Image

വര്‍ഗീയ അജന്‍ഡ വളര്‍ത്താന്‍ ശശി തരൂര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്

Published on 06 October, 2014
വര്‍ഗീയ അജന്‍ഡ വളര്‍ത്താന്‍ ശശി തരൂര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്
ശശി തരൂരിനെതിരെ സകെപിസിസി പ്രസിഡന്റ് വി.എം. സുധീരനും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും രംഗത്ത്. മോദിയെ പുകഴ്ത്തുന്ന ശശി തരൂരിന്റെ നടപടി അപലപനീയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഇതില്‍ ശക്തമായ എതിര്‍പ്പുണ്ട്.

തരൂര്‍ ബിജെപിയുടെ കെണിയില്‍ വീഴുകയാണുണ്ടായതെന്നും തരൂരിനെതിരെ കെപിസിസിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും വി.എം. സുധീരന്‍ അറിയിച്ചു.

ബിജെപിക്കൊപ്പം ചേര്‍ന്ന് വര്‍ഗീയ അജന്‍ഡ വളര്‍ത്താന്‍ ശശി തരൂര്‍ ശ്രമിക്കുകയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. തരൂര്‍ അധികാരത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണെന്നും സതീശന്‍ ആരോപിച്ചു.

മോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ എംപി അവസാനിപ്പിക്കണമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം.എം ഹസന്‍. തരൂരിനെതിരെ അച്ചടക്കനടപടി ആലോചനയിലുണ്ട്. കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് തീരുമാനിക്കും. തരൂരിന്റെ നിലപാടുകള്‍ കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരാണെന്നു ഹസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മോദിയുടെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാകുകയാണ് ശശി തരൂരെന്ന് എം.ലിജു ആരോപിച്ചു. സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാകുന്നത് പ്രതിഷേധാര്‍ഹമെന്നും ലിജു പറഞ്ഞു. തരൂരിന്റെ നടപടി കെപിസിസിയുടേയും എഐസിസിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച് തരൂര്‍ രംഗത്തെത്തി. ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയെ അനുകൂലിക്കുന്നില്ല.
ചില നേതാക്കളുടെ പ്രവൃത്തിയെയാണ് പിന്തുണച്ചത്. ബിജെപിയുടെ നല്ല കാര്യങ്ങളേക്കാള്‍ ഏറെയാണ് അവരുടെ കോട്ടങ്ങള്‍ എന്നും കോണ്‍ഗ്രസ് വക്താവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ വ്യക്തമാക്കി.

നേരത്തേ ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയാകാന്‍ ശശി തരൂരിനെ ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തിന് അതീതമായി തന്നെ ക്ഷണിച്ച മോദിയെ തരൂര്‍ പ്രശംസിച്ചിരുന്നു. സ്വച്ഛ് ഭാരത് പദ്ധി കേരളത്തിലെ സാക്ഷരാ മുന്നേറ്റത്തെ ഓര്‍മിപ്പിക്കുന്നു. മോദിയുടെ ചലഞ്ച് ഏറ്റെടുക്കുന്നുമെന്നും തരൂര്‍ പ്രതികരിച്ചിരുന്നു. ഇതിന് മുമ്പും തരൂര്‍ മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Join WhatsApp News
Kuruvilla Abraham 2014-10-06 09:04:41
Since living in U S for the last 30 some years,born and vote for congress many times does not restrict me from acknowledging good deeds done by any party.we have to rise to appreciate other person or party if they are doing something good for citizens of India,should be given pat on the shoulder,do good for the nation.
Not fight inside,if you stand shoulder to shoulder,we could have been the China 10 years ago.
Think broad minded not narrow minded,feel ashamed of the party line politics.
കണിയാൻ 2014-10-06 15:22:16
തരൂരിനെ വിശ്വസിച്ചു കൂടാ . അയ്യാൾ കാലതാമസം ഇല്ലാതെ കാലും മാറും! ചതിയൻ ചന്തു!
philip koshi 2014-10-07 07:18:50
The need of the hour in India\\\'s \\\" Forward Leap\\\" is to have the services of politicians like Tharoor. We dont need small minded nationalists but big thinking internationalists like Tharoor who can propel us beyond Mars so that by 2050 we can proudly say-\\\"Mera Bharat Mahaan\\\"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക