Image

മലാലക്കും കൈലാഷ് സത്യാര്‍ഥിക്കും നൊബേല്‍ സമ്മാനം: നോബേല്‍ ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും പങ്കിട്ടു

Published on 10 October, 2014
മലാലക്കും കൈലാഷ് സത്യാര്‍ഥിക്കും നൊബേല്‍ സമ്മാനം: നോബേല്‍ ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും പങ്കിട്ടു

സ്‌റ്റോക്ക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഇന്ത്യയില്‍ നിന്നുള്ള ഒരു ഹിന്ദുവിനും പാകിസ്താനില്‍ നിന്നുള്ള ഒരു മുസ്ലീംപെണ്‍കുട്ടിക്കും സമാധാന നൊബേല്‍ പങ്കിട്ട് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി അറിയിച്ചു.

ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍ നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു.

മദര്‍ തെരേസയ്ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്ന ഇന്ത്യാക്കാരനാണ് സത്യാര്‍ഥി. 1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്

നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല. പെണ്‍കുട്ടികള്‍ക്ക് പഠിക്കാനേര്‍പ്പെടുത്തിയ നിരോധനമാണ് ഈ കൊച്ചുകുട്ടിയെ അപകടകരമായ വഴിയിലേക്ക് നയിച്ചത്. യൂണിഫോമില്ലാതെ സ്‌കൂളില്‍ ചെല്ലണമെന്ന് പ്രിന്‍സിപ്പല്‍ പറയുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് നിറമണിഞ്ഞ് അവള്‍ സ്‌കൂളിലെത്തുന്നു. പക്ഷേ, അസംബ്ലിയില്‍ കളര്‍ വസ്ത്രത്തിന് പകരം അവരെ അധ്യാപകര്‍ നിറം മങ്ങിയ ഉടുപ്പുകളിടുവിച്ചു.

കള്ളപ്പേരില്‍ മലാല ബി.ബി.സി.യില്‍ തന്റെ ജീവിതം എഴുതിക്കൊണ്ടിരുന്നു. ലോകത്ത് ഏറ്റവും സുന്ദരമായ പ്രകൃതിയില്‍ ജീവിതം ദുസ്സഹമാക്കുന്ന കാടന്‍ നിയമങ്ങളും ബോംബും തോക്കും വിറപ്പിക്കുന്ന രാപകലുകളും ആ കൗമാരക്കാരി പങ്കുവെച്ചു.

ബ്ലോഗെഴുതാന്‍ അച്ഛനായിരുന്നു അവള്‍ക്ക് വഴികാട്ടി. ഒരു സ്‌കൂള്‍ ഉടമസ്ഥനായ അച്ഛന് താലിബാന്റെ വധഭീഷണിയുണ്ടായിരുന്നു. പെണ്‍പള്ളിക്കൂടങ്ങള്‍ താലിബാന്‍ കൂട്ടത്തോടെ ബോംബിട്ട് തകര്‍ത്തു. 2008ല്‍ മാത്രം ഇവിടെ 150 സ്‌കൂളുകള്‍ അവര്‍ തകര്‍ത്തു.

വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ മിങ്കോറയാണ് മലാലയുടെ നാട്. താലിബാന്‍ ആദ്യം നിരോധിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മാര്‍ക്കറ്റില്‍ പോകലുമാണ്. അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ താലിബാന്‍ പറയുന്ന പോലത്തെ ബുര്‍ഖ തന്നെ ധരിക്കണം.

2009 ല്‍ സ്വാതില്‍ നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷനില്‍ ശക്തമായി പെണ്‍വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. 2011 ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിന് അവള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പാകിസ്താന്‍ ദേശീയ സമാധാന പുരസ്‌കാരത്തിന് മലാല പുരസ്‌കാരമെന്ന് പുനര്‍നാമകരണം ചെയ്തു.

ദേശീയ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്‌കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി തീവ്രവാദികള്‍ വെടിവെച്ചത്.
A 17-year-old Pakistani girl who survived a Taliban gunshot to the head for her advocacy of female education became Friday the youngest ever recipient of the Nobel Peace Prize, winning alongside an Indian advocate for ending child labor.

Malala Yousafzai, who has become a global spokeswoman for the rights of children after her long recovery, was awarded the prize just a day after the second anniversary of the attack on her in Pakistan’s Swat Valley.

Co-winner, 60-year-old Kailash Satyarthi, has been a longtime crusader against child slavery, and is credited with saving tens of thousands of lives.

The Norwegian Nobel Committee praised Yousafzai and Satyarthi “for their struggle against the suppression of children and young people and for the right of all children to education.”

By awarding the prize to two advocates for children -- one Indian, the other Pakistani – the committee hoped to send a powerful message not only about children’s rights, but also about its hopes for peace on the South Asian subcontinent. In recent days, the two nations have exchanged fire over a disputed border region in some of the most serious clashes in years.

"What we are saying is that we have awarded two people with the same cause, coming from India and Pakistan, a Muslim and a Hindu. It is in itself a strong signal,” Thorbjorn Jagland, chairman of the Norwegian Nobel Committee, told reporters following the announcement.

Of the two winners, Yousafzai is far better known globally.

Yousafzai, the first Nobel winner to have been born in an independent Pakistan, became a worldwide symbol of Taliban abuses after she critically injured in a 2012 attack by militants who stormed the bus she was riding with other students. Rather than shrink from further Taliban threats, she instead expanded her advocacy work, writing a best-selling book, and giving addresses at major international gatherings, including at the United Nations.

Join WhatsApp News
RAJAN MATHEW DALLAS 2014-10-14 00:41:35
 
  പാകിസ്ഥാനെ മാത്രം നാണം കെടുത്തുന്നത് ശരിയല്ലല്ലോ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക