Image

ശശിതരൂരും ഇന്നസെന്റും വെറും 'പാവങ്ങള്‍', അവരെ വെറുതെ വിട്ടേരേ…!?-

അനില്‍ പെണ്ണുക്കര Published on 08 October, 2014
ശശിതരൂരും ഇന്നസെന്റും വെറും 'പാവങ്ങള്‍', അവരെ വെറുതെ വിട്ടേരേ…!?-
സ്വന്തം കൂട്ടില്‍ കാംഷ്ഠിക്കുന്നത് ശരിയാണോ? അങ്ങനെ ആരെങ്കിലും ചെയ്യുമോ? അഥവ 'പറ്റി' പോയാല്‍ എന്താണ് ശിക്ഷ, കോരി കളയുമോ? അതോ കോരിപ്പിക്കുമോ?
പറഞ്ഞു വരുന്നത് നമ്മുടെ സാക്ഷാല്‍ ശശി തരൂരിനെക്കുറിച്ചാണ്. പുള്ളിക്കാരന്‍ എംപിയായപ്പോഴും, മന്ത്രിയായപ്പോഴുമൊക്കെ ഈ കോണ്‍ഗ്രസുകാര്‍ക്കൊക്കെ അസൂയയാ. എങ്ങനെയെങ്കിലും അങ്ങേരെ ആ കസേരയില്‍ നിന്നും പുറത്താക്കുക. ഇതു വല്ലതും നടക്കുമോ? മനസില്‍ പോലും കോണ്‍ഗ്രസുകാരനല്ലാത്തയാളാണ് ശശി തരൂര്‍.
ഐക്യരാഷ്ട്രസഭയുടെ തലപ്പത്തേക്ക് ഒരു പക്ഷേ ശശി തരൂര്‍ വന്നിരുന്നുവെങ്കില്‍ ഇപ്പോഴും ആ കസേരയില്‍ അദ്ദേഹത്തെ കാണാമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ കഴിവ്. അത് നമുക്കെല്ലാം നന്നായി അറിയാം…
പക്ഷെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കാര്‍ക്ക്(കോണ്‍ഗ്രസുകാര്‍ക്ക്) ശശി വെറു 'സസി'. മന്‍മോഹന്‍ മന്ത്രിസഭയില്‍ മന്ത്രി. പിന്നെ സുനന്ദപുഷ്‌കര്‍ വിവാദം… എന്നാപ്പിന്നെ സുനന്ദയെ കെട്ടിയേക്കാമെന്നു വച്ചു തരൂര്‍…
പിന്നെ സുനന്ദയുടെ മരണം. ആകെ പുലിവാല് പിടിച്ചു തരൂര്‍. അപ്പോള്‍ ദാ… വരുന്നു തെരഞ്ഞെടുപ്പ്.
ഒ.രാജഗോപാല്‍ പാട്ടുപാടി ജയിക്കുമെന്ന് കരുതി. കോണ്‍ഗ്രസുകാരുപോലും. പക്ഷെ ശശി തരൂരിന് നല്ല വിശ്വാസമായിരുന്നു ജയിക്കുമെന്ന്.
ഒരു അന്താരാഷ്ട്ര നയതന്ത്രജ്ഞന്റെ ബുദ്ധിയായിരുന്നു ശശി തരൂര്‍ തിരുവനന്തപുരത്ത് പയറ്റിയത്. അതില്‍ വിളയിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ ജനങ്ങള്‍ ശശിതരൂരിനെ കൈവിട്ടില്ല. അതിന് കാരണമുണ്ട്. മാന്യമായ രീതിയില്‍ എം.പി. ഫണ്ട് വിനിയോഗിച്ചു. അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ തിരുവനന്തപുരത്തുകാര്‍ക്ക് ചെയ്തുകൊടുത്തു. അപ്പോ തിരുവനന്തപുരത്തുകാര്‍ തോല്‍പ്പിക്കുമോ?
ജയിച്ചു… ചെറിയ ഭൂരിപക്ഷമെങ്കിലും പാര്‍ലമെന്റില്‍ പറ്റി…
മോദി എന്തെങ്കിലും നല്ലത് പറഞ്ഞാലും ചെയ്താലും കക്ഷി പിന്തുണയ്ക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് കാരണവര്‍മാര്‍ക്ക് ഹാലിളകി… ശശി തരൂര്‍ ഇപ്പോള്‍ പോകും ബി.ജെ.പി.യിലേക്ക്…. ആകെ പ്രശ്‌നമായി…
ദാ….ഇപ്പോ….പണ്ട് കോണ്‍ഗ്രസ് മന്ത്രിസഭ കൊണ്ടു വന്ന ഭാരതം തൂത്ത് വൃത്തിയാക്കുന്ന പദ്ധതി മോഡിജി കൊണ്ടു വന്നപ്പോ തന്നോടൊപ്പം കൂടാന്‍ മോഡി ശശിതരൂരിനെ ആദ്യം ക്ഷണിച്ചു. ക്ഷണം കോട്ടപ്പോഴേ തരൂര്‍ ഒക്കെ പറഞ്ഞു. അത് പുലിവാലായി. എപ്പോ വേണമെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് പുറത്താകാവുന്ന അവസ്ഥ. തരൂരിനറിയാം സോണിയാജിക്കും, ആന്റെണിക്കും, രാഹുലിനൊന്നും അടുത്തകാലത്തൊന്നു രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന്. പുറത്താക്കുന്നെങ്കില്‍ ആക്കട്ടെ. പിന്നല്ലെ കളി… ട്വിറ്ററില്‍ രണ്ട് ട്വീറ്റ്…
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ? മോഡിക്ക് തരൂരിനെ കിട്ടിയാല്‍ അന്താരാഷ്ട്ര ബന്ധങ്ങളൊക്കെ ഒന്നു പച്ചപിടിപ്പിക്കാം എന്ന് ചെറിയ പൂതിയുണ്ട്. പക്ഷേ മറ്റേ തറവാട്ടീന്നൊന്ന് പുറത്തുവരണം.  അത്രേയുള്ളൂ കാര്യം. ഇതറിയാവുന്ന കോണ്‍ഗ്രസുകാര്‍ തരൂരിനെ പുറത്താക്കുമോ? കെട്ടിയിട്ട് പേടിപ്പിക്കും, പീഢിപ്പിക്കും. ഇത് തുടര്‍ന്നു കൊണ്ടോയിരിക്കും.
ഇതുപോലെയൊരാള്‍ ഇടതു പാളയത്തിലുണ്ട്. ചരമവീട്ടില്‍ ചെന്നാലും തമാശ പറയുന്ന ഇന്നസെന്റ് ചാലക്കുടി എം.പി. മോദി എന്തെങ്കിലും നല്ല കാര്യം ചെയ്താല്‍ അത് നല്ലതെന്ന് പറയുന്നതിന് എന്താ തെറ്റ്. അവര്‍ക്കല്ലേ ഭൂരിപക്ഷം. അതുമിതും പറഞ്ഞ് ഉള്ളതുംകൂടി ഇല്ലാതാക്കല്ലെ എന്നാണ് ഇന്നസെന്റ് പറയുന്നത്. രാഷ്ട്രീയം നന്നായി അറിയാവുന്ന രാഷ്ട്രീയക്കാരന്‍. പക്ഷേ ഇന്നസെന്റ് പലവേദികളിലും മോദിയെ പുകഴ്ത്തിയെങ്കിലും തമാശയായി മാത്രമേ സി.പി.എം. കാര്‍ വിചാരിച്ചിട്ടുള്ളൂ. കേരളത്തിലെ സ്വന്തം മണ്ണ് മുഴുവന്‍ ഒലിച്ചു പോയ്‌ക്കോണ്ടിയിരിക്കുമ്പോഴാ ഇന്നച്ചനെ മര്യാദ പഠിപ്പിക്കാന്‍ പോണത്. അയാളെന്തെങ്കിലും കാട്ടിക്കോട്ടെ എന്ന മട്ടിലാണ് കാര്യങ്ങള്‍.
ഇന്നച്ചനും, തരൂരും രണ്ട് ധ്രുവങ്ങളിലാണെങ്കിലും തങ്ങളെ ജയിപ്പിച്ചു വിട്ടവരോടാണ് രണ്ട് പേര്‍ക്കും കൂറ്. അതുകൊണ്ട് അടുത്ത തവണയും അവര്‍ ജയിക്കും. പാട്ടു പാടി.
ജനങ്ങളെ മുന്നില്‍ കാണുന്ന നേതാവിനു മാത്രമേ നല്ലതിനെ അംഗീകരിക്കാനും, അത് തനിക്കും കൂടി വേണമെന്ന് തോന്നും. അല്ലാതെ ചുമ്മാതെ ചവച്ചു തുപ്പുന്ന വാക്കിലും, നോക്കിലുമൊക്കെ രാഷ്ട്രീയം കാണുന്നവര്‍ക്ക് ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സാധിക്കില്ല. ശശിതരൂരിനും ഇന്നസെന്റിനും സാധാരണക്കാരന്റെ മനസറിയാം. കയ്യില്‍ കാശുമുണ്ട്. എങ്ങുനിന്നും കയ്യിട്ടു വരേണ്ട കാര്യവുമില്ല. അതുകൊണ്ടാ മറ്റവന്‍മാര്‍ക്ക് ഇത്ര കല്ലുകടി…
തരൂരേ… ഇന്നച്ചാ… ഒന്നും പേടിക്കേണ്ട മുന്നോട്ടുപോവുക. ജനങ്ങള്‍ക്കുവേണ്ടി പറയൂ... പ്രവര്‍ത്തിക്കൂ…. അവരുണ്ടാകും ഒപ്പം എന്നും…
ശശിതരൂരും ഇന്നസെന്റും വെറും 'പാവങ്ങള്‍', അവരെ വെറുതെ വിട്ടേരേ…!?-
Join WhatsApp News
Tom Abraham 2014-10-08 05:31:05
I disagree with the view above. Sashi Tharroor should have asked Modi Govt. if they have in three months accomplished anything ? Why all these Pak firing on our border patrol ?
Why communal riots ? Why retaliatory moves, breaking with Shiv
Sena in Maharashtra ? Just POWER mongers..... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക