Image

യേശുദാസ് പറഞ്ഞത്- അപസ്മാരമുള്ളവനെ വെള്ളം കാണിക്കരുത്! - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 04 October, 2014
യേശുദാസ് പറഞ്ഞത്- അപസ്മാരമുള്ളവനെ വെള്ളം കാണിക്കരുത്! - അനില്‍ പെണ്ണുക്കര
എന്റെ ദാസേട്ടാ… വഴിയെപോയ വയ്യാവേലി എടുത്ത വെള്ള ജുബ്ബായ്ക്ക് മുകളില്‍ ഇടണമായിരുന്നോ?
ഇതാണ് കേരളത്തില്‍ അങ്ങ് സ്ഥിരതാമസമാക്കണമെന്ന് പറഞ്ഞത്. വല്ലപ്പോഴും അമേരിക്കയില്‍ നിന്നും കേരളത്തിലേക്ക് വന്ന് വിവാദമാക്കി ദാസേട്ടന്‍ അങ്ങ് പോകും. ഇതിപ്പൊ പട്ടച്ചാരായം കൊണ്ടു  കൊട്ടാരം നാറ്റിച്ചു എന്നു പറഞ്ഞപോലെ ആയി. ദാസേട്ടന്‍ ദേ… ഇങ്ങനെയല്ലേ പറഞ്ഞത്…! “ജീന്‍സ് ധരിച്ച് പുരുഷനെപോലെ ആകാന്‍ സ്ത്രീ ശ്രമിക്കരുത്.”
ഇത് പറഞ്ഞ അതേ നാവുകൊണ്ട് ജീന്‍സ് ധരിച്ച് പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രമിക്കരുതെന്നും പറയുന്നു.
ഇവിടെയാണ്. ദാസേട്ടാ…. കുഴപ്പം പറ്റിയത്. പുരുഷനെപ്പോലെ ആകാന്‍ ശ്രമിക്കുകയാണെങ്കില്‍ ആകര്‍ഷണീയത കുറയ്ക്കുകയല്ലേ ചെയ്യുന്നത്?
ദാസേട്ടാ… ഏതു വസ്ത്രമായാലും അത് ധരിക്കുന്ന രീതിയിലാണ് കാര്യം. സാരി ധരിക്കുന്ന എത്രയോ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് “പ്രശ്‌നം” ഉണ്ടാക്കുന്നവരുണ്ട്. സാരിയായാലും ജീന്‍സ് ആയാലും മാന്യമായും ധരിക്കാം “പ്രശ്‌നം”  ആകുന്ന രീതിയിലും ധരിക്കാം. ആരെങ്കിലും കണ്ട് വേണ്ടാത്ത ചിന്തകള്‍ തോന്നി അവരെ ആക്രമിക്കാന്‍ ചെല്ലുന്നത് സ്ത്രീയുടെ കുറ്റമാണോ ദാസേട്ടാ?
അത് തോന്നുന്നയാളിന്റെ കുറ്റമല്ലേ?
ഏത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വതന്ത്ര്യമാണ്. അത് ആണായാലും പെണ്ണായാലും ഓരോരുത്തരും അവരവര്‍ക്ക് സൗകര്യം എന്ന് തോന്നുന്നത് ധരിക്കട്ടെ. വസ്ത്രംധരിക്കുമ്പോള്‍ അത് വസ്ത്രം ധരിക്കുന്ന ആവശ്യത്തെ തൃപ്തിപ്പെടുത്തുക എന്നതും നല്ല രീതിയില്‍ ധരിക്കുക എന്നത് ഉറപ്പുവരുത്തലും തെറ്റായ കാര്യമല്ല.
ദാസേട്ടാ…
അഭിപ്രായം പറയുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിച്ച് പറയേണ്ടിയിരുന്നു. യുക്തിക്ക് നിരക്കുന്ന അഭിപ്രായമായി തോന്നിയതുമില്ല.
പക്ഷെ കേരളീയ സമൂഹത്തോട് ഒരു വാക്കുകൂടി…
ഇത്രയും പറഞ്ഞതിന് ദാസേട്ടനെ ഇത്രയും ക്രൂശിക്കണമായിരുന്നോ?
അച്ഛനമ്മമാരുടെ കണ്ണില്‍ യോജിച്ചതാകണം മക്കളുടെ ഇഷ്ടം. അതാവണം സംസ്‌കാരം. ഓരോ വ്യക്തിക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്. അത് എവിടെയും പറയാം. ദാസേട്ടന്‍ പറഞ്ഞത് വാര്‍ത്തകളില്‍ ഇടം പിടിച്ചത് ദാസേട്ടന്‍ “ദാസേട്ടന്‍” ആയതുകൊണ്ടാണ്. പിന്നെ കേരളം വാര്‍ത്ത വളയ്ക്കാനും, ഒടിക്കാനും, നിവര്‍ത്താനുമൊക്കെ മിടുക്കന്‍മാരാണെന്ന് ഫെയ്‌സ്ബുക്ക് നോക്കിയാല്‍ മതി. ദാസേട്ടാ…. ഒന്നുകൂടി….
ഗോവിന്ദചാമി സൗമ്യയെ ബലാല്‍സംഗം ചെയ്തത് സൗമ്യ ജീന്‍സിട്ടതുകൊണ്ടല്ലആ
എണ്‍പതു വയസ്സുകാരിയെ പീഢിപ്പിച്ചത് അവര്‍ ജീന്‍സിട്ടതുകൊണ്ടല്ല! എത്രയോ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന അമ്മമാരും, പെങ്ങന്‍മാരും, കുഞ്ഞുങ്ങളുമൊക്കെ പീഡനത്തിനിരയാകുന്നത് ജീന്‍സ് ധരിക്കുന്നതുകൊണ്ടല്ല! എന്തായാലും അങ്ങ് പറഞ്ഞത് സമയോചിതമായില്ല എന്നാണ് ഈ എളിയവന്റെ അഭിപ്രായം. അപസ്മാരമുള്ളവരെ വെള്ളം കാണിക്കാന്‍ ബനധുക്കള്‍ ശ്രമിക്കരുത്. കുടുംബങ്ങള്‍ ശ്രദ്ധിച്ചാല്‍ പല പീഡനവും നമുക്ക് ഒഴിവാക്കാം. ജീന്‍സും, സാരിയുമൊക്കെ ധരിക്കുന്നതിനു മുമ്പ് നമുക്ക് അവ ഇണങ്ങുന്നതാണോ എന്നു കൂടി സ്വയം വിലയിരുത്തിയാല്‍ നന്ന്!


യേശുദാസ് പറഞ്ഞത്- അപസ്മാരമുള്ളവനെ വെള്ളം കാണിക്കരുത്! - അനില്‍ പെണ്ണുക്കര
Join WhatsApp News
വിദ്യാധരൻ 2014-10-04 07:27:02
അമേരിക്കയിൽ വിവാദം ഉണ്ടാക്കാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വന്നു വിവാദം ഉണ്ടാക്കി പോരുന്നത്. പിന്നെ ലേഖകൻ പറഞ്ഞതിനോട് യോചിക്കുന്നു. കൊടുങ്കാറ്റദിക്കുമ്പോൾ ജനങ്ങൾ ഓടി രക്ഷപെടുകയാണ് ചെയ്യുന്നത് അല്ലാതെ അതിനെ ചീത്ത വിളിക്കുകയല്ല ചെയ്യുന്നത്. യേശുദാസിന്റെ ഹൃദയത്തിൽ കൊടുങ്കാറ്റുണ്ടാകാതെ ആത്മ നിയന്ത്രണം കൊണ്ട് അതിനെ ചെറുക്കണമായിരുന്നു കൂടാതെ നാവിനെയും സൂക്ഷിക്കണമായിരുന്നു. പ്രശസ്തിയുടെ ഉത്തംഗ തലങ്ങൾ പൂകുമ്പോൾ, താൻ അമാനുഷികനാണെന്നും , താൻ പറയുന്നതിനെ എല്ലാവരം അതേപടി അംഗീകരിക്കും എന്ന തോന്നൽ അപകടം വരുത്തി വയ്ക്കും. ഇതെല്ലാവർക്കും ഒരു പാഠം. "ലാളിത്യം കലരും വികാരമഖിലം ലോകത്തിനാക്ഷേപമാം" (ചങ്ങമ്പുഴ) - മൃദുല വികാരെങ്ങളെല്ലാം ലോകത്തിനു ആക്ഷേപകരമാണ്
tom Abraham 2014-10-04 13:28:46
Dasettan just sounded the general, older generation views,about any exhibitionary culture though the Jeans dont belong to that kind of dressing. He was mixing Apples with Oranges. He said it publically, irrelevant context. He will not do it again, I am sure. He sang the wrong song by an oversight. Forgivable by all means.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക