Image

ഫഹദിന്റെ അച്ഛനായി ത്യാഗരാജനെത്തുന്നു

Published on 05 October, 2014
ഫഹദിന്റെ അച്ഛനായി ത്യാഗരാജനെത്തുന്നു
തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് സ്വതന്ത്ര സംവിധായകനാവുന്ന സിനിമയില്‍ തമിഴ്‌നടന്‍ ത്യാഗരാജനും. മറിയംമുക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസിലിന്റെ  വളര്‍ത്തച്ഛന്റെ വേഷമാണ് ത്യാഗരാജന്. മലയാള സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട് ത്യാഗരാജന്‍. ദിലീപും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായ ബോഡിഗാര്‍ഡ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലാണ് ഇതിനു മുന്പ് ത്യാഗരാജന്‍ അഭിനയിച്ചത്. 

മറിയന്‍ ആശാന്‍ എന്ന അതിസന്പന്നനും എല്ലാ മേഖലകളിലും ശക്തമായ സ്വാധീനമുള്ളയാളുടെയും വേഷത്തിലാണ് ത്യാഗരാജന്‍ എത്തുന്നത്. ചിത്രത്തില്‍ ഫഹദ് മുക്കുവന്റെ വേഷത്തിലാണ് എത്തുന്നത്. ഫഹദിനെ ത്യാഗരാജന്‍ എടുത്തു വളര്‍ത്തുകയാണ്.  മുംബയ് പൊലീസ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികാവേഷം അവതരിപ്പിച്ച ഹിമ ഡേവിസാണ് ഈചിത്രത്തിലെ നായിക.  

ശ്രീനിവാസന്‍, അജു വര്‍ഗീസ്, നെടുമുടി വേണു,  ഇര്‍ഷാദ്, ടിനി ടോം, നീന കുറുപ്പ്, ദേവി അജിത് എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.  കൊല്ലം ജില്ലയിലെ തങ്കശ്ശേരി കടപ്പുറമാണ് പ്രധാന ലൊക്കേഷന്‍. വിഴിഞ്ഞം, കാപ്പില്‍ എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക