Image

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു

Published on 06 October, 2014
കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വാ പര്യവേക്ഷണത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രം മാപ്പു പറഞ്ഞു. കാര്‍ട്ടൂണ്‍ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന് വിമര്‍ശമുയരുകയും  കാര്‍ട്ടൂണിനെതിരെ  രോഷപ്രകടനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ന മാപ്പു പറച്ചില്‍. ഫേസ്ബുക്ക് പേജിലൂടെയാണ് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ആന്‍ഡ്രൂ റോസെന്‍തല്‍  ക്ഷമാപണം നടത്തിയിരിക്കുന്നത്. 

ഇന്ത്യയുടെ ചൊവ്വാ ദൗത്യം സംബന്ധിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ നിരവധി പരാതികള്‍ വായനക്കാരില്‍ നിന്നും ലഭിച്ചു. ബഹിരാകാശ പര്യവേക്ഷണങ്ങള്‍ പശ്ചാത്യരാജ്യങ്ങളുടെയോ വികസിത രാജ്യങ്ങളുടെയോ കുത്തകയല്ല എന്നാണ് കാര്‍ട്ടൂണിസ്റ്റ് ഹെങ് കിം സോങ് ഉദ്ദേശിച്ചിട്ടുണ്ട്. ചിത്രം ഒരുതരത്തിലും  വംശീയമായുള്ള അധിക്ഷേപമല്ളെന്നും ക്ഷമാപണത്തില്‍ പറയുന്നു. ഫേസ് ബുക്കിലൂടെ പ്രതികരിച്ച വായനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

തലപ്പാവ് ധരിച്ച ഇന്ത്യക്കാരനായ ദരിദ്രകര്‍ഷകന്‍ പശുവിനൊപ്പം എലീറ്റ് സ്പേസ് ക്ലബ്ബിന്‍െറ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണ്‍. ക്ളബിനുള്ളിലുള്ളവര്‍ ഇന്ത്യയുടെ വിജയകരമായ ചൊവ്വാദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുകയാണ്. അവരുടെ മുഖത്ത് ഇന്ത്യക്കാരന്‍ വാതിലില്‍ മുട്ടുന്നതിന്‍െറ അതൃപ്തി നിഴലിക്കുന്നുണ്ട്.

ഇന്ത്യക്കാരന്‍ പശുവിനെ മേച്ചുനടക്കുന്ന അപരിഷ്കൃതനാണെന്ന പാശ്ചാത്യരുടെ പൊതുധാരണയാണ് കാര്‍ട്ടൂണിലുള്ളതെന്നാണ് വിമര്‍ശം

Join WhatsApp News
vaayanakkaaran 2014-10-06 05:58:18
The New York Times
Newspaper · 8,604,318 Likes
 · 13 hrs · 

A large number of readers have complained about a recent editorial cartoon in The International New York Times, about India's foray into space exploration. The intent of the cartoonist, Heng Kim Song, was to highlight how space exploration is no longer the exclusive domain of rich, Western countries. Mr. Heng, who is based in Singapore, uses images and text - often in a provocative way - to make observations about international affairs. We apologize to readers who were offended by the choice of images in this cartoon. Mr. Heng was in no way trying to impugn India, its government or its citizens. We appreciate that readers have shared their feedback, which we welcome. — Andrew Rosenthal, Editorial Page Editor

Mathew. 2014-10-06 07:55:58
Newyork Times ദിന പത്രത്തില്‍ വന്ന cartoon നെ ചൊല്ലി അമേരിക്കയെയും ലോകത്തിലുള്ള എല്ലാ വെള്ളക്കാരെയും പറ്റി തെറിയെഴുതി വിടുന്ന നമ്മുടെ സ്വഭാവത്തില്‍ അഭിമാനിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മാപ്പ് പറയാന്‍ കാണിച്ച മഹാ മനസ്കതക്ക് Newyork Timesനു നന്ദി.
Holly Cow!!! 2014-10-06 10:19:22
« Previous Next »Mars is seen in this image taken by the Indian spacecraft Mangalyaan and released Tuesday, September 30, by the Indian Space Research Organization. The spacecraft will orbit the Red Planet, mapping its surface and studying its atmosphere. (Taken from 'The week in 35 pictures, CNN-dated 10/26/14)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക