Image

എ.ജിയെ സംരക്ഷിച്ചത്‌ ശരിയായില്ല: സുധീരന്‍, പ്രതാപന്‍

Published on 07 December, 2011
എ.ജിയെ സംരക്ഷിച്ചത്‌ ശരിയായില്ല: സുധീരന്‍, പ്രതാപന്‍
തൃശൂര്‍: മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ വിവാദ പരാമര്‍ശം നടത്തിയ അഡ്വക്കേറ്റ്‌ ജനറലിനോട്‌ സര്‍ക്കാര്‍ കാണിച്ച മൃദു സമീപനത്തെ വി.എം. സുധീരനും, ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും വിമര്‍ശിച്ചു. അദ്ദേഹത്തെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ അതൃപ്‌തിയുണ്ട്‌. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലം ഫലത്തില്‍ തമിഴ്‌നാടിന്‌ ഗുണകരമാകുമെന്നും സുധീരന്‍ പറഞ്ഞു. അണക്കെട്ടിന്റെ കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷയായിരിക്കണം സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേസിന്റെ പാളിച്ചയിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട്‌ ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.

എ. ജിയെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതാപന്‍ എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ വിഷയങ്ങളില്‍ നിയമപരമായ വിശദീകരണം നല്‍കുന്ന ഒരു വിദഗ്‌ദ്ധനായാണ്‌ എ.ജിയെ കാണുന്നത്‌. കോടതിയില്‍ അതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞില്ലെങ്കില്‍ അങ്ങനെയൊരാള്‍ ആ സ്ഥാനത്ത്‌ തുടരുന്നത്‌ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സത്യവാങ്‌മൂലം പുതുക്കി നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സുധീരന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക