Image

മൈ ബോസിനു ശേഷം ജിത്തു ജോസഫും ദിലീപും ഒന്നിക്കുന്നു, ലൈഫ് ഒഫ് ജോസൂട്ടി

Published on 09 October, 2014
മൈ ബോസിനു ശേഷം ജിത്തു ജോസഫും ദിലീപും ഒന്നിക്കുന്നു, ലൈഫ് ഒഫ് ജോസൂട്ടി

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വീണ്ടും ദിലീപ് നായകനാവുന്നു. ലൈഫ് ഒഫ് ജോസൂട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കുടുംബകഥയാണ് പറയുന്നത്. ഞാന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ജ്യോതി കൃഷ്ണയും രചന നാരായണന്‍ കുട്ടിയുമാണ് നായികമാര്‍. ഇതിനു മുന്പ് ദിലീപിനെ നായകനാക്കി ജിത്തു ഒരുക്കിയ മൈ ബോസ് എന്ന സിനിമ വിജയം നേടിയിരുന്നു.
സാധാരണ കുടുംബത്തില്‍ നിന്നുള്ള ജോസൂട്ടി എന്നയാളെയാണ് ദിലീപ് അവതരിപ്പിക്കുക. സുരാജ് വെഞ്ഞാറമൂട്, ജോജു, ചെമ്പന്‍ വിനോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി, നോബി തുടങ്ങിയവര്‍ ഈ സിനിമയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.രാജേഷ് വര്‍മയാണ് തിരക്കഥ രചിക്കുന്നത്. ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ഇടുക്കി, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലായിരിക്കും. ന്യൂസിലന്‍ഡിലും സിനിമയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക