Image

വാടക വീട് ഒഴിപ്പിക്കാന്‍ ചെന്ന ഗിന്നസ് പക്രുവിനെ താമസക്കാരന്‍ കയ്യേറ്റം ചെയ്തു

Published on 06 October, 2014
 വാടക വീട് ഒഴിപ്പിക്കാന്‍ ചെന്ന ഗിന്നസ് പക്രുവിനെ താമസക്കാരന്‍ കയ്യേറ്റം ചെയ്തു
ഗിന്നസ് പക്രുവിനെയും കുടുംബത്തെയും കയ്യേറ്റം ചെയ്തതായി പരാതി. വാടകവീട് ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. പക്രുവും അച്ഛനും അമ്മയും കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. 

പക്രുവിന്റെ കോട്ടയത്തെ വാടകവീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കാണ് കയ്യേറ്റത്തിലേക്ക് നയിച്ചതെന്നാണ് പക്രുവിന്റെ കുടുംബം പറയുന്നത്. ഇവിടെ താമസിച്ചിരുന്നവരോട് ഒഴിയുവാന്‍ പക്രു ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഇവിടെ താമസിക്കുന്നവര്‍ അനുസരിച്ചില്ല. 

തുടര്‍ന്ന് ഇത് പോലീസ് തീരുമാനിക്കട്ടെ എന്ന് പറഞ്ഞ് വിടുകയായിരുന്നു. എന്നാല്‍ ഇവിടെ അനധികൃതമായി ചില മരാമത്ത് പണികള്‍ക്ക് വാടകക്കാരന്‍ ശ്രമിച്ചു. ഇത് തടഞ്ഞപ്പോഴാണ് പക്രുവിനും കുടുംബത്തിനും എതിരെ കയ്യേറ്റം നടന്നതെന്നും സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക