Image

ഉടന്‍ രണ്ടാം വിവാഹത്തിനില്ലെന്ന് കാവ്യ മാധവന്‍

Published on 05 October, 2014
ഉടന്‍ രണ്ടാം വിവാഹത്തിനില്ലെന്ന് കാവ്യ മാധവന്‍
താന്‍ രണ്ടാമതൊരു കല്യാണത്തിന് ഒരുങ്ങിയിട്ടില്ലെന്ന് നടി കാവ്യ മാധവന്‍ വ്യക്തമാക്കി. ആലോചനകള്‍ വരുന്നുണ്ട്. അനുയോജ്യമായ ആലോചനകള്‍ വന്നാല്‍ നോക്കും. എന്നാല്‍ ഇതുവരെ ഒന്നും വന്നിട്ടില്ല. വന്നാല്‍ നോക്കും. 

ഇടയ്ക്ക് കല്യാണം ഇപ്പോള്‍ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായതിന്റെ കാരണവും കാവ്യ വിശദീകരിക്കുന്നു. സത്യത്തില്‍ ചേട്ടന്റെ കല്യാണമാണ് നടന്നത്. ചേട്ടന്റെ കല്യാണം നടക്കാന്‍ ഗുരുവായൂരില്‍ കൃഷ്ണനാട്ടം വഴിപാടുണ്ടായിരുന്നു രുക്മീണീസ്വയംവരം. അതിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നതാണ് പ്രശ്‌നമായത്. എന്നെക്കണ്ടപ്പോള്‍ ഫോട്ടോഗ്രാഫര്‍ പടമെടുത്തു. കൃഷ്ണനാട്ടം വഴിപാട് കൂടി കണ്ടപ്പോള്‍ പത്രക്കാര്‍ എന്റെ കല്യാണമാണെന്ന് എഴുതി. തുടര്‍ന്ന് നിരവധി കഥകള്‍ പ്രചരിച്ചു. താനും കുറെയധികം കേട്ടെന്ന് കാവ്യ പറഞ്ഞു.

തന്റെ കല്യാണത്തെക്കുറിച്ച് നാട്ടുകാര്‍ക്കുള്ള താല്‍പര്യം എന്താണെന്ന് പലപ്പോഴും ചിന്തിച്ചിരുന്നു. തന്നോടുള്ള ഇഷ്ടംകൊണ്ടായിരിക്കാം അതെന്നും കാവ്യ സ്വയം കരുതുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക