Image

മകളുടെ പേരിനെ ചൊല്ലി വിവാദം വേണ്ടെന്ന് പൃഥ്വിരാജ്

Published on 06 October, 2014
മകളുടെ പേരിനെ ചൊല്ലി വിവാദം വേണ്ടെന്ന് പൃഥ്വിരാജ്
മകളുടെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്. തന്റെ ഭാര്യയുടെ പേര് സുപ്രിയ മേനോന്‍ എന്നാണെന്നും അതിനാല്‍ മാത്രമാണ് മകളുടെ പേരില്‍ മേനോന്‍ ചേര്‍ത്തതെന്നും പൃഥ്വി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. 

ആദ്യം അലങ്ക്രിത സുപ്രിയ പൃഥ്വിരാജ് എന്നു ഇടാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ പിന്നീട് അവ തമ്മില്‍ ചേര്‍ച്ചയില്ലെന്നു മനസ്സിലായി. പിന്നെ അലങ്ക്രിത പൃഥ്വിരാജ് എന്ന പേരിടാന്‍ എല്ലാവരും പറഞ്ഞു, എന്നാല്‍ എന്റെ മകളുടെ പേരിന്റെ കൂടെ അവളുടെ അമ്മയുടെ പേര് ചേര്‍ക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 

അതു കൊണ്ടാണ് എന്റെ പേരിന് മുമ്പ് തന്നെ അവളുടെ അമ്മയുടെ പേരായ മേനോന്‍ ചേര്‍ത്തത്. മേനോന്‍ ഒരു പേരു മാത്രമാണ്. ജാതിയോ മതമോ ഒന്നും ഇതില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ പോകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക