Image

മോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയം: സോണിയ ഗാന്ധി

Published on 04 October, 2014
മോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയം:  സോണിയ ഗാന്ധി
മേഹം: ഹര്യാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ബി.ജെ.പി സര്‍ക്കാരിന്റെ  മൂന്നര മാസത്തെ ഭരണം എല്ലാ മേഖലകളിലും പരാജയമാണെന്ന് സോണിയ പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം വന്ന സര്‍ക്കാരുകള്‍ രാജ്യത്തിനായി ഒന്നും ചെയ്തില്ല എന്ന രീതിയിലാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും സോണിയ പരിഹസിച്ചു. മോദി ഹര്യാനയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തതിന് പിന്നാലെ രോധകില്‍ സംസാരിക്കുകയായിരുന്നു സോണിയ.

മോദിയുടെ ഭരണത്തിന്‍ കീഴില്‍ സാധാരണക്കാരന്റെ ജീവിതം ദുരിതമായി. വിലക്കയറ്റം നിയന്ത്രിക്കാനോ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനോ സര്‍ക്കാരിനായില്ല. നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അതിന് വേണ്ട യാതൊരു നടപടികളും എടുത്തില്ല.  ബി.ജെ.പിയുടെ ലക്ഷ്യം വോട്ടാണ്. അതിനു വേണ്ടി മോദിയും കൂട്ടരും നടത്തുന്ന പ്രചാരണങ്ങളില്‍ വീഴരുത്. നിങ്ങള്‍ ഹൃദയം കൊണ്ടല്ല, ബുദ്ധി ഉപയോഗിച്ച് വേണം വോട്ടു ചെയ്യേണ്ടത്. പ്രലോഭിപ്പിച്ച് വോട്ടു നേടിയ ശേഷം ജനങ്ങളെ മറക്കുന്ന പാരന്പര്യമാണ് ബി,ജെ.പിക്കുള്ളതെന്നും സോണിയ പറഞ്ഞു. 

മുന്‍ യു.പി.എ സര്‍ക്കാരിന്റെ പദ്ധതികള്‍ സ്വന്തം പേരില്‍ അവതരിപ്പിക്കുകയാണ് ബി,ജെ.പി ചെയ്യുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. മറ്റുള്ളവരുടെ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി കാണിക്കുന്ന പാരന്പര്യം കോണ്‍ഗ്രസിനില്ലെന്നും സോണിയ പറഞ്ഞു.

Join WhatsApp News
ajith 2014-10-04 22:04:27
മുങ്ങിക്കോ അമ്മച്ചീ,സുബ്രമാന്യന് സ്വാമി പുറകെ ഉണ്ട്...ജീവിച്ചിരിക്കുന്നു എന്നറിയിച്ചതില് നന്ദി രക്ഷപെട്ടോ
Congressman 2014-10-05 04:48:11
Dont be filed with hate, Ajith. Nobody takes serious about the utterances of buffoons in Indian politics. that is why swami did not get even a ministerial berth
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക