Image

നല്ല വേഷങ്ങള്‍ വന്നാല്‍ സിനിമയില്‍ എത്തും: ആന്‍

Published on 09 October, 2014
നല്ല വേഷങ്ങള്‍ വന്നാല്‍ സിനിമയില്‍ എത്തും: ആന്‍
നല്ല വേഷങ്ങള്‍ കിട്ടിയാല്‍ വീണ്ടും അഭിനയരംഗത്തേക്ക്‌ മടങ്ങിവരുമെന്ന്‌ നടി ആന്‍ അഗസ്റ്റിന്‍ പറഞ്ഞു. ഇപ്പോള്‍ നടി ഭര്‍ത്താവും കാമറമാനുമായ ജോമോന്‍ ടി. ജോണുമൊത്ത്‌ കൊച്ചിയിലാണ്‌ താമസിക്കുന്നത്‌.

പുതിയതായി സിനിമകളൊന്നും കമ്മിറ്റു ചെയ്‌തിട്ടില്ല. പ്രത്യേകിച്ച്‌ ഇനി മുന്നോട്ടെങ്ങനെ എന്ന പ്‌ളാനിംഗുമില്ല. മുമ്പും ഒരു കാര്യത്തിലും ഞാന്‍ അധികം പ്ലാന്‍ ചെയ്യാറില്ല. കാലം തെളിക്കുന്ന വഴികളിലൂടെയാണ്‌ എന്റെ യാത്രകള്‍ മുന്നോട്ട്‌ പോകുന്നത്‌. പ്‌ളാനിംഗ്‌ ഒരിക്കലും എന്റെ സ്വഭാവത്തിന്റെ ഭാഗമായിട്ടില്ല എന്നു പറയുന്നതാണ്‌ ശരി. വിവാഹശേഷം ഞാന്‍ അഭിനയം നിര്‍ത്തുമെന്ന്‌ പറഞ്ഞിട്ടേയില്ല. ഒരു ചെറിയ ഗ്യാപ്പ്‌ എടുത്തുവെന്നേയുള്ളു- ആന്‍ പറഞ്ഞു.

വിവാഹജീവിതം, അച്ഛന്റെ വേര്‍പാട്‌....അങ്ങനെ ഒരുപാട്‌ കാര്യങ്ങള്‍ കൊണ്ട്‌ പുതുതായി ഒന്നും വേണ്ടെന്ന്‌ വയ്‌ക്കുകയായിരുന്നു. ഇത്രയും നാള്‍ സിനിമകള്‍ ചെയ്യുവാന്‍ വേണ്ടി കുറച്ചു സിനിമകളില്‍ അഭിനയിക്കുകയാണ്‌ ചെയ്‌തതെന്നും നടി പറഞ്ഞു.
നല്ല വേഷങ്ങള്‍ വന്നാല്‍ സിനിമയില്‍ എത്തും: ആന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക