Image

യേശുദാസും പൃഥ്വിരാജും വിമര്‍ശിക്കപ്പെടണം: മകള്‍ക്ക്‌ പേരിടുന്നതില്‍ പോലും വിവാദം

ജയമോഹന്‍ എം Published on 08 October, 2014
യേശുദാസും പൃഥ്വിരാജും വിമര്‍ശിക്കപ്പെടണം: മകള്‍ക്ക്‌ പേരിടുന്നതില്‍ പോലും വിവാദം
കേരളത്തില്‍ വിവാദങ്ങളുടെയൊക്കെയൊരു പോക്ക്‌ എങ്ങനോട്ടാണെന്ന്‌ നോക്കണം. ഒരു അച്ഛന്‍ മകള്‍ക്ക്‌ പേരിടുന്നതില്‍ പോലും വിവാദം. മലയാളികളുടെ വിവാദ താത്‌പര്യം അന്യന്റെ ബെഡ്‌റൂമില്‍ വരെയെത്തി എന്ന്‌ പറഞ്ഞ്‌ അവഗണിക്കാന്‍ വരട്ടെ. പേരിടീല്‍ വിവാദത്തില്‍ അല്‌പം കാര്യങ്ങളൊക്കെയുണ്ട്‌. വിവാദത്തിലെ നായകന്‍ സാക്ഷാല്‍ പൃഥ്വിരാജും, കുഞ്ഞു മകള്‍ അലംകൃതയും ഭാര്യ സുപ്രിയയുമാണ്‌. ഇന്ന്‌ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുന്ന പൃഥ്വിരാജ്‌ കുറഞ്ഞതൊരു മൂന്ന്‌ നാല്‌ വര്‍ഷം മുമ്പ്‌ ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ കത്തിക്കയറിയത്‌ ഈ വിധമായിരുന്നു.

സ്വന്തം പേരിന്‌ പിന്നാലെ ഈ ജാതിപ്പേര്‌ കാണുന്നത്‌ തന്നെ എനിക്ക്‌ പുശ്ചമാണ്‌. അവരോട്‌ എനിക്ക്‌ സഹതാപമാണ്‌. ജാതി തന്നെ അവഗണിക്കേണ്ടതും ഒഴിവാക്കപ്പെടേണ്ടതുമായ ഒരു സാമൂഹിക സിസ്റ്റമാണ്‌.

മലയാളത്തില്‍ ആവോളം പുരോഗമന വാദികള്‍ ഉള്ളതിനാല്‍ പൃഥ്വിരാജിന്റെ ഡയലോഗ്‌ ഏറെയങ്ങ്‌ പോപ്പുലറായി. കാര്യം വിടുവാ പറയുമെങ്കിലും ഈ രാജപ്പന്‍ അല്‌പം വിവരമുള്ളവനാണല്ലോ എന്ന്‌ പുരോഗമനവാദികളും പരിഷ്‌കരണ വാദികളും വിളിച്ചു കൂവി തുടങ്ങി. എന്നാലിപ്പോള്‍ രാജപ്പന്റെ മകളുടെ പേര്‌ കേട്ടപ്പോഴാണ്‌ അന്ന്‌ ജയ്‌ വിളിച്ചവര്‍ എല്ലാം ഞെട്ടിയത്‌.

`അലംകൃതാ മേനോന്‍ പൃഥ്വിരാജ്‌'. ങേ. അപ്പോ ആദ്യം നിങ്ങള്‍ പറഞ്ഞതൊക്കെ?, ഈ ജാതിപ്പേര്‌ പാടില്ലെന്ന്‌ പറഞ്ഞതൊക്കെ?... അതൊക്കെ വെള്ളം തൊടാതെ വിഴുങ്ങിയോ?.

ഫേസ്‌ബുക്കില്‍ ആളുകള്‍ കൂട്ടം കൂട്ടമായി ചീത്തവിളി തുടങ്ങിയപ്പോഴാണ്‌ പൃഥ്വിരാജ്‌ തന്നെ മുമ്പു പറഞ്ഞ കാര്യം ഓര്‍മ്മിക്കുന്നത്‌. അതോടെ വീണിടത്ത്‌ കിടന്ന്‌ ഉരുളാനുള്ള ശ്രമമായി. ഉടന്‍ വന്നു പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. അതും ഓഫിഷ്യല്‍ പേജിലൂടെ തന്നെ. ന്യായീകരണം ഇങ്ങനെ പോകുന്നു.

എന്റെ ഭാര്യ ജേര്‍ണലിസ്റ്റായി ജോലി ചെയ്‌ത കാലത്ത്‌ മിസ്‌ മേനോന്‍ എന്നാണ്‌ വിളിക്കപ്പെട്ടിരുന്നത്‌. ഇപ്പോഴും ചില അടുത്ത സുഹൃത്തുക്കള്‍ അവളെ അങ്ങനെ വിളിക്കാറുണ്ട്‌. അതുകൊണ്ട്‌ മകളുടെ പേരില്‍ ഭാര്യയുടെ പ്രാധിനിത്യം വരാന്‍ വേണ്ടി മേനോന്‍ എന്ന്‌ ചേര്‍ത്തതാണ്‌. അതൊരു ജാതിപ്പേരായി കണക്കാക്കിയിട്ടില്ല. - ഇങ്ങനെ പോകുന്നു രാജുവിന്റെ വിശദീകരണക്കുറിപ്പ്‌. ഭാര്യയുടെ പേരാണെങ്കിലും ഭര്‍ത്താവിന്റെ പേരാണെങ്കിലും കുട്ടിയുടെ പേരിന്റെ ബാക്കിയായി വരുമ്പോള്‍ അതൊരു ജാതിപ്പേര്‌ തന്നെയാണെന്ന്‌ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും. പക്ഷെ ഞാന്‍ ഉദ്ദേശിച്ചത്‌ അങ്ങനെയല്ല, അങ്ങനെയല്ല, അങ്ങനെയല്ല എന്ന്‌ വിളിച്ചുകൂവി നടന്നിട്ടൊന്നും ഒരു കാര്യവുമില്ല.

ഇവിടെ പൃഥ്വിരാജ്‌ തന്റെ മകള്‍ക്ക്‌ മേനോന്‍ എന്നോ, നായരെന്നോ, പണിക്കരെന്നോ പേരിടുന്നതിന്‌ ഒരു പ്രശ്‌നവുമില്ല. അയാള്‍ക്ക്‌ അതിനുളള അവകാശമുണ്ട്‌. പൃഥ്വിരാജിന്‌ അവകാശമുളളത്‌ പോലെ തന്നെ മൂന്നരക്കോടി മലയാളികള്‍ക്കും അതിന്‌ അവകാശമുണ്ട്‌. അപ്പോള്‍ മറ്റുള്ളവരുടെ ജാതിപ്പേര്‌ നോക്കി പരിഹസക്കുകയും സഹതപിക്കുകയും ചെയ്യുന്ന വ്യക്തി സ്വന്തം മകളുടെ കാര്യത്തില്‍ മലക്കം മറിയുന്നത്‌ കാണുമ്പോള്‍ തിരിച്ചും സഹതപിക്കുക മാത്രമല്ലേ തരമുള്ളു. അതുകൊണ്ടു തന്നെ പൃഥ്വിരാജ്‌ താങ്കള്‍ എന്തൊക്കെ ന്യായം പറഞ്ഞാലും താങ്കളോട്‌ സഹതാപം മാത്രമേ ഈ അവസരത്തില്‍ തോന്നുന്നുള്ളു.

ജാതിപ്പേരുകള്‍ എല്ലാവരുടെയും പേരിനൊപ്പം ഉണ്ടാവും. അതൊരു പേരായി മാത്രം കാണുമ്പോള്‍ യാതൊരു പ്രശ്‌നവുമില്ല താനും. ഇന്ത്യയിലെ ഏറ്റവും വലിയ പുരോഗമനവാദി അരുദ്ധതി റോയിയുടെ പേരില്‍ റോയി എന്നത്‌ ബംഗാളി സമൂഹത്തിലെ ജാതിപ്പേരാണ്‌ എന്ന്‌ കൂടി ഓര്‍ക്കണം. അതിന്റെ പേരില്‍ അരുദ്ധതിയെ ആരും കുറ്റപ്പെടുത്താറില്ലല്ലോ. ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ പേരിലെ നമ്പൂതിരിപ്പാടും പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന വി.ടി ഭട്ടതിരിപ്പാടിന്റെ പേരിലെ ഭട്ടതിരിപ്പാടും ഇതുപോലെ തന്നെ. പേരിനെ പേരായി മാത്രം കാണുമ്പോള്‍ പ്രശ്‌നമില്ല. പക്ഷെ നിങ്ങള്‍ ചെയ്‌താല്‍ കുറ്റം ഞാന്‍ ചെയ്യുമ്പോള്‍ ശരി എന്ന നിലപാട്‌ പൃഥ്വിയെന്ന നടനോട്‌ സഹതാപം മാത്രം ബാക്കിയാക്കുന്നു.

ത്രയൊക്കെ പുരോഗമനവാദം പറഞ്ഞാലും ജാതിയോടുള്ള മലയാളിയുടെ താത്‌പര്യം പോകില്ല എന്നത്‌ പോലെയാണ്‌ സ്‌ത്രീകളോടുള്ള നിലപാടും. സ്‌ത്രീയെന്നത്‌ വെറുമൊരു ഉപഭോഗ വസ്‌തുവാണെന്നതാണ്‌ ഇന്നും മലയാളി പുരുഷന്റെ നിലപാട്‌. പോയ ദിവസങ്ങളില്‍ സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരെ ഗന്ധര്‍വ്വ ഗായകന്‍ യേശുദാസ്‌ നടത്തിയ പരസ്യപ്രസ്‌താവനെ പുരുഷ മനോഭാവത്തിന്റെ ക്രൂരതയെ വെളിവാക്കുന്നു.

സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ച്‌ നടന്ന്‌ പുരുഷനെ പ്രകോപിപ്പിക്കരതെന്നും അത്‌ അപകടമുണ്ടാക്കുമെന്നും മാന്യമായ വസ്‌ത്രം ധരിക്കാന്‍ സ്‌ത്രീകള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു യേശുദാസിന്റെ അഭിപ്രായ പ്രകടനം.

യേശുദാസ്‌ എത്രവലിയ ഗായകനാണെങ്കിലും അദ്ദേഹം പറഞ്ഞ വാക്കുകള്‍ സാമൂഹിക നീതിക്ക്‌ നിരക്കുന്നതല്ല.

പെണ്ണേ നീയങ്ങ്‌ പര്‍ദ്ദയിട്ട്‌ നടക്കണം എന്ന്‌ പറയുന്നത്‌ പോലെ തന്നെയാണിത്‌. അല്ലെങ്കില്‍ നിന്റെ ശരീരവടിവുകള്‍ കാണുമ്പോള്‍ എനിക്ക്‌ ലൈഗീക നിയന്ത്രണം വിട്ടുപോകും. ഞാനൊരു വിടനാകും. അതുകൊണ്ട്‌ നീ ശരീരവടിവുകളെ മറച്ചുവെക്കു എന്ന്‌ പറയുന്നത്‌ പോലെയുമാകാമിത്‌. ചുരുക്കത്തില്‍ താനടക്കമുള്ള പുരുഷന്‍മാര്‍ വെറും മൃഗങ്ങളാണ്‌ എന്ന്‌ പറയുന്നത്‌ പോലെയായിപ്പോയി യേശുദാസിന്റെ ഉപദേശം. എങ്കില്‍പിന്നെ മദംപൊട്ടി നില്‍ക്കുന്ന ഈ മൃഗങ്ങളെ പിടിച്ച്‌ കൊന്നുകളയുന്നതോ, ചങ്ങലിക്കിടന്നതോ ആവാം സ്‌ത്രീകളെ സംരക്ഷിക്കാന്‍ എളുപ്പം.

ഇനി മറിച്ചൊരു ചോദ്യം ഈ ലൈംഗീക ഉത്തേജനം എന്നത്‌ പുരുഷന്‌ മാത്രം പറഞ്ഞിട്ടുള്ളതാണ്‌ എന്ന്‌ യേശുദാസിനോട്‌ ആരാണ്‌ പറഞ്ഞത്‌. സ്‌ത്രീകള്‍ക്കും ഇത്‌ ബാധകം തന്നെയാണ്‌. അപ്പോള്‍ പിന്നെ മുണ്ട്‌ മടക്കിയുടുക്കുന്ന പുരുഷന്റെ കാലുകള്‍ കണ്ട്‌ അവനെ ബലാല്‍സംഗം ചെയ്യാന്‍ സ്‌ത്രീകള്‍ തുടങ്ങിയാലോ. ഇന്നുവരെ ഒര സ്‌ത്രീയും അങ്ങനെ ചെയ്യുന്നതായി കേട്ടിട്ടില്ല. അത്‌ സ്‌ത്രീകളുടെ മാന്യത. ഈ മാന്യത പുരുഷനും കാണിച്ചാല്‍ ഇവിടെയൊരു പ്രശ്‌നവുമുണ്ടാകില്ല. അതിന്‌ ഓരോ ആണ്‍കുട്ടിയെയും സംസ്‌കാരത്തോടെ വളര്‍ത്തിയാല്‍ മതിയാകും.

എന്തായാലും യേശുദാസിന്റെ പ്രസ്‌താവനെയ വിമര്‍ശിച്ച പി.ഗീതയെ മലയാളി പുഗുവന്‍മാര്‍ തെറിവിളിച്ച്‌ ഓടിക്കുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. യേശുദാസിന്റെ പ്രസ്‌താവന മലയാളി മങ്കമാരെ രക്ഷിക്കാനണെന്നും ഇനി ജീന്‍സിട്ട്‌ നടന്നാല്‍ എല്ലാ പെണ്ണുങ്ങളെയും പാഠം പഠിപ്പിക്കുമെന്നും യേശുദാസ്‌ ആരാധകര്‍ ഫേസ്‌ബുക്കില്‍ വീരസ്യം പറയുന്നു. യേശുദാസിന്റെ പ്രസ്‌താവനെ അങ്ങേയറ്റം നികൃഷ്‌ടവും ഒരു പരിഷ്‌കൃത സമൂഹത്തിന്‌ നിരക്കാത്തതുമാണ്‌ എന്നതാണ്‌ സത്യം. സ്‌ത്രീ അവള്‍ക്ക്‌ ഇഷ്‌ടമുള്ള വേഷമിടട്ടെ. അവളെ പര്‍ദ്ദയില്‍ പൊതിഞ്ഞ്‌ വെച്ചേ മതിയാകു എന്നത്‌ എന്ത്‌ കാടന്‍ സാമൂഹിക നിയമമാമാണ്‌. പരിഷ്‌കൃത സമൂഹം തീര്‍ച്ചയായും യേശുദാസന്‍മാരെ ചവറ്റുകുട്ടയില്‍ വലിച്ചെറിയുന്നത്‌ തന്നെയാവും ഉചിതം.

ജീന്‍സും ജാതിപ്പേരും മലയാളികളുടെ പൊതുമാനസിക അവസ്ഥയെ വെളിവാക്കുന്ന വിവാദങ്ങള്‍ തന്നെയായിരുന്നു. സമൂഹത്തിലെ ഉന്നതര്‍ എന്ന്‌ നമ്മള്‍ കരുതുന്നവര്‍ എത്രത്തോളം പ്രതിലോമകരമായ രാഷ്‌ട്രീയ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഇരട്ടത്താപ്പുകാരാണെന്ന്‌ ഈ വിവാദങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം നിലപാടുകളെ അംഗീകരിക്കുകയും ജയ്‌ വിളിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്നതും നിരാശാജനകം തന്നെ. എന്തായാലും എതിര്‍ ശബ്‌ദങ്ങള്‍ ഉണ്ടാകുന്നു എന്നത്‌ പ്രതീക്ഷക്ക്‌ വക നല്‍കുന്നതാണ്‌. അതുകൊണ്ടു തന്നെ യേശുദാസും പൃഥ്വിരാജും വിമര്‍ശിക്കപ്പെട്ടു തന്നെയാവണം.
യേശുദാസും പൃഥ്വിരാജും വിമര്‍ശിക്കപ്പെടണം: മകള്‍ക്ക്‌ പേരിടുന്നതില്‍ പോലും വിവാദം
Join WhatsApp News
എസ് 2014-10-08 17:34:18

കപടനാട്യക്കാരെ നിങ്ങള്‍ക്ക് വന്ദനം!

Ninan Mathullah 2014-10-08 18:46:20

There is a story of 'Muhuurtham' when copied it became 'Muuthram'. Communication problem is a cosmopolitan problem. What we have in mind, when expressed, becomes misunderstood because of poor choice of words. The person listening to it can understand it differently, and when retold can take different shape and sound. So please give Jesudas the benefit of doubt. What he meant to say got misunderstood here. He only must have meant that ladies need to dress appropriately. We all know that there is room for improvement here on the part of some of our girls and women. To look attractive is in the genes of ladies. It is a natural instinct in them. They will do everything they can to attract the attention of men.  Ladies who do not look at men straight also like to know if men are noticing them. So they are watchful of men to see if they are watching them. This is only natural. Though they appear as ignoring us, since the peripheral vision of ladies are better than men, even when appearing as ignoring, they can see us if we are watching them. Ladies need to dress attractively, and we are proud of our women when they look attractive. We need to encourage our girls to dress attractively. In the Garden of even this is a blessing they received. "Your desire will be towards men". So it is in the genes of women to attract the attention of men, and that is only natural.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക