Image

അധ്യാപകരുടെ അവധി 20 വര്‍ഷംവരെ നീട്ടി

Published on 07 December, 2011
അധ്യാപകരുടെ അവധി 20 വര്‍ഷംവരെ നീട്ടി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകര്‍ക്ക് അഞ്ച് വര്‍ഷമായി നിജപ്പെടുത്തിയിരുന്ന ദീര്‍ഘകാല അവധി നിബന്ധനകള്‍ക്ക് വിധേയമായി 20 വര്‍ഷം വരെ നീട്ടി ഉത്തരവായി. വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട ജോലി സ്വീകരിക്കുന്നതിനും ജീവിതപങ്കാളിയോടൊപ്പം താമസിക്കുന്നതിനുമായി അധ്യാപക അനധ്യാപക ജീവനക്കാര്‍ സമര്‍പ്പിക്കുന്ന അവധി അപേക്ഷ ഏറ്റവും ചുരുങ്ങിയത് രണ്ട് മാസത്തിന് മുമ്പെങ്കിലും ബന്ധപ്പെട്ട മേലധികാരിക്ക് സമര്‍പ്പിക്കേണ്ടതാണ്.

കാസര്‍കോട് വയനാട്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ കോളേജുകളില്‍ നിന്നും അധ്യാപകര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം നിയമനം ലഭിക്കുന്നവര്‍ അവിടങ്ങളില്‍ ജോലി ചെയ്യാന്‍ വിമുഖത കാട്ടുന്നു എന്നതിനാല്‍ പ്രസ്തുത ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് ദീര്‍ഘകാല അവധി അനുവദിച്ചു കിട്ടിയാലും പകരക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന മുറയ്ക്ക് മാത്രമേ അവരെ വിടുതല്‍ ചെയ്യാന്‍ പാടൂള്ളുവെന്നും ഉത്തരവില്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക