Aniyankunju 2014-10-04 20:27:57
...ക്യാന്‍സര്‍ പ്രതിരോധ മരുന്നിന് 8,500 രൂപയില്‍നിന്ന് 1,08,000 രൂപയായി. പേവിഷബാധയ്ക്കുള്ള ആന്റി റാബി മരുന്ന് വില് 2670 രൂപയില്‍നിന്ന് 7,000 രൂപയിലെത്തി. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ)യുടെ വിലനിയന്ത്രണാധികാരം നരേന്ദ്ര മോഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ ബഹുരാഷ്ട്ര കുത്തക മരുന്നുനിര്‍മാണ കമ്പനികള്‍ കൊള്ളയടി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു തൊട്ടുമുമ്പാണ് കുത്തകകളെ സഹായിക്കാനുള്ള തീരുമാനം.108 മരുന്നുകള്‍ക്കു വിലനിയന്ത്രണം ഇല്ലാതായതോടെ മരുന്നു കമ്പനികളുടെ ഓഹരിയും കുതിച്ചുകയറി. ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം, എയ്ഡ്സ്, ക്ഷയം, മലേറിയ, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള എല്ലാ മരുന്നുകള്‍ക്കും വില വര്‍ധിച്ചു. ക്യാന്‍സര്‍ ചികിത്സക്കുള്ള ഗ്ലൈവെകിനാണ് 8,500 രൂപയില്‍നിന്ന് 1,08,000 രൂപയിലേക്ക് ഉയര്‍ന്നത്. ഈ വിഭാഗത്തിലുള്ള വീനാറ്റ്- 11,500 (പഴയ വില 8,500) ഗെഫ്റ്റിനേറ്റ്- 11,500 (5,900) എന്നിങ്ങനെയാണ് വില വര്‍ധന. നാല്‍പ്പത്തഞ്ച് രൂപയായിരുന്ന നോള്‍വാഡെക്സിന് 200 രൂപയായി. രക്തസമ്മര്‍ദത്തിനും ഹൃദ്രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന കാര്‍ഡെസിന് 92ല്‍നിന്ന് 128 രൂപയായി. സെലോക്കെന്‍ 78ല്‍നിന്ന് 164 രൂപയാകും. പ്ലാവിക്സ് ടാബിന് 147 എന്നത് 1,615 രൂപയായി വര്‍ധിച്ചു. ആന്റിബയോട്ടിക് മരുന്നുകള്‍ക്കും വില കൂടി. മോക്സിസിപ് 399 (250), മോക്സിഫ് 418 (295), ടാക്സിം 198 (118), ടാരിബിഡ് 173 (34) എന്നിങ്ങനെയാണ് വില കൂടിയത്.പേവിഷബാധയ്ക്കുള്ള ആന്റി റാബിസ് (കമറാബ്) മരുന്നിന് 2,670 രൂപയില്‍നിന്ന് ഒറ്റയടിക്ക് 7,000 രൂപയായാണ് കൂടിയത്. ആല്‍ബുമിന്‍ 3,800ല്‍നിന്ന് 5,500 രൂപയായും ആന്റി ഡി 2,200 രൂപയില്‍നിന്ന് 3,500 രൂപയായും വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കൊളസ്ട്രോളിനും പ്രമേഹത്തിനുമുള്ള മരുന്നിനും വില കൂട്ടി. കൊളസ്ട്രോളിനുള്ള സ്ട്രോര്‍വാസിന് 62 രൂപയില്‍നിന്ന് 97 രൂപയായി വര്‍ധിച്ചപ്പോള്‍ പ്രമേഹ കുത്തിവയ്പിനുള്ള ഹുവാമിന്‍ മിക്സ്റ്റാര്‍ഡിന് 140 രൂപയില്‍നിന്ന് 169 രൂപയായും അമാറില്‍-2ന് 98 രൂപയില്‍നിന്ന് 208 രൂപയായും വര്‍ധിച്ചു.പ്രതിരോധ കുത്തിവയ്പുകള്‍ക്ക് മൂന്നിരട്ടിവരെയാണ് വര്‍ധന. ക്ഷയം, ആസ്ത്മ എന്നിവയ്ക്ക് ഉപയോഗിക്കുന്ന എകെടി-3ന് 8.68 രൂപയായിരുന്നത് 9.15 രൂപയാകും. കേരളത്തില്‍ പ്രതിവര്‍ഷം 40,000ത്തോളം പുതിയ ക്യാന്‍സര്‍ രോഗികളുണ്ടാകുന്നുണ്ട്. രാജ്യത്താകെ 11 ലക്ഷത്തോളം ക്യാന്‍സര്‍രോഗികളുണ്ടെന്നാണ് ഒദ്യോഗിക കണക്ക്. രാജ്യത്ത് 4.1 കോടി പ്രമേഹരോഗികളില്‍ കൂടുതലും കേരളത്തിലാണ്. 4.7 കോടി ഹൃദ്രോഗികളും 22 ലക്ഷം ക്ഷയരോഗികളും 25 ലക്ഷം എയ്ഡ്സ്-എച്ച്ഐവി ബാധിതരുമുണ്ടെന്നാണ് കണക്ക്. മരുന്നിന്റെ വിലനിയന്ത്രണം എടുത്തുകളയുന്നതോടെ സാധാരണക്കാരായ രോഗികള്‍ കടുത്ത പ്രതിസന്ധിയിലാകും.
Vinu M.N. 2014-10-05 13:03:25
ഇതു മോഡി & കമ്പനിക്കു കിട്ടിയ അവസരം. തന്റെ വേണ്ടപ്പെട്ടവരെ യെല്ലാം - ഒരു  പതിനായിരമെങ്കിലും വരുന്ന സഹായികളും പത്രക്കാരും ബന്ധുമിത്രാദികളും - ഇന്ത്യാഗവർമെന്റു  ചിലവിൽ അവരുടെ സ്വപ്നരാജ്യമായ അമേരിക്കാവിൽ കൊണ്ടുവന്നു സുഖിപ്പിച്ചു മദിപ്പിച്ചു വിട്ടു. മാഡിസണ്‍ സ്കൊയർ ഗാർഡനും, റോക്കഫെല്ലർ സെന്ററും, സെൻട്രൽ പാർക്കുമെല്ലാം നിറയെ ഇന്ത്യാക്കാർ മുകളിലോട്ടു നോക്കി വായും പൊളർന്നു നടന്നു നീങ്ങുന്നതിപ്പോഴും കാണാം! പലരും തങ്ങളുടെ നിക്ഷേപങ്ങളുടെ മാനജുമെന്റിനു മറ്റുമായി തുടർന്നും അമേരിക്കയിൽ നിൽക്കുന്നു.

ആർക്ക് നേട്ടം? അമേരിക്കക്ക്, സംശയമില്ലാതെ പറയാം. പ്രത്യേകിച്ചു ന്യൂയോർക്കിന്! സമ്പന്നരായ ടൂറിസ്റ്റുകൾ! കള്ളപ്പണച്ചാക്കുകളു മായി! ഇന്ത്യാമഹാരാജ്യത്തെ പകുതിയോളം വരുന്ന പട്ടിണിപ്പാവ ങ്ങളും ഇതേ സമയം സ്വപ്നരാജ്യമായ അമേരിക്കാവിൽ തങ്ങളുടെ നേതാവു ചെന്നു ചൊവ്വായിലേക്ക് വാണം വിട്ട കഥകൾ പറയുമ്പോൾ, അടുത്തുതന്നെ അമേരിക്ക ആവാൻ പോവുന്ന തങ്ങളുടെ രാജ്യത്തിന്റെ കഴിവുകളിൽ അവർക്ക്  അഭിമാനത്തിന്റെ പുളകമുണ്ടാവുന്നു!  അതുതന്നെ ഇന്ത്യ ഒട്ടുക്കു സംസാരമിപ്പോൾ! അവരുടെ പത്രങ്ങൾക്കും! അമേരിക്കയും, ഭാരതവും ഒപ്പം-ഒപ്പം ആയിരിക്കുന്നു!  വെറും നിസ്സാര തുകക്ക് ചൊവ്വയിൽ ചെല്ലാനും, ജോലി അന്വേഷിക്കാനും പറ്റുന്ന റോക്കറ്റാണ് ഇന്ത്യ ഉണ്ടാക്കിയതും!  ഇതെല്ലാം കേട്ടു മടുത്താണ് 'ന്യൂയോർക്ക്  ടൈംസ്' കാളെയേയും പിടിച്ചു കൊണ്ട് "ചൊവ്വാ ക്ലബ്ബിലേക്ക്" കയറാൻ വരുന്ന ഇന്ത്യാക്കാരന്റെ കാർട്ടൂണ്‍ ഇട്ടു നാട്ടുകാരെ രസിപ്പിച്ചത്‌. പണ്ട്‌  "ന്യൂക്ലീയർ ക്ലബ്ബു" മെമ്പർ ആയപ്പോഴും 'ന്യൂയോർക്ക്  ടൈംസ്' ഇതേപോലെ ഒന്ന് ഇറക്കിയിരുന്നു. അപ്പോഴാണ് അവർക്ക് കാഴ്ച ഉണ്ടായത്!
 
അങ്ങനെ അവരെല്ലാവരും രാജ്യം പങ്കിട്ടു കഴിക്കുന്നു.  കൊണ്ഗ്രസ്സു ഇനി അൽപ്പം വിശ്രമിക്കട്ടെ. ഒരുപാട് സേവനം ചെയ്യുമ്പോൾ വിശ്രമിക്കാണ്ടയോ?  ഓരോ പാർട്ടികളും കേന്ദ്രത്തിലും സംസ്ഥാന ങ്ങളിലും മാറിമാറി ഇതുപോലെ ചെയ്തുപോരുന്നതല്ലേ സ്വതന്ത്ര ഇൻഡ്യ ഇതുവരെയും കണ്ടത്? താങ്കൾ ചൂണ്ടിക്കാട്ടിയ പോലെ എത്രയോ പത്രങ്ങളും മാസികകളും മുൻപു ഇക്കാര്യങ്ങൾ എഴുതിപ്പറപ്പിച്ചിട്ടുണ്ട്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ജനങ്ങൾ യഥാർത്ഥ്യത്തിൽ തികച്ചും നിസ്സഹായകർ! പാവപ്പെട്ടവന്റെയും അധ്വാനിക്കുന്നവന്റെയും പേരു പറഞ്ഞു വന്ന കമ്മ്യൂണിസ്റ്റുകാരനും കയ്യിട്ടു വാരുന്നത് കണ്ടു. കഴിവുകെട്ട ഒരു ജനത നേരിടുന്ന ദുരന്തം ചരിത്രത്തിൽ എന്നാൽ ഇഴുകിച്ചേരുന്നുണ്ട്. ഒരു പക്ഷേ മറ്റു രാജ്യങ്ങൾക്ക് അവരുടെ കുട്ടികളെ പഠിപ്പിക്കാനിതു ഉതകുമായിരിക്കും.

നാരദർ 2014-10-05 19:10:36
സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ അധിക്ഷേപിച്ചു യേശുദാസ് നടത്തിയ പരാമർശം ഇന്ത്യയിലെ ജീൻസ് കച്ചവടത്തെ തകിടം മറിക്കുകയും അതിലൂടെ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥതി താറുമാറകുകയും അതിലൂടെ മോഡി ഭരണം തകിടം മറിയാനും സാധ്യത ഉണ്ടാന്നാണ് പൊതു ജന അഭിപ്രായം. സ്ത്രീകൾ ജീൻസ് ധരിക്കാതിരുന്നാൽ എന്ത് ചെയ്യും? അനേകം കുടംമ്പങ്ങലാണ് ജീന്സു വ്യവസായത്തിലൂടെ ഉപജീവനം നടത്തുന്നത്. അതിനെ വഴിയാതാരം ആക്കാൻ മാത്രമേ ശ്രീ ദാസിന്റെ കമെന്റ് പ്രയോചനം ചെയ്യിതുള്ള് . ചില മുട്ടേന്നു വിരിയാത്ത ചെറുക്കന്മാര് കയ്യടിചെന്നും പറഞ്ഞു യേശുദാസ് ഇതുപോലത്തെ വിഡ്ഢിത്തരം പറയരുതായിരുന്നു. മോഡി ഗവ്ന്മേന്ടു ഇതിനെക്കുറിച്ച്‌ ഒരു അന്വേഷണം നടത്തി വേണ്ടത് ചെയ്യും എന്ന് പ്രത്യാശിക്കുന്നു. ഇപ്പോൾ തന്നെ ഇത് കാട്ടുതീപോലെ പടർന്നു പിടിക്കുകയാണ്. ഇത് മറ്റൊരു ഗുജറാത്ത് സംമ്പവം ആകാതെ മോഡി സർക്കാർ സൂക്ഷിക്കും എന്ന് കരുതുന്നു.
italian 2014-10-05 19:18:50
ഇറ്റലിക്കാരാണു പിന്നില്‍. ഇതു മോഡി സര്‍ക്കരിനെതിരെ ക്രിസ്ത്യന്‍ മുസ്ലിം ഗൂഡാലോചന.
A.C.George 2014-10-06 00:33:10
Here I like the comment by Vinu M.N
Vinu Sir or Madam I do not know. However I am with you for your opinion and I applaud for your valuable view points I also give my humble credits to the main writer and all the commentators. I know that I am nobidy to give credits or descredits. Please take it in to good sense..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക