Image

'ഡാം 999' വിലക്കിനെതിരായ ഹര്‍ജി; വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ഡി.കെ. ജയിന്‍ പിന്‍മാറി

Published on 07 December, 2011
'ഡാം 999' വിലക്കിനെതിരായ ഹര്‍ജി; വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ഡി.കെ. ജയിന്‍ പിന്‍മാറി
ന്യൂഡല്‍ഹി: ഡാം 999 സിനിമയ്‌ക്കേര്‍പ്പെടുത്തിയ വിലക്കിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റീസ് ഡി.കെ. ജയിന്‍ പിന്‍മാറി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനാണ് ജസ്റ്റീസ് ഡി.കെ. ജയിന്‍. ഇതേ തുടര്‍ന്നാണ് പിന്‍മാറ്റം. ഹര്‍ജി പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യമാണ് സിനിമയുടെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്‌നാട് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക