Image

യുഎസ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ബ്രണ്ടന്‍ ബോയലിന്‌ ഫണ്ട്‌ സമാഹരണം നടത്തുന്നു

ജോര്‍ജ്‌ ഓലിക്കല്‍ Published on 03 October, 2014
യുഎസ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ബ്രണ്ടന്‍ ബോയലിന്‌ ഫണ്ട്‌ സമാഹരണം നടത്തുന്നു
ഫിലഡല്‍ഫിയ: യുഎസ്‌ കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കുന്ന ബ്രണ്ടന്‍ ബോയലിന്‌ ഇന്ത്യന്‍ പൗരാവലി ഫണ്ട്‌ സമാഹരണം നടത്തുന്നു. ഒക്‌ടോബര്‍ 10 ന്‌ വെളളിയാഴ്‌ച വൈകുന്നേരം 6.30 ന്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഫിലഡല്‍ഫിയായിലെ ചൈനീസ്‌ റെസ്‌റ്റോറന്റില്‍ വച്ചാണ്‌ സമ്മേളനം നടക്കുക.

മണ്‍ഗോമറി കൗണ്ടിലും നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഫിലഡല്‍ഫിയായും അടങ്ങുന്ന മണ്ഡലത്തില്‍ നിന്നാണ്‌ അദ്ദേഹം മത്സരിക്കുന്നത്‌. കഴിഞ്ഞ മൂന്ന്‌ പ്രാവശ്യം പെന്‍സില്‍വേനിയ സ്‌റ്റേറ്റ്‌ പ്രതിനിധിയായി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ബോയല്‍ യുഎസ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിക്ക്‌ വേണ്ടിയുളള ഡമോക്രാറ്റിക്‌ പ്രൈമറിയില്‍ ശക്‌തരായ സ്‌ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ്‌ യുഎസ്‌ കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കുന്നതിനുളള അര്‍ഹത നേടിയത്‌.

ഇന്ത്യന്‍ സമൂഹത്തിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ അദ്ദേഹത്തിന്റെ സ്‌ഥാനാര്‍ഥിത്വം നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഫിലഡല്‍ഫിയായിലെ ഇന്ത്യാക്കാര്‍ വളരെ ആഹ്ലാദത്തോടെയാണ്‌ സ്വീകരിച്ചത്‌. ഹാവാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പബ്ലിക്‌ പോളിസിയില്‍ ബിരുദാനന്തര ബിരുദമുളള അദ്ദേഹം നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഫിലഡല്‍ഫിയായില്‍ കുടിയേറിയ ഒരു സാധാരണ ഐറിഷ്‌ കുടുംബത്തിലെ രണ്ടാം തലമുറയില്‍പ്പെട്ടയാളാണ്‌.

ഭാവിയില്‍ പെന്‍സില്‍വേനിയ ഗവര്‍ണ്ണര്‍ വരെ ആകാന്‍ സാധ്യതയുളള അദ്ദേഹത്തിനു വേണ്ടിയുളള ഫണ്ട്‌ സമാഹരണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളളവര്‍ ബന്ധപ്പെടുക.

സുധാ കര്‍ത്താ: 267 575 7333
അലക്‌സ്‌ തോമസ്‌ : 215 850 5268
ജോബി ജോര്‍ജ്‌ : 215 470 2400.

യുഎസ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ബ്രണ്ടന്‍ ബോയലിന്‌ ഫണ്ട്‌ സമാഹരണം നടത്തുന്നു
Join WhatsApp News
Pappy 2014-10-04 13:06:40
ഫിലഡൽഫിയായിൽ ഇപ്പോൾ മൂന്നാം തലമുറ ഇന്ത്യാക്കാർ കോളേജു പഠനം പൂർത്തിയാക്കി സമൂഹത്തിൽ എല്ലാ രംഗത്തും പ്രവർത്തിക്കാൻ തക്ക പ്രായമുള്ളവർ ഉണ്ടാവണം. പക്ഷേ  ഐറിഷുകാരൻ ബ്രണ്ടൻ സാധാരണ ചെയ്യാത്ത കാര്യം (കൈപിടിച്ചു കുലുക്കുക) ചെയ്തപ്പോൾ ഉടനേ തന്നെ, 'ഇന്ത്യൻ സമൂഹത്തിന്റെ സുഹൃത്തും അഭ്യുദയകാംഷിയും' എന്നു പറഞ്ഞു ഇന്ത്യാക്കാർ ഓടിച്ചെന്നു കൂടെനിന്നു പടമെടുക്കുകയും പണം പിരിക്കയും ചെയ്യുന്നു! അദ്ദേഹത്തെ വിജയിപ്പിക്കാൻ...! നമ്മുടെ കൂട്ടത്തിൽ 'മെഡിസിൻ' പഠിക്കാനും 'എഞ്ചിനീയറിംഗ്' പഠിക്കാനും ഒത്തിരിപേർ! അമേരിക്കയിൽ അതു പഠിക്കാൻ കഴിവില്ലാന്നു ഹൈസ്കൂൾ ഡിഗ്രീം കൊണ്ട് വരുമ്പോൾ മാതാപിതാക്കൾ മനസ്സിലാക്കുമെങ്കിലും ഉടനേ പറക്കും ലക്ഷങ്ങളുമായി കർണാടകയിലേക്ക്! പിന്നെ ചെക്കൻ മടങ്ങി വരുന്നതു 'ഡോക്കായിട്ടോ' അല്ലേൽ, കപ്യൂട്ടറോ മെക്കാനിസമൊ ഇലക്ട്രിക്കോ സിവിലോ ആയി കളി പഠിച്ച എൻജിനീയർ ആയിട്ടോ ആണ്! അതു അമേരിക്കയിൽ ചെയ്യാനുള്ള പരീക്ഷ എഴുത്താണ് കുറേ വർഷങ്ങൾ പിന്നീട്. പലരും അതെല്ലാം കളഞ്ഞു പ്ലംബറും മേക്കായിട്ടു മേസനും റീയൽ എസ്റ്റേറ്റും മരണച്ചിട്ടി വില്പ്പനയും നടത്തുന്ന മാർക്കറ്റിൽ ഇറങ്ങുന്നു. മാതാപിതാക്കളുടെ സഹായത്തോടെ 'റെന്റു' കൊടുക്കാൻ ഇല്ലാതെ വരുന്നതോടെ... പലരും ഇത്തരത്തിൽ ചെമ്മരിയാടുകളായി കഴിയുന്നതു പുറത്തു പറയാൻ മടിക്കുന്നു. ഇനിയെങ്കിലും പിള്ളാരെ ലോ പഠിപ്പിക്കാനോ ഇംഗ്ലീഷു പഠിപ്പിക്കാനോ ബിസിനസ്സു ചെയ്യാനോ പഠിപ്പിച്ചാൽ, ഒന്നുമില്ലെങ്കിൽ, ബ്രണ്ടനെപ്പോലെ വോട്ടു ചോദിച്ചു വരാനും നമ്മുടെയൊരു നേതാവായി അമേരിക്കൻ കേക്കിന്റെ ഒരു കഷണം കഴിക്കാൻ ഒക്കില്ലേ കുഞ്ഞൂട്ടി, ആ ഗ്ലാസ്സും വെള്ളോം ഇങ്ങോട്ടു കൊണ്ടുവാ, പറഞ്ഞിട്ടെത്ര നേരമായി?
Pippi 2014-10-04 15:25:39
Mr.  Pappy chetta,  
You know that this country is the land of opportunity. nobody prevent you to do what ever good for you.  Why can't you and your generation come forward and show some good model.  Your type of people stay home and blame everybody and good for nothing and selfish, only good for yourself.  Please wake up and work in the community and try to implement what ever you said.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക