Image

പ്രവാസി (കവിത - എസ്.കെ.പഴയം പള്ളിയില്‍)

എസ്.കെ.പഴയം പള്ളിയില്‍ Published on 06 October, 2014
പ്രവാസി (കവിത - എസ്.കെ.പഴയം പള്ളിയില്‍)
ജന്മഗൃഹവും നാടും വിട്ടു നില്‍ക്കുന്നവന്‍ പ്രവാസി
സ്വപ്നങ്ങള്‍ കൊണ്ടു വീടു വയ്ക്കുന്നവന്‍ പ്രവാസി
മരുഭൂമിയിലും. മഴയത്തും കിനാവു കാണുന്നവന്‍ പ്രവാസി
സ്വപ്നങ്ങള്‍ ത്യജിച്ച് അന്യനാട്ടില്‍ കഴിയുന്നവന്‍ പ്രവാസി.

ബാല്യകാലസ്മരണകള്‍ അയവിറക്കി നെഞ്ചകം വിങ്ങുന്നവന്‍ പ്രവാസി
നാട്ടിലെ പട്ടിണി മാറ്റാന്‍ എല്ലുമുറിയെ പണിയെടുക്കുന്നവന്‍ പ്രവാസി
ഡോളറും, പൗണ്ടും, റിയാലും, ദിനാറും അയയ്ക്കുന്നവന്‍ പ്രവാസി
എന്‍ആര്‍ഐ അക്കൗണ്ടില്‍ പൂജ്യത്തിന്‍ എണ്ണം കൂടുമ്പോള്‍ സന്തോഷിക്കുന്നവന്‍ പ്രവാസി

നഷ്ടമായിപ്പോവും യൗവ്വനമോര്‍ത്തു കരയുന്നവന്‍ പ്രവാസി
മഞ്ഞിന്റെ മാറാപ്പുമാറ്റി ജോലിക്കായി പായുന്നവന്‍ പ്രവാസി
മണലാരണ്യത്തിന്‍ മണല്‍ത്തരികള്‍ വകഞ്ഞുമാറുന്നവന്‍ പ്രവാസി
സൂര്യതാപത്താല്‍ വാടുന്ന ശരീരത്താല്‍ പീഡിതനാകുന്നവന്‍ പ്രവാസി.

നാട്ടിലെ വിഷമങ്ങളോര്‍ത്തു പിടയുന്നവന്‍ പ്രവാസി
മരണവും വിവാഹങ്ങളും ജനനവും അറിയാതെ പോകുന്നവന്‍ പ്രവാസി
ജന്മനാടിന്‍ മാറ്റങ്ങള്‍ കാണാതെ പോകുന്നവന്‍ പ്രവാസി
രാഷ്ട്രീയ കോമരങ്ങള്‍ തള്ളുന്നത് വിഢ്ഢിപെട്ടിയില്‍ കാണുന്നവന്‍ പ്രവാസി

കയ്യിലെ അവസാന കാശും ബാങ്കിലെ ലോണുമായി വീടു പണിയുന്നവന്‍ പ്രവാസി
അവസാനമാ വീടിന്റെ പാലു കാച്ചു കാണാതെ പെട്ടിയിലെത്തുന്നവന്‍ പ്രവാസി
ഫോണുകള്‍ ഇല്ലാത്ത കാലത്തു നാട്ടിലെ കത്തിനായി കാത്തിരുന്നവന്‍ പ്രവാസി
കത്തിലെ വരികള്‍ പലയാവര്‍ത്തി വായിച്ചു കരഞ്ഞവന്‍ പ്രവാസി

നാട്ടിലെ ഓരോ വളര്‍ച്ചയ്ക്കു പിന്നിലും കഷ്ടപ്പെട്ടവന്‍ പ്രവാസി
വീട്ടിലെ കഷ്ടപ്പാടുകള്‍ ഒക്കെയും മാറ്റിയവന്‍ പ്രവാസി
സോദരിമാരെ കെട്ടിച്ചയച്ചും കൂടപ്പിറപ്പുകളെ സഹായിച്ചവന്‍ പ്രവാസി
അവസാനം ഏവരും കുറ്റം പറഞ്ഞവന്‍ പ്രവാസി

എന്തു പറഞ്ഞാലും രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്ന വാക്കിലും പ്രവാസി
യൗവ്വനവും, വാര്‍ദ്ധക്യവും എങ്ങോ നഷ്ടമാക്കുന്നവന്‍ പ്രവാസി
അവസാന നാളുകളില്‍ ആരുമില്ലാതലയുന്നവന്‍ പ്രവാസി
എന്നുമുള്ളില്‍ ഓര്‍മ്മതന്‍ ഭാരം പേറുന്നവന്‍ പ്രവാസി

പ്രവാസികളെ ഉണരുവിന്‍ നിങ്ങള്‍ നിങ്ങള്‍ക്കായ് ഇനിയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കൂ ! !

എസ്.കെ.പഴയംപള്ളിയില്‍ 


പ്രവാസി (കവിത - എസ്.കെ.പഴയം പള്ളിയില്‍)
Join WhatsApp News
വിദ്യാധരൻ 2014-10-06 08:02:05
പ്രാവാസ ജീവിതത്തിന്റെ പച്ചയായ ചിത്രം വരച്ചു കാണിക്കുന്ന മനോഹരമായ കവിത. പ്രവാസി ഒരു സ്വപ്നാടകനാണ്. ഒരിക്കലും സഫലികരിക്കാത്ത സ്വപ്നങ്ങൾ കാണുന്ന പ്രവാസി! " സ്വപങ്ങൾ, സ്വപ്നങ്ങൾ സ്വപനങ്ങളെ നിങ്ങൾ സ്വർഗ്ഗ കുമാരികൾ അല്ലോ. നിങ്ങൾ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യം അതെ. സ്വപങ്ങൾ...." .. സ്വപ്നങ്ങൾ നെയ്യാനെങ്കിലും അവനെ അനുവദിക്കു? ഒരു പ്രവാസ കവിയായോ സാഹിത്യ കാരനായോ മരിക്കാൻ അവൻ സ്വപ്നം കാണുന്നുണ്ട്. അവന്റെ ശവം അടക്കവും ശവ ദാഹവും അവൻ സ്വപ്നം കാണുന്നുണ്ട്. അവന്റെ ചരമ ഗീതവും പ്രസംഗവും അവനു കേൾക്കാനും കാണാൻ കഴിഞ്ഞെരുന്നികിൽ എന്നും അവൻ സ്വപ്നം കാണുന്നുണ്ട്? അവനെ ജനം വാനോളം പുകഴ്ത്തുന്നത് കേൾക്കാൻ അവന്റെ കാതുകൾക്ക് കഴിഞ്ഞെരുന്നെങ്കിൽ എന്ന് അവൻ നിഗൂഡമായി സ്വ്സ്പ്നം കാണുന്നുണ്ട് ദയവു ചെയ്യുത് അവനെ ഉണർത്തരുത്‌ അവൻ സ്വപ്നം കാണട്ടെ മരിക്കുവോളം..
Narayanan Nair 2014-10-06 15:36:54
Very good poem and it is very realistic. The poet's language is very much interesting and tried to touch the heart and dreams of pravasi
സുദർശൻ 2014-10-06 17:07:36
മറ്റുള്ളവർ പുകഴ്ത്തി പറയുന്നത് കേള്ക്കാനാണെല്ലോ പ്രവാസി മലയാളി ഈ പെടാപാട് പെടുന്നത്. ഒരു പക്ഷെ മരിച്ചു കഴിഞ്ഞും അവനെ പുകഴ്ത്തുന്നത് കേൾക്കാൻ അവൻ പുതിയ എന്തെങ്കിലും യന്ത്രങ്ങൾ മരിക്കുന്നതിനു ചെവിക്കത്ത് കുത്തികേറ്റി വയ്ക്കാനും സാധ്യത ഇല്ലാതെ ഇല്ല. മരണാനന്തര ജീവിതം സ്വപ്നം കാണുന്നവരും, പുനർ ജന്മത്തിൽ വിശ്വസിക്കുന്നവരും, മരണാനന്തരം കന്യകമാരോടോത്തു ജീവിക്കാൻ സ്വപ്നം കാണുന്നവരാണെല്ലോ എല്ലാ മത വിശ്വാസികളും. പണമുള്ള പ്രവാസികൾ പിന്നെ വെറുതെ ഇരിക്കില്ലെല്ലോ വിദ്യാധരാ?
Thomas Kalluveettil 2014-10-06 21:25:38
very Good. I really appreciate the style of the poet and only few people can write like this. He is really drawing the life of Pravasi and each stanza is very meaningful and it surely wet our eyes. Keep it up we are expecting more from you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക