Image

ലാദന്റെ മൃതദേഹം കടലില്‍ താഴ്ത്തിയത് ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചെന്നു മുന്‍ സിഐഎ ഡയറക്ടര്‍

Published on 07 October, 2014
ലാദന്റെ മൃതദേഹം കടലില്‍ താഴ്ത്തിയത് ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചെന്നു മുന്‍ സിഐഎ ഡയറക്ടര്‍
വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ യുഎസ് പ്രത്യേകസേന വധിച്ചശേഷം മൃതദേഹം ഇരുമ്പു ചങ്ങലയില്‍ ബന്ധിച്ച് കടലില്‍ താഴ്ത്തിയതായി മുന്‍ സിഐഎ ഡയറക്ടറും പ്രതിരോധ സെക്രട്ടറിയുമായ ലിയോണ്‍ പനേറ്റയുടെ വെളിപ്പെടുത്തല്‍. 300 പൗണ്ട് തൂക്കമുള്ള ഇരുമ്പു ചങ്ങലകള്‍ ശരീരത്തില്‍ ചുറ്റിയാണ് മൃതദേഹം കടലില്‍ താഴ്ത്തിയത്. വെര്‍ത്തി ഫൈറ്റ്‌സ്: എ മെമ്മറി ഓഫ് ലീഡര്‍ഷിപ്പ് ഇന്‍ വാര്‍ ആന്റ് പീസ് എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണിലാണ് മൃതദേഹം എത്തിച്ചതെന്നും ഇസ്‌ലാം മതവിശ്വാസപ്രകാരമുള്ള എല്ലാ ചടങ്ങുകളും നടത്തിയശേഷമാണ് ബിന്‍ ലാദന്റെ മൃതദേഹം സംസ്‌കരിച്ചതെന്നും ലിയോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഏത് സ്ഥലത്തുവെച്ചാണ് മൃതദേഹം താഴ്ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Join WhatsApp News
കാലമാടൻ 2014-10-07 12:25:17
അഥവാ പോങ്ങിയാലും ഇനി ഒരു ചുക്കും ചെയ്യാൻ കഴിയില്ലാല്ലോ? അതുകാരണം എല്ലാവരും പോയി കിടന്നു ഉറങ്ങാൻ നോക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക