Image

ദാസേട്ടന്‍ ക്രിയാത്മക ലോകത്തിന്റെ വിശ്വഗുരുവോ? (സിറിയക്‌ സ്‌കറിയ)

Published on 05 October, 2014
ദാസേട്ടന്‍ ക്രിയാത്മക ലോകത്തിന്റെ വിശ്വഗുരുവോ? (സിറിയക്‌ സ്‌കറിയ)
ഒറ്റ രാത്രികൊണ്ട്‌ മലയാളത്തിന്റെ സ്വന്തം ക്ലാസിക്‌ സിനിമയായ ചെമ്മീനു പുത്തന്‍ റീമേക്കിന്‌ സാധ്യ. ജീന്‍സ്‌ പരാമര്‍ശത്തിലൂടെ ലോക മാധ്യമങ്ങളുടേയും വിവിധ ജനവിഭാഗങ്ങളുടേയും ശ്രദ്ധനേടിയ (Santhosh Pandit Phenomenon) അനുഗ്രഹീത ഗായകന്‍ യേശുദാസ്‌ ആശയദാരിദ്ര്യം അനുഭവിക്കുന്ന മലയാള സിനിമയ്‌ക്ക്‌ നര്‍മ്മത്തിന്റെ നറുമലരുകള്‍ കണ്ടെത്താന്‍ സഹായകമായത്‌ വൈറല്‍ ആകുകയാണ്‌.
https://www.youtube.com/watch?v=f1k4wal1X3g&feature=em-share_video_user
പ്രസാദ്‌ ശശിധരന്‍ എന്ന യുവ പ്രതിഭ ചെമ്മീനിലെ ഒരു പ്രധാന സീന്‍ യേശുദാസ്‌ ലൈനില്‍ എഡിറ്റ്‌ ചെയ്‌തപ്പോള്‍ ജഗതിക്കുശേഷം നര്‍മ്മ ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികള്‍ക്ക്‌ ഒരു പുത്തന്‍ ചിരിഅനുഭവം നല്‍കി എന്നത്‌ എടുത്തുപറേയണ്ടിയിരിക്കുന്നു.

രണ്ടാം ലോക മഹായുദ്ധം മഹത്തായ മരുന്നായ പെന്‍സിലിന്റെ പിറവിക്കു കാരണമായെങ്കില്‍ ദാസേട്ടന്‍ ഈ വൈകിയ വേളയിലെങ്കിലും മലയാളികളുടേയും ലോകത്തിന്റേയും ഭാവനയു
ടെ ചിറക്‌ വിരിയിക്കുവാന്‍ കാരണഭൂതനാകുകയാണ്‌. സന്തോഷ്‌ പണ്‌ഡിറ്റ്‌ എന്ന അപൂര്‍വ്വ പ്രതിഭയെ വിമര്‍ശിച്ചവര്‍ അദ്ദേഹം പറഞ്ഞ തിയറികള്‍ പഠനത്തിന്‌ വെയ്‌ക്കണമെന്ന ആവശ്യപ്പെടാനും തുടങ്ങി.

എന്തിനു പറയണം. നോര്‍ത്ത്‌ ഡക്കോട്ട എന്ന അമേരിക്കന്‍ സംസ്ഥാനത്ത്‌ ഒരു സ്‌കൂളില്‍ ഇന്നലെ ജീന്‍സ്‌ പോലത്തെ വേഷങ്ങള്‍ നിരോധിച്ചു.

യേശുദാസിന്‌ ഡോക്‌ടറേറ്റ്‌ നല്‍കാന്‍ മുന്‍കൈ എടുത്ത ഡോ. ഇക്‌ബാല്‍ കുറിച്ചത്‌ ഇപ്രകാരമാണ്‌. `സംഗീതത്തിനപ്പുറം ലോക കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അദ്ദേഹം വിവരമുള്ള ആളാണെന്ന്‌ കരുതുന്നില്ല' എന്നാണ്‌.

എന്തായാലും അദ്ദേഹം പറയട്ടെ, പുത്തന്‍ കാര്യങ്ങള്‍ പറയട്ടെ. എങ്കിലേ ആവിഷ്‌കാര ലോകത്ത്‌ വിപ്ലവം സൃഷ്‌ടിക്കപ്പെടുകയുള്ളൂ. പുത്തന്‍ ആശയങ്ങളുടെ ചെപ്പ്‌ തുറക്കുകയുള്ളൂ.

ലോകാ സമസ്‌താ സുഖിനോ ഭവന്തു: ജീന്‍സ്‌ ഇല്ലാത്ത സുപ്രഭാതത്തില്‍.
see hit video
https://www.youtube.com/watch?v=f1k4wal1X3g&feature=em-share_video_user
ദാസേട്ടന്‍ ക്രിയാത്മക ലോകത്തിന്റെ വിശ്വഗുരുവോ? (സിറിയക്‌ സ്‌കറിയ)
Join WhatsApp News
T. P. Mathew 2014-10-05 06:08:23
do you have the right authority and knowledge to evaluate Dr. Kj Yesudas or such eminent personalities. Early days, every country or states adopted certain clothing patterns to suit the geographical and climate requirements and availability. Same way the food. But now whether, it is apt to the place, occasion, or climate, many try to adopt certain new patterns without reasoning or need. Yes! in my opinion, jeans is a very warm clothing and not apt for the kerala weather especially for women. It may be easy to wear, sexy for look and convenient to avoid wash for long days or months.. . T.P Mathew (Dalas, Texas)
വിദ്യാധരൻ 2014-10-05 09:16:26
പ്രിയ സുഹൃത്ത് ടി. പി .മ്യാതുവിനു: താങ്കൾ പറഞ്ഞതുപോലെ യേശുദാസിനെക്കുറിച്ചുള്ള അറിവ് വളരെ പരിമിധ്മായിരുന്നു. പക്ഷെ ഇപ്പോൾ പുള്ളിയുടെ പല അറിവുകളും പുറത്തു വരുന്നതോടുകൂടി ജനങ്ങൾക്ക്‌ അദ്ദേഹത്തിൻറെ, ഇത്രയും നാൾ അറിയാതെ കിടന്ന ചില അറിവുകളെ ക്കുറിച്ച് അറിയാൻ ആകാംഷ കൂടുന്നു . സ്ത്രീകളുടെ ശരീരത്തിലെ ഒരു ഭാഗങ്ങളും പുരുഷന്മാർക്ക് അവഗണിക്കാവുന്നതല്ല. നഖം തുടങ്ങി ഉച്ചിവരെ കാലാകാലങ്ങളായി കവികളുടെയും സാഹിത്യകാരന്മാരുടേയും വിശദ്ധമായ പഠനത്തിന് വിധേയപ്പെട്ടിട്ടുള്ളതാണ്. ഓരോത്തരുടെയും മനോഗതത്തിനു അനുസരിച്ചു അത് ഒളിഞ്ഞും തെളിഞ്ഞും വർണ്ണിചിട്ടുമുണ്ട്. നിങ്ങൾ പറഞ്ഞതുപോലെ ഓരോ ദേശത്തിനും കാല വ്യവസ്ഥിതിക്കനുസര്സിച്ചു വസ്ത്രധാരണങ്ങൾ ഉള്ളതുപോലെ, ജനങ്ങൾ ഓരോ വ്യക്തികളിൽ നിന്നും അവരുടെ നിലയും വിലയും അനുസരിച്ച് ചില അഭിപ്രായങ്ങൾ പ്രതീക്ക്ഷിക്കുന്നു. തപസ്സു ചെയ്യാൻ ചെയ്യാൻ വിശ്വാമിത്രനെ മാതൃകയാക്കിയിരുന്നവർ, മേനകയുടെ നൃത്തത്തിൽ അദ്ദേഹം ഇളകി എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ ഭക്തന്മാർ ഞെട്ടിപ്പോയിക്കാണും. അതിനു ഭക്തന്മാർ കുറ്റക്കാരാണോ? എന്ന് പറഞ്ഞതുപോലെ, ജീന്സിനകത്ത് നിന്ന് പുറത്തുചാടാൻ വെമ്പുന്ന ശ്ത്രീകളുടെ ചന്തി യേശുദാസിന്റെ മനം ഇളക്കുന്നു, അതുകൊണ്ട് ഇനി മേലാൽ സ്ത്രീകൾ ജീന്സു ഇടാതെ നടക്കണം എന്ന് പറയുമ്പോൾ, കുബുദ്ധികൾക്ക് വേണമെങ്കിൽ പറഞ്ഞു പരത്താം, സ്ത്രീകൾ നഗ്നരായി നടക്കുന്നതാണ് യേശുദാസിന് ഇഷ്ടം എന്ന്. ഭക്തിയും കാമവും കലയും കൂടിപിണഞ്ഞു കിടക്കുന്നു സ്നേഹിതാ അതിനെ അത്രഎളുപ്പത്തിൽ വേർതിരിച്ച് ബന്ധിക്കാവുന്നതല്ല. പലഭാക്തന്മാരുടെയും സന്യാസിമാരുടെയും അരഞ്ഞാണ ചരട് പോട്ടിചിട്ടുല്ലവരാണ് സ്ത്രീകൾ അവരെ പിണക്കുന്നതിനു പകരം നമ്മളുടെ ഭാഗം ആക്കുക . മാത്യു ക്രിസ്തിയാനി ആയതുകൊണ്ട് ദാവിദ് രാജവിനെക്കുറിച്ചും അതുകൊണ്ട് തൃപ്തിയായില്ലെങ്കിൽ അദ്ദേഹത്തിൻറെ മകനായ സോളമനെക്കുറിച്ചും വായിച്ചു രസിക്കാം അല്ലെങ്കിൽ സാക്ഷാൽ കൃഷണ ഭക്തനായ പുനം നമ്പൂതിരി എഴുതിയിരിക്കുന്നത് വായിച്ചു മനനം ചെയ്യാം. "മുഗ്ദ്ധാ മെല്ലെന്നെടുത്താൾ, തിരുമുടിയിലണി - ഞ്ഞാൾ, മറന്നും മുകർന്നാൾ മുത്താർമൽ കൊങ്കമോട്ടിൻ, മുകളിലുടനുടൻ വച്ചു ഗാഡം പുണർന്നാൾ ചിത്രം ചിത്രം തദാനീം കുലയുവതികുലം മൗലി മേൽ വച്ചുചൂടും പുത്തൻ പൂണ്‍പിന്നു രാമഭരണമഖിലഗാ - ത്രേഷു പൂണ്പായ് ചമഞ്ഞു " (ഭാഷാ രാമായണ ചമ്പു -പുനം നമ്പൂതിരി ) മനോഹരിയായ സീത ചൂഡാരത്നം സാവാധാനമെടുത്തു തിരുമുടിയിലണയുകയും സ്വയം മറന്നു അതിൽ ചുംബിക്കുകയും സുന്ദരമായ തന്റെ മുലമൊട്ടുകൾ മുകളിൽ ചേർത്തു ചേർത്തു വച്ച് ഗാഡമായി പുണരുകയും ചെയ്യുത്. ഇതിൽ നിന്നെല്ലാം ഒന്ന് മനസിലാക്കാം. യേശുദാസ് പറഞ്ഞത് കേട്ട് കയ്യടിച്ച ചെറുപ്പക്കാരും, അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനത്തെ എതിർക്കുന്ന സ്ത്രീകളും, പുരുഷന്മാരും, യേശുദാസും, സന്യാസിമാരും, പുരോഹിതന്മാരും, ദേവന്മാരും, ദേവികളും എന്നും തങ്ങളുടെ കാമത്തെ ഒള്ളിൽ ഒതുക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും സൗകര്യം കിട്ടുമ്പോൾ അത് പുറത്തു ചാടാൻ നോക്കും. അതുകൊണ്ട് ഉള്ളിൽ പുകച്ചിൽ തോന്നുമ്പോൾ പ്രകൃതി അനുവദിച്ചു തന്നിട്ടുള്ള മര്ഗ്ഗങ്ങളിലൂടെ അതിനു ശാന്തി തേടുക . ഓം നമ ശിവായ.
Christian Brothers 2014-10-05 11:47:44
ഞാൻ ഉത്തമ ഗീതത്തിന്റെ ഒരു സ്ഥിരം വായനക്കാരനാണ്. അത് വായിച്ചിട്ട് ബെഡിൽ പോയാൽ എന്ത് സുഖമാ.
Tom Abraham 2014-10-05 12:10:38
With all respect to everybody, I want to pinpoint God s own mysterious creation- Woman-  with long growing hair( probably to 
hide her beauty and mysteries ) serpentine beauty as Shakespeare put it. HE created her beautiful, to attract MAN,
and ultimately for human race to perpetuate. Dasettan s theological insight is to be questioned, not his freedom of speech.

Truth man 2014-10-05 18:33:42
What jesudas  said good or not....
Women or men no matter use gentle dress in the public.
Do not say that I wear whatever I want.
പ്രഥമദർശനം 2014-10-05 19:50:29
http://youtu.be/DiLWbBd9YzI
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക