Image

മോഹന്‍ലാലിന്‍െറ ബ്ളോഗ് ഹാക്ക് ചെയ്തു

Published on 07 October, 2014
മോഹന്‍ലാലിന്‍െറ ബ്ളോഗ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്‍െറ ബ്ളോഗ് ഹാക്ക് ചെയ്തു. മോഹന്‍ലാലിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റായ ‘ദ കംപ്ളീറ്റ് ആക്ടര്‍ ഡോട്ട് കോം’ എന്ന സൈറ്റിലെ ബ്ളോഗാണ് ഹാക്ക് ചെയ്തത്. ടീം സൈബര്‍ വാരിയേഴ്സ് എന്ന ഗ്രൂപ്പാണ് സൈറ്റ് പിടിച്ചെടുത്തത്. ഫ്രീ കശ്മീര്‍ എന്ന തലക്കെട്ടോടെ പാക് പതാക പറക്കുന്ന ചിത്രവും സന്ദേശവും സൈറ്റില്‍ ഉണ്ടായിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ ബ്ളോഗ് പുന:സ്ഥാപിച്ചു.
മൂന്നു സന്ദേശങ്ങളാണ് ഹാക്കേഴ്സ് ബ്ളോഗില്‍ ഉപയോഗിച്ചത്. ‘സര്‍ക്കാര്‍ വെബ്സൈറ്റുകളാണ് ഞങ്ങളുടെ ലക്ഷ്യം. ഹാക്കേഴ്സിന്‍്റെ സഹായത്തോടെ ഞങ്ങള്‍ നിങ്ങളെ ഇന്‍്റര്‍നെറ്റില്‍ നിന്ന് പുറത്താക്കും. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സെര്‍വറുകള്‍ എല്ലാം അപകടത്തിലാണ്. മനുഷ്യത്വത്തിനെതിരെ നിങ്ങള്‍ ചെയ്ത കാര്യം ഞങ്ങളൊരിക്കലും മറക്കില്ല. ജമ്മുകശ്മീരില്‍ പതിനായിരങ്ങളാണ് മരിച്ചത്.' ഇങ്ങനെ പോകുന്നു സന്ദേശം. ഇന്ത്യന്‍ രാഷ്ട്രപതിക്കുള്ള സന്ദേശവും സൈറ്റിലുണ്ട്.
Join WhatsApp News
Fany 2014-10-07 11:58:46
എന്നാലും പ്രധാനപ്പെട്ട ഭാഗങ്ങൾ ഒന്നും ന്ഷ്ടപ്പെട്ടിട്ടില്ലല്ലോ? അത് മഹതി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക