Image

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്തെഴുതണം? (ലേഖനം: ജോണ്‍ ഇളമത)

Published on 10 October, 2014
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്തെഴുതണം? (ലേഖനം: ജോണ്‍ ഇളമത)
എഴുത്തുകാര്‍ എന്തെഴുതണം, എങ്ങനെ എഴുതണമെന്ന്‌ തീരുമാനിക്കേണ്ടത്‌ എഴുത്തുകാര്‍ തന്നെയാണ്‌. ഒരോരുത്തരും എഴുതുന്നത്‌ അവരവരുടെ അഭിരുചിക്കൊത്തവിധവും, അനുഭവതീവ്രതക്കൊപ്പവും ആയിരിക്കുമെന്നത്‌ എടുത്തുപറയേണ്ടതില്ലല്ലോ? നാട്ടിലെ എഴുത്തുകാര്‍അവിടത്തെ പ്രമേയങ്ങളും, അമേരിക്കന്‍ എഴുത്തുകാര്‍ ഇവിടുത്തെ (അമേരിക്ക ഒഴികെ ബാക്കിപ്രവാസികളെയോ, കുടിയേറ്റക്കാരയോ, പരാമര്‍ശിക്കേണ്ടതില്ലല്ലോ) പ്രമേയങ്ങളും എഴുതി കൊള്ളണമെന്ന ചിന്ത സാമാന്യബുദ്ധിക്കു നിരക്കാത്തതു തന്നെ.

അതിന്‌ ഉദാഹരണങ്ങളായി ചിലര്‍ നിരത്തുന്ന വളരെ പ്രചാരമുള്ള പ്രവാസി നോവലുകള്‍, വില്‍പ്പനയില്‍ മുമ്പിട്ടുനില്‍ക്കുന്നു എന്ന വാദത്തിന ്‌എന്താണ്‌ പ്രസക്‌തി? അതുകൊണ്ട്‌ അത്‌ ലോകോത്തരമെന്ന വാദവും, അര്‍ത്ഥശൂന്യം തന്നെ. ആശയപ്രൗഢവും, വിജ്‌ഞാനസമ്പന്നവും, ഉദാത്തമായവര്‍ണ്ണനാസൗന്ദര്യവുമുള്ള എത്ര എത്രനോവലുകളേയും കഥകളേയും, പിന്‍തള്ളികൊണ്ട്‌ ചില പ്രത്യേക പ്രാദേശികപ്രമേയങ്ങളുള്ള നോവലുകള്‍, ഇന്ന്‌ സാഹിത്യ കമ്പോളത്തില്‍ വന്‍പ്രചാരത്തില്‍ മുന്‍പന്തിയില്‍ നിലനില്‍ക്കുന്നുണ്ടങ്കില്‍ അതു മറ്റുചിലകാരണങ്ങളിലാണ്‌ എന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌. ആ ദേശത്തെമാത്രമുള്ള അനുകാലികമായ പ്രമേയം, ആപ്രദേശത്തെ ബാധിക്കുന്ന തീവ്രമായവ്യഥ, പ്രത്യേകിച്ച്‌ അവിടെ ഒരുപറ്റം മലയാളികള്‍ അനുഭവിക്കുന്ന യാതനകള്‍, എന്നൊക്കെ അല്ലേ അതിന്‍െറ നിജസ്‌ഥിതികള്‍? എന്നാല്‍ അത്‌ ഒരു ന്യൂനപക്ഷത്തിന്‍െറ പ്രമേയങ്ങളായിരുന്നിട്ടുതന്നെ, അതിനുണ്ടാകുന്ന ജനപ്രീതി അതിന്‍െറ, പ്രത്യേക പശ്‌ചാത്തലമാണന്നു കൂടിഓര്‍ക്കേണ്ടതുണ്ട്‌. ആകാരണങ്ങളെഇവിടെവിശദീകരിക്കാന്‍ ശ്രമിക്കുകയാണ്‌ ഈ ലഘുലേഖനത്തിലൂടെ.

ജീവിതത്തിന്‍െറ ഒറ്റപ്പെടുലുകള്‍ ഉളവാക്കുന്ന അസംത്യപ്‌തി, നരകജീവിത യാതനകള്‍ആയി പരിണമിക്കുബോഴുണ്ടാകുന്ന വികാരക്ഷോഭത്തിന്‍െറ വര്‍ണ്ണനകള്‍ ആകാം ഇത്തരം സൃഷടികളെ തട്ടിയുണര്‍ത്തുന്നത്‌. അതിന്‍െറ പരിണിതഫലങ്ങള്‍ നമ്മേയും അലിയിക്കാം.അതു തന്നെ ഇത്തരം കൃതികളുടെ പ്രത്യേകതകള്‍.

അസംതൃപതിജനകമായ ജീവിതചര്യ, യാതനകള്‍, മനുഷ്യത്വരഹിതമായ നിയമങ്ങള്‍,ചൂഷണങ്ങള്‍, ഒക്കെ അല്ലേ അതിനുകാരണഹേതു? അതുകൊണ്ട്‌ അത്തരം നോവലുകള്‍ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ ഉണ്ടാകുന്നുവെങ്കില്‍, അത്തരം തീഷ്‌ണ ജീവിതവ്യഥയോ, അരിഷ്‌ടതകളോഇല്ലാത്ത ദേശമല്ലേ അമേരിക്കന്‍ ഭൂഖണ്ഡം. ഇവിടെ ആവിധമുള്ള പ്രമേയങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പകരം മറ്റുജീവിതപ്രശ്‌നങ്ങളുടെ സമസ്യകളാണ്‌ ഇവിടെഉള്ളത്‌. അത്തരം ധാരാളംകൃതികള്‍ ഇവിടെ നിന്ന്‌ ഉണ്ടാകുന്നുമുണ്ട്‌.

ഇവിടുത്തെ അനുഭവങ്ങള്‍ മറ്റൊന്നാണ്‌. ഈ രാജ്യത്തെ ആളുകളെ പ്രവാസികള്‍, എന്ന്‌ സംബോധനചെയ്യുന്നതിലേറെ കുടിയേറ്റക്കാര്‍ എന്ന്‌ സംബോധന ചെയ്യുന്നതുതന്നെ ഉചിതം. അതിനര്‍ത്ഥം ഇവിടെ ജീവിക്കുന്നവര്‍ ഇവിടെ തന്നെ എക്കാലവും കഴിയുന്നവരെന്നര്‍ത്ഥം. ഇവിടത്തെ വ്യഥമറ്റൊന്നാണെന്ന്‌ സൂചിപ്പിച്ചല്ലോ. അത്‌ പട്ടിണിയുടെയോ ,ശാരീരികമായ യാതനയുടേയോ വ്യഥ അല്ല. `യാതന' തന്നെ ആയിരിക്കാം, എന്നാല്‍ അതു ശരീരികമല്ല, മാനസികം എന്നത്‌ തന്നെ സത്യം. ഇവിടത്തെ കുടിയേറ്റക്കര്‍ ഇവിടത്തെ സംസ്‌ക്കാരത്തില്‍ അലിഞ്ഞുചേരാന്‍ മനസില്ലാത്തവരെങ്കില്‍, അവര്‍ക്കുവന്നു ചേരുന്ന കടുത്തമാനസിക സംഘര്‍ഷങ്ങള്‍. ഈ സംഘാഷാവസ്‌ഥ നമ്മുക്ക്‌ സാഹിത്യത്തിലൂടെ എഴുതി നാടന്‍ ചിന്താഗതിക്കാരായ മലയാളികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നതില്‍ കഴമ്പില്ല. അവര്‍ക്കതു ഒരിക്കലും മനസിലാകാത്ത പ്രമേയങ്ങള്‍ തന്നെ. എങ്കില്‍തന്നെ ഈ ദു:ഖസ്‌തിതിയെ വര്‍ണ്ണിക്കാനും, ഇവിടത്തെ ജീവിതത്തിന്‍െറ ജയപരാജയങ്ങളെ നാട്ടിലെഎഴുത്തുകാരുടെ മുമ്പിലും, വായനക്കാരുടെ മുമ്പിലും അവതരിപ്പിക്കാന്‍, കാലാകാലങ്ങളില്‍ ഇവിടുത്തെ എഴുത്തുകാര്‍ പരിശ്രമിച്ചിട്ടുണ്ട്‌.അത്‌ കാലങ്ങളായി ഇവിടുത്തെ എഴുത്തുകാര്‍ സാഹിത്യത്തിന്‍െറ പല രൂപഭേദങ്ങളിലും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്‌ മായ്‌ചുകളയാനുള്ളശ്രമത്തിന്‍റ ഭാഗമോ അമേരിക്കന്‍ എഴുത്തുകാരോടുള്ള ഈഗുണദോഷങ്ങള്‍ എന്ന്‌ ചിലപ്പോള്‍ തോന്നിപോകറുപോലുമുണ്ട്‌.

ഇത്രയും എഴുതിയത്‌ ഇവിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയത്തിന്‌ മറുപടി എന്ന നിലയിലാണ്‌. ഇവിടുത്തെ കുടിയേറ്റക്കാരായ എല്ലാ എഴുത്തുകാര്‍ക്കും,അവര്‍വന്ന വഴികളും,അനുഭവങ്ങളും, തികച്ചും അറിയാവുന്നവര്‍ തന്നെ .എന്നിരിക്കിലും നാട്ടിലെഅല്ലറ ചില്ലറ എഴുത്തുകാരുടെ, ചില ഒറ്റപ്പെട്ട പ്രസ്‌താവനകള്‍ കേള്‍ക്കുമ്പോള്‍, അത്‌ വെറും `നാക്കുകൊണ്ടുള്ള പോക്കറ്റടി' എന്ന്‌ കണക്കാക്കാനേ കഴിയൂ.

ഇത്രയും നാള്‍ ഈകുടിയേറ്റ രാജ്യത്തിന്റെ ചരിത്രവും, കഥകളുമൊക്കെയാണ്‌, ഇവിടുത്തെ എഴുത്തുകാര്‍ എഴുതികൊണ്ടിരുന്നത്‌. അതൊന്നും വായച്ചിട്ടോ,വായിക്കാഞ്ഞിട്ടോ എഴുതിവിടുന്ന വാചക കസര്‍ത്തുകള്‍ വെറും നാട്യംപോലെ തോന്നിപോകുന്നു. അതു കൊണ്ട്‌ ഇവിടുത്തെ മലയാളി എഴുത്തുകാര്‍ക്ക്‌, ലോകമെമ്പാടുമുള്ള മറ്റ്‌ മലയാളി എഴുത്തുകാരുടെ തുപോലെ തന്നെ ഏതുപ്രമേയവും, എങ്ങനെയും എഴുതാമെന്നതുതന്നെ യാഥാര്‍ത്ഥ്യം. എഴുത്ത്‌ നിയോഗമാണ്‌, ഈശ്വരന്‍ കല്‍പ്പിച്ചുതന്ന സര്‍ഗ്ഗശക്‌തിയുടെ അഭിവാഞ്‌ഛ. വായനയിലൂടെ അത്‌ സര്‍വ്വശക്‌തിയുടെ മൂശയില്‍ ഉരുക്കിഒഴിച്ച്‌്‌, ലോകത്തിലുള്ള ഏതുവിഷയങ്ങളെപ്പറ്റിയും ഏതൊരെഴുത്തുകാരനും എവിടെയും എഴുതാം.എഴുത്തുകാരന്‍െറ ഇച്ഛാനുസരണം. അതു ഹാസ്യമാകട്ടെ,സാമൂഹ്യമാകട്ടെ,ചരിത്രമാകട്ടെ, തത്വജഞാനമകട്ടെ, എന്തുമാകട്ടെ. എഴുത്തിന്‍െറ സര്‍ഗ്ഗശതിയെകൂച്ചു വിലങ്ങിടുന്‌ അഭിപ്രായം തട്ടിമൂളിക്കുന്നവര്‍ അത്‌ ഗൗരവത്തോടെ ഓര്‍ക്കേണ്ടതാണ്‌. എവിടെ നിന്നും ഏതൊരെഴുത്തിന്‍െറയും, ഒഴുക്കിന്‍െറ കാരക ശക്‌തിക്കുമേലുള്ള വിലക്കും, അര്‍ത്ഥമില്ലാത്ത ഗുണദോഷങ്ങളും, അപഹാസ്യം എന്നല്ലാതെ എന്തു പറയേണ്ടു.
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്തെഴുതണം? (ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
വിദ്യാധരൻ 2014-10-10 13:25:01
ജോണ്‍ മാത്യുവിന്റെയും ജോണ്‍ ഇളമതയുടെയും ലേഖനം വായിച്ചുനോക്കിയാൽ തോന്നും, കേരളത്തിലെ സാഹിത്യനായകന്മാരും നായികമാരും മനപൂർവ്വം അമേരിക്കൻ എഴുത്തുകാരെ, സർവ്വ യോഗ്യതകൾ ഉണ്ടായിട്ടും (ഇത് എഴുത്തുകാർ സ്വയം പറയുന്നതാണ്) അവരുടെ ക്ലബ്ബിൽ ചേർക്കാത്തതാണെന്നു. ഇവിടെ കേരളത്തിലെ സാഹിത്യസംഘത്തിന്റെ അനീതിക്കെതിരെ ഇപ്പോൾ ഒരു തുറന്ന യുദ്ധം പ്രഖ്യാപിചിരിക്കുന്നവർ ഒരു കാലത്ത് ഈ സംഘത്തെ അമേരിക്കയിലും ക്യാനഡായിലും കാശുമുടക്കി കൊണ്ടുവന്നു, തിന്നാനും കുടിക്കാനും കൊടുത്ത് സല്ക്കരിചിട്ടുള്ളവരാണെന്ന്, ഇവിടെ വളരെ കാലമായി കുടിയേറിയിട്ടുള്ളവർക്ക് അറിയാം. പക്ഷെ ആ പഴയ കഥകൾ ചികഞ്ഞു നാറ്റിക്കാതെ നമ്മൾക്ക് എന്തുകൊണ്ട് അമേരിക്കൻ എഴുത്തുകാർക്ക് മലയാള സാഹിത്യ തറവാടിന്റെ ഉമ്മറപ്പടിയിൽ പ്രവാസ സാഹിത്യമായി മുണ്ട് കക്ഷത്തിൽ വച്ച് ഓച്ഛാനിച്ചു നില്ക്ക്ണ്ടാതായി വരുന്നു എന്ന് ചിന്തിക്കാം? ഇവിടെ പ്രവാസ സാഹിത്യം വിഭാഗം ഉണ്ടാക്കി സാഹിത്യ ലോകത്തിൽ നൂന്നു കേറാൻ ശ്രമിച്ചത്‌ ഒന്നാമത്തെ കാരണം. രണ്ടാമത് പണകൊഴുപ്പുകൊണ്ടു കേരളത്തിലെ സാഹിത്യ മാടമ്പിമാരെ സ്വാധീനിച്ചു കാര്യം സാധിക്കാം എന്ന തെറ്റായ ധാരണ. പണ്ട് അമേരിക്കയിൽ നിന്ന് നാട്ടിൽ പെണ്ണ് കാണാൻ പോകുമ്പോൾ ഇംമ്പാല കാറിന്റെ മുന്നിലും, വലിയവീടിന്റെ മുന്നിലും ഒക്കെ നിന്ന് പടംമെടുത്തു, നാട്ടിൽ നിന്ന് സുന്ദരികളായ നേഷ്സുമാരെ കല്യാണം കഴിച്ചുകൊണ്ട് വരും എന്ന് കേട്ടിട്ടുണ്ട്. എന്ന് പറഞ്ഞതുപോലെ മാധ്യമങ്ങളിലൂടെ കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ തോളത്തു കൈ ഇട്ട പടം കാണിച്ചും, നാട്ടിൽ പോയി പൗരസ്വീകരണം സംഘടിപ്പിച്ചും, ആ മീറ്റിങ്ങുകളിൽ പ്രശസ്തരായ സാഹിത്യകാരന്മാരെകൊണ്ട് പൊക്കി പറയിപ്പിച്ചും സാഹിതയകാരാനാകാൻ ശ്രമിക്കുന്ന വക്രമായ മാർഗ്ഗങ്ങൾ, അമേരിക്കയിൽ നിന്ന് കേരളത്തിൽ പോയി കുഞ്ചൻ പറമ്പിലും തുഞ്ചൻ പറമ്പിലും സമ്മേളനങ്ങൾ നടത്തി സാഹിത്യകാരാനാകാൻ ശ്രമിക്കുന്ന മാർഗ്ഗം , അമേരിക്കയിൽ സുഖജീവിതം നയിക്കുന്നവന് "തീവ്രമായ ജീവിത അനുഭവങ്ങൾ" എവിടെ ? ഉണ്ടെങ്കിൽ അത് അക്ഷരങ്ങളിലൂടെ പുറത്തുകാണിക്കാനുള്ള ദുരഭിമാനം (മലയാളിയുടെ സ്വഭാവം), ഇങ്ങനെ, ഏതു എന്ത് എന്നറിയാത്ത അമേരിക്കൻ മലയാളികൾ എഴുത്തുകാരനാകാൻ ശ്രമം നടത്തിയപ്പോൾ അവർക്ക് നഷ്ടമായത് പ്രയോചനം ഇല്ലാത്ത, കുറഞ്ഞ മുപ്പതു വർഷങ്ങളാണ്, ഇപ്പോൾ ഇനി കതിരെക്കൊണ്ട് ചെന്ന് വളം വച്ചിട്ട് എന്തുകാര്യം? കിട്ടിയിട്ടുള്ള അവാർഡുകൾ പോടിതട്ടിനീക്കി അതിൽ നോക്കുമ്പോൾ കാണുന്ന പ്രതിരൂപങ്ങളെ നോക്കി ചീത്ത വിളിച്ചോണ്ടിരിക്കുക . ഇനി എഴുത്തുകാരാകാൻ ശ്രമിക്കുന്നവർ ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ
രോദനം 2014-10-10 14:52:26
എന്തിനു ഞങ്ങളെ ഇങ്ങനെ തല്ലി ചതക്കുന്നു വിദ്യാധരാ പാവങ്ങളാണ് ഞങ്ങൾ എഴ്ത്തുകാർ . ഈ ശരീരത്തിൽ നിന്ന് പ്രാണൻ വിട്ടു പോകുന്നതിൻ മുൻപ് നേടണം ഒരു സാഹിത്യാ അക്കാഡമി അവാർഡു നേടി ജീവിത സുഖങ്ങളൊക്കെയും എങ്കിലും നാലുപേര റിഞ്ഞില്ലെങ്കിൽ ജീവിതം നയാ നക്കിയത്തിനു സമമല്ലോ വിദ്യാധരാ? എന്തിനു നിങ്ങൾ ഞങ്ങളെ ഇങ്ങനെ പേനാ-കത്തികൊണ്ട് കുത്തുന്നു അടിക്കടി വന്നു കണ്ടോളാം അങ്ങയെ ഞങ്ങൾ ഇട്ടുമൂടാം പച്ചഡോളറിൽ മതിയാവോളം ഒന്ന് നിശബ്ട്നായിരിക്കുമോ അല്ലപ്പ നാൾ ഒപ്പിചിടട്ടെ സാഹിത്യാവാറഡ് ഒരെണ്ണം
bijuny 2014-10-10 14:52:45
Very good articel. Author's points are valid, if you appraoch it without pre judgement. I would like to add to it. It looks like 'writers' are jumping to write without spending enough time in SEEKING the right subject or topic. Anweshikkuvin Kandethum. THere is no dearth of 'theevra' topics or subjects here is America too if one is willing to seek. 
American Mallu 2014-10-10 16:27:43
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഒന്നും എഴുതണ്ട. അത്രയും ശല്യം ഒഴിയും. വിദ്യാധരന്റെ ഭള്ളു പറച്ചിലും കേള്‍ക്കണ്ട.
keralite 2014-10-11 07:06:12
Pavana,
ഇത്രക്കങ്ങു പറയാന്‍ വിദ്യാധരന്‍ എന്തോ ചെയ്തു? പത്രത്തെ എന്തിനു ചീത്ത പറയുന്നു.
??????? 2014-10-10 19:43:30
Mr.Vidhyadharan Sar is saying the real truth of the matter. I have his view points. He is the real man observing the things as it is. We need more and more Vidhydharans to clean up the literary world. Really he is taking the broom. Let us join with him. The real thinkers or writers are not going to get any awards or recognition. We know who is bogus and who is duplicate. Some writngs are with out any substance. Some are thinking that they are Kalidasan or Sheckpears. They think that they are very close to booker prize or close to Nobel prize. Vazka..  Vazka.. Viswa Sahithyakaranmar.... All the best . Oru Awardinai Kathoorkkam.. from Thuchan parambu or Kunchan parambu.
കുറ്റിക്കാട് 2014-10-10 20:34:38
തല്ലും ഭള്ളും വന്നെന്നാലും, എഴുതീടെണം വായിൽ വരുന്നത് സ്ഥിരം അടി കൊണ്ടീടുമ്പോൾ അതും ഒരു സുഖമായി വന്നു ഭവിക്കും ആലു കിളിർത്താൽ അതും ഒരു തണലായി മാറുംപോലെ മാറ്റൊരുവനെ ചീത്ത വിളിച്ചാൽ പ്രതിഫലം ഉടനെ കിട്ടീടുന്നു കൊടുക്കുന്നോർക്ക് ലഭീച്ചീടുന്നു കൊല്ലത്തൂന്നും ഉടനെ മറുപടി
Pavanan P.K. 2014-10-11 05:43:37
ഇ-മലയാളിയുടെ കൂലിയെഴുത്തുകാരനാണ് വിദ്യാധരൻ. അടുത്തകാലത്ത് കുറച്ചു ഭേദപ്പെട്ടിട്ടുണ്ട്. രാമായണം ഭാഗവതം ഭജനകൾ ചെറുപ്പത്തിൽ പാഠിപ്പടിച്ചത്  കോപ്പിയടിച്ചെഴുതി സാഹിത്യകാരൻ കളിച്ചു പോന്നതു ചുരുക്കി തന്നത്താൻ കുറേശ്ശ ശ്രമിക്കുന്നുണ്ട്. ഇയ്യാളില്ലെങ്കിൽ ഇ-മലയാളി ശൂന്യം. ആരാ ഇതു വായിക്കാൻ ശ്രമിക്കുക? കേരള പത്രങ്ങൾ വായിച്ചു തള്ളിയ ന്യൂസും പള്ളിക്കഥകളും ബിഷോപ്പും മെത്രാന്റെയും പടങ്ങളും. ആർക്ക് വേണം? അത് മറ്റൊരു സത്യം!

വിദ്യാധരൻ ഒരു കഥയോ കവിതയോ സ്വയം എഴുതിയിട്ടില്ല, വായനക്കാരന്റെ പേനയെ കയ്യിലുള്ളൂ.  മലയാള സാഹിത്യത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന, വായനക്കാരും എഴുത്തുകാരും കാത്തിരുന്നു വായിച്ചിരുന്ന സാഹിത്യ നിരൂപകനായിരുന്ന കൃഷ്ണൻ നായരെപ്പോലെ ചമയുകയാണ് ഇ-മലയാളിയുടെ കൂലിധരൻ!

കൃഷ്ണൻ നായർ വ്യക്തമായി കൃതികളെടുത്തു കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി നല്ല ഭാഷയിൽ വിമർശിച്ചിരുന്നു. ഇ-മലയാളിക്ക് അങ്ങനെ ഒരുത്തനെ കിട്ടാൻ എന്തുണ്ട് അല്ലെങ്കിൽ കയ്യിൽ? അതും തഥൈവ! അതുകൊണ്ട് വിദ്യാധരനെ ഉണ്ടാക്കി "വിദ്യാധരൻ സാർ", "ഓൾ ദി ബെസ്റ്റ്" ഒക്കെപ്പറയുന്ന 'A. C. George' ആരാന്നു ഊഹിക്കാമല്ലൊ? മറ്റൊരു ഫോബ്... എന്തായാലും ഉരുട്ട്, വിദ്യാധാരനും വെല്ലതും കിട്ടട്ടെ...

വിദ്യാധരൻ 2014-10-11 07:18:48
എന്തിനു പവനാ കലിതുള്ളി ചാടുന്നു വിദ്യാധരൻ സത്യം ചൊല്ലിടുമ്പോൾ ? വിദ്യാധരൻ കൂലി എഴുത്തുകാരെനെങ്കിൽ നീ ആരാണെന്നും ചൊല്ലിടെണം? സാഹിത്യകാരെന്നു വീമ്പിളക്കും ചിലരുടെ - മൂടുതാങ്ങുന്നതോ? വിദ്യാധരൻ എയ്യുന്ന കൂരമ്പ്‌ കൊണ്ടിട്ടു പവനനായി തുള്ളും എഴുത്ത്കാരോ? വായനാക്കാരെ ചീത്ത വിളിച്ചീടിൽ ഒടിച്ചീടും നിൻ ഒടങ്കൊല്ലി പേന ഞങ്ങൾ. വലിയുക പൊത്തിലേക്കല്ലങ്കിൽ വലിച്ചിട്ടു തല തല്ലി ചതക്കും ഞങ്ങൾ. വെറുതെ വിട്ടീട് ഈ-മലയാളിയെ തന്നില്ലേ സ്ഥലമവർ നിനക്കും നിന്റെ വേല കാട്ടാൻ. വായനക്കാരെ വെറുപ്പിച്ചു നീയൊക്കെ ഇവിടുത്തെ രാജാവായി വിലസാമെന്നോർത്തീടെണ്ടാ ? അതിനായി അടുപ്പത്ത് കേറ്റിയ വെള്ളം നീ ഉടനെതന്നെ അങ്ങ് വാങ്ങിയേര്?
ആരാധിക 2014-10-11 08:48:08
വിദ്യാധരനും എസി ജോർജ്ജും പറഞ്ഞതിൽ എന്താണ് തെറ്റ്? അമേരിക്കയിലെ എത്ര എഴുത്തുകാർ നാട്ടിൽ പോയി പൗര സ്വീകരണം സംഘടിപ്പിച്ചിട്ടില്ലെനു നെഞ്ചത്ത് കൈ വച്ച് പറയാൻ സാധിക്കും? ഒരു വായനക്കാരനെ സംബന്ധിച്ചു വായിച്ചിട്ടുള്ള ഏതിൽ നിന്നും ഉദ്ധരിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ അമേരിക്കയിലെ മിക്ക എഴുത്തുകാരും അവിടുന്നും ഇവിടുന്നും കോപ്പി അടിച്ചു തട്ടി കൂട്ട് പ്രസ്ഥാനമാണ്. അതിനു സാഹിത്യ അക്കാഡമി അവാർഡ് കിട്ടണം എന്ന് പറഞ്ഞാൽ, അതിന്റെ സാരഥ്യം വഹിക്കുന്നവർ വെറും പോങ്ങന്മാർ ആണെന്ന്, അമേരിക്കയിലെ 'സാഹിത്യ നായകന്മാർ എന്ന് പറഞ്ഞു നടക്കുന്നവന്മാർ ധരിക്കുന്നെങ്കിൽ: നിങ്ങൾക്ക് ആയോ കഷ്ടം. അരീം തിന്നു ആശാരിയേം കടിചെന്നു പറഞ്ഞതുപോലെ, സൂത്രത്തിൽ ഈ-മലയാളി വായിച്ചു, വിദ്യാധരന്റെ അഭിപ്രായോം വായിച്ച്, വിദ്യാധരനേം ചീത്ത വിളിച്ചു, ഈ-മലയാളിയേം ചീത്ത വിളിച്ചു, മുറ്റത്തിരിക്കുന്ന പാത്രോം തട്ടി തെറുപ്പിച്ച്, പട്ടിക്കിട്ടും തൊഴിച്ചു, ഭാര്യം തല്ലി ബഹളം ഉണ്ടാക്കാതെ ഇനിയെങ്കിലും നന്നാകാൻ നോക്ക്. വിദ്യാധരൻ എന്ന് പറഞ്ഞ വിദ്വാൻ ഏതായാലും നിങ്ങളെപ്പോലെ അവാർഡ് പ്രതീക്ഷിച്ചല്ല ഇത് എഴുതി വിടുന്നതെന്ന് സുബോധമുള്ള ആർക്കും മനസിലാകും. കൃഷ്ണൻ നായരായാലും എന്തായാലും അദ്ദേഹം തട്ടിപ്പ് എഴുത്ത്കാരുടെ പൊറുതി മുട്ടിക്കുന്നുണ്ട്. വിധ്യാധരനെന്ന ആ ധീരന് എന്റെ കൂപ്പു കൈ.
Vidhyaa Fan Club 2014-10-11 08:57:19
പവനാ! നല്ല ഒരു വായനക്കാരനെ വിദ്യാധരനെപ്പോലെ പല പുസ്തകങ്ങളിൽ നിന്ന് ഉദ്ധരിക്കാനവു. അത് വളരെ നാളായി തെളിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് വിദ്യാധരൻ. അതും മാത്രമല്ല അദ്ദേഹം ഉടനടി കവിതകൾ ഉണ്ടാക്കി മറുപടി പറയാനും കഴിവുള്ള വ്യക്തയാണ്. പഴയ ഭജനയും രാമായണവും പോയി വായിച്ചു പഠിക്കു, തീർച്ചയായും അമേരിക്കയിലെ ചില കോമരങ്ങൾ എഴുതി വിടിന്നത് വായിക്കുന്നതിലും പ്രയോചനം ചെയ്യും. വിദ്യാധരാ നേതാവെ ധീരധയോടെ തകർത്തോളു
പട്ടിക്കാട്ടിൽ 2014-10-11 10:38:46
ചുമരിലെ കലണ്ടറിൽ മിഴിനട്ടഅവാർഡിനായി കാത്തിരിക്കും ഇവിടുത്തെ എഴുത്തുകാരെ കേട്ടിരിക്കില്ലേ നിങ്ങൾ സാഹിത്യനിർമ്മാണം നിർത്തി നാട്ടു കൊള്ളക്കായ്പ്പോയ ഫ്രാങ്കോവിനെപ്പറ്റി നിർത്തുക നിങ്ങടെ സാഹിത്യ നിർമ്മാണം എന്നിട്ട് പണി ചെയ്യുത് ജീവിക്കാൻ നോക്കിടൂക മതിയായി നിങ്ങടെ തരികട വായിച്ചു മതി മതി കടയൊക്കെ അടച്ചു പൂട്ടു
Truth man 2014-10-11 10:42:14
What amercian malayali should write...wire about the O.C card
How many ministers we carry on them with our shoulder .Where is vayalar Ravi .who got ponnada . Who pose with ministers in the news and telivision. Lot of story we can write like .
This is not adujeevitham .this is pongacha jeevithum.
Please write about this...poor American malyali , you will cheat by other minister.They know that but they want shine and bright in the news and television.pls write this jeevithum.  Sorry
നാരദർ 2014-10-11 10:45:41
Vayanakkaarane കണ്ടില്ലല്ലോ? പോലിസ് കാരേപ്പോലെയാ ബഹളം കഴിയുമ്പോഴേ അദേഹത്തെ കാണുകയുള്ളൂ
സംശയം 2014-10-11 10:48:36
അവാർഡ് പൊടിതട്ടി അതിൽ കാണുന്ന പ്രതിരൂപത്തെ നോക്കി ചീത്തവിളിക്കുന്നതും കണ്ണാടിയുടെ മുന്നിൽ നിന്ന് ചീത്ത വിളിക്കുന്നതും ഒന്ന് തന്നെയല്ലേ വിദ്യാധരാ?.
Pavanan P.K. 2014-10-11 11:39:24
എന്റെ കേരളയിറ്റെ... (എന്തൊരു പേര്, ങാ ഇരിക്കട്ട്...) അത്രേ പറഞ്ഞൊള്ളല്ലോ... അല്ല, എങ്ങനെ പറയാതിരിക്കും? നന്നായി വരട്ടേയെന്നു കരുതി തള്ള ചെറുപ്പത്തിൽ  ചൊല്ലിക്കൊടുത്ത മഹാഭാരത ശ്ലോകങ്ങളാ കശക്കുന്നത്... അങ്ങനെ പൊളി പറയാനുള്ളതല്ല അവയെന്നും ... അതല്ലേ ഇന്നത്തെ നമ്മുടെ കുഴപ്പവും. പണ്ട് പിടലിക്ക് രണ്ടു പൊട്ടിച്ചു നിറുത്താമായിരുന്നു. ഇപ്പോ അങ്ങനെ പറ്റില്ലാലോ? കുറച്ചു പേർ ടാലണ്ടടാ... (കഞ്ഞീം പയറും കഴിച്ചു കഴിയുന്ന നല്ല മനുഷ്യരായിരിക്കും...) അവരെയൊക്കെ ഉൽസാഹിപ്പിച്ചു ഉയർത്തികൊണ്ടുവരണം. അങ്ങനല്ല്യോ പത്രവും ഉയരുക കേരളയിറ്റെ (എന്തൊരു പേര്)? അതിനു പകരം അവരെ എല്ലാം പള്ളു പറയിപ്പിക്കയാണോ വേണ്ടത്‌? എന്നു തോന്നി. എഴുതി. അമേരിക്കയാ, കൊങ്ങാണ്ടൂര് മുക്കല്ലാന്നു പറഞ്ഞു കൊടുക്കാൻ ആരെങ്കിലും വേണ്ടയോ? അല്ല, ഇ-മലയാളി തന്നെ പറ...
vaayanakkaaran 2014-10-11 19:45:28
ബഹളവും കണ്ട് കുറച്ചുനേരം ഇരിക്കാമെന്നുവെച്ചപ്പോൾ നാരദർ ഇരുത്തത്തുമില്ല. പിന്നെ വായനക്കാരന്റെ കമന്റിടീൽ മാവേലേറുപോലെയാ. ചിലപ്പോൾകൊള്ളും, ചിലപ്പോൾ എഡിറ്റർ തൂക്കി ചവറ്റുകൊട്ടയിലിടും. മലയാള സാഹിത്യത്തെ സ്നേഹിക്കുന്ന കക്കട്ടിൽ സാർപുതുമയുള്ള സാഹിത്യ കൃതികൾ കാണാൻ ആഗ്രഹമുള്ളയാളാണ്. പ്രവാസ ജീവിതം മുന്നിലിട്ടുതരുന്ന പുതിയ അനുഭവങ്ങളാകുന്ന മുത്തുകൾ ചേറിൽ ചവിട്ടി താഴ്താതെ അവ  ഉൾക്കൊള്ളുന്ന പുതിയ കൃതികൾ മലയാള സാഹിത്യത്തിനു കാഴ്ചവെക്കാനാണ് അദ്ദേഹം ലാനാ എഴുത്തുകാരെ ഉദ്ബോധിച്ചതെന്നാണ് എനിക്ക് തോന്നിയത്. അതിന് ‘ഞങ്ങളെന്തെഴുതണമെന്ന് ആരും പറഞ്ഞുതരണ്ട’ എന്ന് രോക്ഷം കൊള്ളേണ്ട ആവശ്യമുണ്ടോ? നാരായണ, നാരായണ...
Pavanan P.K. 2014-10-12 07:13:49
ഈ പത്രം നന്നാകത്തില്ല... ഇതിനകത്തൊരു വെട്ടുകത്തിയുമായി കണ്ണ് കാണാൻ വയ്യാത്ത ഒരുത്തനെ (വായിച്ചുമനസ്സിലാക്കാനും) കെട്ടി വെച്ചിട്ടുണ്ട്. എന്ത് കിട്ടിയാലും വെട്ടിക്കളയും. ഞാൻ എഴുതിയത് മുക്കാലും വെട്ടിക്കളഞ്ഞു വായിച്ചാൽ മനസ്സിലാവാത്തപോലെ അരയും മുറയും ചേർത്തു അവതരിപ്പിക്കുക... എഴുതിയവനെ ഊളനാക്കുക... നിങ്ങളുണ്ടാക്കിക്കോ, ഇല്ലാത്ത സമയം ഉണ്ടാക്കി പാടുപെട്ടു തെറ്റില്ലാതെ എഴുതി അയച്ചാൽ ഇടാൻ പേടിയാണെങ്കിൽ വേണ്ട... ബിഷോപ്പുമാരും മെത്രാന്മാരും ചില്ലറയും തരുന്നുണ്ടല്ലോ, അവർക്കൊത്തിരി പറയാനും പാടാനുമുണ്ട്‌, കൊടുക്ക്‌... ഞാൻ മടുത്തു, സുല്ലിട്ടിരിക്കുന്നു... 
വിദ്യാധരൻ 2014-10-12 08:44:15
പവനാ നിന്നെ ഒരുകൊട്ട ചീത്തപറഞ്ഞു ഞാൻ എഴുതിയതാ അതൊന്നും ഈ പത്രക്കാരിട്ടിട്ടില്ല. അത് ഇട്ടാരുന്നെങ്കിൽ നീ പണ്ടേ സുല്ല് പറഞ്ഞു ഓടിയേനെ.
Pavanan P.K. 2014-10-12 12:48:57
അല്ല, എങ്ങനെ ഇതിനു മറുപടി പറയാതെ പൊവും?  ദാ, വായിച്ചല്ലോ സ്വന്തം കൈപ്പട പറയുന്നത്? കൂലി കൊടുത്തിരുത്തിയിരിക്കുന്ന പത്രമുതലാളി (ഇ-മലയാളി) പോലും അതു വായിച്ചിട്ട് ഇടാൻ മടിച്ചത്രേ! ഈ രീതി, ഇതുപോലെ അനേകരിൽ ഞാൻ കണ്ടിട്ടുണ്ട്. നമ്മുടെ നാടിന്റെ ശാപവും ഇതുതന്നെ... മലയാളിയെ ഓടിച്ചിട്ടു തല്ലുന്നവരുടെ എണ്ണം മറുനാടുകളിൽ വർദ്ധിച്ചു വരുന്നതെന്താ?  എത്രയെന്നു കണക്കു നോക്കിയാലേ കൃത്യമായിപ്പറയാനാവൂ... കാരണം ഇതു തന്നെ!  ഈ കുലയിൽ നിന്ന് ഇറങ്ങിയ വർഗ്ഗം ഒത്തിരി പെരുത്തു!  ബട്ടണിടാത്ത ഷർട്ടുമിട്ടു നെഞ്ചും തള്ളിച്ചു കയ്യിൽ കുറുവടിയുമായിട്ടാണു നടപ്പുതന്നെ. ഇനി വായനക്കാർ പറയട്ടെ, അക്കമിട്ടു സാഹിത്യം എഴുതുന്ന രീതി വിവരിച്ചിരിക്കുന്നതു വായിച്ചല്ലോ... ഹാ..ഹാ..ഹാ... ആദ്യം ഒന്നു ചിരിക്കട്ടെ, കൊച്ചു 'ശമാശ' കേട്ട്...!
നിർദ്ദേശങ്ങകൾക്കു അക്കമിട്ടതുതന്നെ തെറ്റിച്ചു, പണ്ഡിതൻ! ഒൻപതു എഴുതാൻ എട്ടു രണ്ടിട്ടു! ഇ-മലയാളിയുടെ കൂലി വാങ്ങാൻ ഒത്തതുകൊണ്ടു സാഹിത്യ'കുരു' ചമയുകയാണ്. സാഹിത്യം കിളക്കാനുള്ള നിർദ്ദേശങ്ങളുമായിട്ടാ ഇന്നെറെങ്ങിയത്.
പത്രാധിപരെ ഞാൻ എഴുതുന്നതു മറച്ചു പിടിക്കരുത്.

Sunil M S 2014-10-13 08:08:41
"ഈ സംഘർഷാവസ്ഥ നമുക്ക് സാഹിത്യത്തിലൂടെ എഴുതി നാടൻ ചിന്താഗതിക്കാരായ മലയാളികൾക്കു മുമ്പിൽ അവതരിപ്പിക്കുന്നതിൽ കഴമ്പില്ല. അവർക്കത് ഒരിക്കലും മനസ്സിലാകാത്ത പ്രമേയങ്ങൾ തന്നെ.” - ശ്രീ ജോൺ ഇളമത.

അൻപതു വർഷം മുൻപ് കേരളത്തിലെ ഒരു നാട്ടിൻപുറത്തെ വായനശാലയിൽ ആദ്യമായി ചേർന്നപ്പോൾ ആരൊക്കെയോ എന്നെ ഉപദേശിച്ചു, ലിയോ ടോൾസ്റ്റോയിയുടെ “യുദ്ധവും സമാധാനവും”, ഫ്യോദോർ ഡോസ്റ്റോയെവ്സ്കിയുടെ “കുറ്റവും ശിക്ഷയും” എന്നിവ വായിയ്ക്കണം. 1800കളിൽ നെപ്പോളിയൻ റഷ്യയെ ആക്രമിച്ച കാലത്തുണ്ടായിരുന്ന റഷ്യൻ സമൂഹത്തിന്റെ കഥയാണ് “യുദ്ധവും സമാധാനവും”. അതേ നൂറ്റാണ്ടിലെ റഷ്യൻ സമൂഹത്തിന്റെ തന്നെ മറ്റൊരു കഥയാണ് “കുറ്റവും ശിക്ഷയും”. 1800കളിലെ റഷ്യൻ സമൂഹത്തിന്റെ ജീവിതപരിതസ്ഥിതികളെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലാതെയാണ് ഈ നോവലുകൾ രണ്ടും വായിച്ചത്. കാര്യങ്ങൾ മനസ്സിലാക്കാൻ ആദ്യം ബുദ്ധിമുട്ടി. വീണ്ടും വായിച്ചു. അപ്പോൾ കാര്യങ്ങൾ ഏകദേശം പൂർണ്ണമായിത്തന്നെ മനസ്സിലായി. രണ്ടു നോവലുകളും വായിയ്ക്കണമെന്ന ഉപദേശം ഞാനും മറ്റു പലർക്കും കൈമാറി. അപ്പോഴാണറിയുന്നത്, അവരെല്ലാം അവ രണ്ടും വായിച്ചു കഴിഞ്ഞിട്ടുള്ളവരാണെന്ന്. “അന്നാ കരെനീന”യും “കാരമസോവ് സഹോദരന്മാ”രും വായിയ്ക്കണമെന്ന് അവരിങ്ങോട്ടുപദേശിയ്ക്കുകയും ചെയ്തു. അൻപതു കൊല്ലം മുൻപത്തെ കാര്യമാണിത്. അന്നത്തെ റഷ്യയിലെ ജീവിതപരിതസ്ഥിതികൾ അപരിചിതമായിരുന്നിട്ടുപോലും, കേരളത്തിലെ 
മലയാളികൾ അന്ന് ഈ പുസ്തകങ്ങളൊക്കെ വായിച്ചു, മനസ്സിലാക്കി, ആസ്വദിച്ചു. ഇന്ന് അന്നത്തേക്കാൾ കൂടുതൽ പുസ്തകങ്ങൾ കേരളത്തിലെ മലയാളികൾ വായിയ്ക്കുന്നുണ്ടാകും. കേരളത്തിൽ ഇടയ്ക്കിടെ നടക്കാറുള്ള 
ദേശീയ-അന്തർദ്ദേശീയ പുസ്തകപ്രദർശനങ്ങളിലെ ജനത്തിരക്കു തന്നെ തെളിവ്. പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യയിലെ ജീവിതപരിതസ്ഥിതികൾ അപരിചിതമായിരുന്നിട്ടു പോലും മേൽപ്പറഞ്ഞ നോവലുകൾ കേരളത്തിലെ മലയാളികൾ വായിച്ചു മനസ്സിലാക്കുകയും ആസ്വദിയ്ക്കുകയും ചെയ്ത നിലയ്ക്ക്, അമേരിക്കയിലെ മലയാളികൾ തങ്ങളുടെ ജീവിതപരിതസ്ഥിതികളുടെ സംഘർഷാത്മകതയെപ്പറ്റിയെഴുതിയാൽ അതു വായിച്ചു മനസ്സിലാക്കാൻ കേരളത്തിലെ മലയാളികൾ അധികമൊന്നും ബുദ്ധിമുട്ടുകയില്ല, തീർച്ച. കേരളത്തിലെ മലയാളികൾക്ക് മനസ്സിലായില്ലെങ്കിലോ എന്നു ഭയന്ന് 
അമേരിക്കയിലെ മലയാളികൾ എഴുതാതിരിയ്ക്കരുത്; ധൈര്യമായെഴുതുക. പ്രഥമവായനയിൽ ഗ്രഹിയ്ക്കാനാകാത്തത് പുനർവായന നടത്തി ഗ്രഹിയ്ക്കാവുന്നതേയുള്ളു. ചില പുസ്തകൾ വായിച്ചു കഴിയുമ്പോൾ തോന്നും, ഇവ സ്വന്തമായി വാങ്ങണം. ഇങ്ങനെ ഹൃദയത്തോടു (മസ്തിഷ്കത്തോടുമാകാം, അറിവു പകരുന്നവയെന്നർത്ഥം) ചേർത്തുവയ്ക്കാൻ തോന്നുന്ന പുസ്തകങ്ങൾ കേരളത്തിലെ മലയാളി (വാങ്ങാനാവതുണ്ടെങ്കിൽ) മടി കൂടാതെ, ഒരു പക്ഷേ ആവേശത്തോടെ തന്നെ, വാങ്ങും. ഇത്തരത്തിൽ ഹൃദയത്തോടു ചേർത്തുവയ്ക്കേണ്ടതാണ് എന്നു കേരളത്തിലെ മലയാളിയ്ക്കു തോന്നിയതു 
കൊണ്ടാകണം, ബെന്യാമിന്റെ “ആടു ജീവിതം” അൻപതു പതിപ്പു കവിഞ്ഞിരിയ്ക്കുന്നത്. നിരൂപണങ്ങളും അവാർഡുകളും സാധാരണ ജനത്തിന്റെ പ്രീതി പ്രതിഫലിപ്പിയ്ക്കുന്നതാകണമെന്നില്ല. പുസ്തകത്തിന്റെ എത്ര കോപ്പികൾ ജനം വാങ്ങിക്കൂട്ടി എന്നതാണ് ജനപ്രീതിയുടെ യഥാർത്ഥ അളവുകോൽ.
വിദ്യാധരൻ 2014-10-13 11:48:00
'നാടൻ ചിന്താഗതിക്കാരായ മനുഷ്യർക്ക്‌ മനസിലാകില്ല" എന്ന നിഗമനത്തോടെ പുസ്തകങ്ങൾ പടച്ചുവിട്ടിട്ടു അതിനു സാഹിത്യ അക്കാർഡമി അവാർഡും വേണമെന്ന് പറയുന്നവന്മാരെ മുരിക്കും പത്തലുകൊണ്ട് അടിച്ചു ഓടിക്കണം. അവാർഡിന്റെ പോന്നാടയുടെം കാലം കഴിഞ്ഞിരിക്കുന്നു. പ്രബുദ്ധരായ വായനക്കാർ അമേരിക്കയിൽ ഉണ്ടെന്നുള്ള ധാരണയോടെ എഴുതുക. ശ്രീ എം സു പറഞ്ഞതുപോലെ ആദ്ധ്യം വായനക്കാരുടെ അംഗീകാരം വാങ്ങുക. ഞങ്ങൾ അംഗീകരിക്കുന്നില്ലങ്കിൽ നിങ്ങൾ എഴുതണ്ട. അതെ ഞങ്ങൾ വായനക്കാർ തീരുമാനിക്കും നിങ്ങൾ എഴുതണോ വേണ്ടയോ എന്ന്. അപ്പോൾ നിങ്ങൾക്ക് മനസിലാകും എന്തെഴുതണം എന്തെഴുതെണ്ടാന്നു? നിങ്ങളെ നന്നാക്കുക എന്നത് വായനക്കാരുടെ ജോലിയല്ല. പ്കഷെ ഞങ്ങളെക്കൊണ്ട് വടി എടുപ്പിച്ചാൽ എന്ത് ചെയ്യും?
കൂലിധരൻ 2014-10-14 06:11:18
കൂലിപ്പണി ചെയ്യുന്നെങ്കിലും നോക്ക്കൂലി കൊടുത്തിട്ടുവേണം പണി ചെയ്യാൻ. പത്രാതിപർ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് ആന്ജാപിക്കാനുള്ള വകുപ്പ് കോണ്‍ട്രാക്ടിൽ ഇല്ല.
Pavanan P.K. 2014-10-13 20:54:07
പത്രാധിപരെ ഞാൻ നിങ്ങളോടു പറഞ്ഞു ഇത്തരത്തിൽ എഴുത്തു കാരെയും അഭിപ്രായം പറയുന്നവരെയും ആക്ഷേപിക്കുന്ന നിങ്ങളുടെ 'കൂലിധരനെ' നിയന്ത്രിക്കാൻ. നിങ്ങൾക്ക് ദോഷമേ വരൂ ഇല്ലെങ്കിൽ. ഇത്തരത്തിൽ ഏകപക്ഷീയ സ്വാതന്ത്ര്യം 'കൂലിധര'ന് കൊടുക്കുകയും, എന്നെപ്പോലുള്ള സാധാരണ വായനക്കാരായവരുടെ അഭിപ്രായങ്ങൾക്ക് കടിഞ്ഞാണിടുകയും ചെയ്യുന്നതു ശരിയല്ല. 'കൂലിധരൻ' മുരിക്കിന്റെ പത്തലുമായിട്ടാണ് ഇന്നത്തെ വരവ് (കുറുവടിയുമായിട്ടാണ് നടപ്പെന്നു ഞാൻ എഴുതിയിരുന്നല്ലോ?). അത് പറഞ്ഞു തീരും മുമ്പേ, ദാ, മുരിക്കിന്റെ പത്തലുമായി ഇറങ്ങിയിരി ക്കുന്നു. അഭിപ്രായം എഴുതാനും വയ്യാ! മറ്റുള്ള വായനക്കാരുടെ അഭിപ്രായം എങ്ങനെ വേണമെന്നു  നിശ്ചയിക്കുക ഇവനോ? ഞാൻ എഴുതുന്നതു തുടർച്ചയായി നിങ്ങൾ മുറിച്ചു കളഞ്ഞു അതിന്റെ ആക്കവും തൂക്കവും നഷ്ടപ്പെടുത്തുന്നു. അസഭ്യമോ,  അനാവശ്യമായ ഒരു വാക്കോ ഞാൻ എഴുതിയിട്ടില്ല. നിങ്ങൾക്ക് വായനക്കാരെ വേണോ അതോ 'കൂലിധരന്റെ' ചന്ത-സാഹിത്യം വാരി വിതറണമോ? പത്തലു പിടിച്ചു വാങ്ങി പിടലിക്ക് പെരുപ്പിക്കും ആരെങ്കിലും താമസിയാതെ.
Krishna Kumar 2014-10-14 08:35:31
അമേരിക്കയിൽ ആദ്യകാലത്ത് കുടിയേറിയവ്ന്മാരിൽ ഒരു നല്ല ശതമാനവും പള്ളി വഴക്കും പള്ളി പണിയും കഴിഞ്ഞു വെറുതെ ഇരുന്നപ്പോൾ തുടങ്ങിയ പരിപാടിയാണ് സാഹിത്യം. ഇവനൊക്കെ നാട്ടിലെ വായനശാലയുടെ മുന്നിലൂടെ തേരാപാര നടന്നപ്പോൾ ഒരു പുസ്തകം എടുത്തു വായിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അമേരിക്കയിൽ വന്നു ആർക്കും വായിക്കാൻ കൊള്ളാത്ത കുറെ ചവറു എഴുതി പിടിപ്പിച്ചു തട്ടിപ്പ് പരിപാടിയിലൂടെ അവാർഡു മേടിക്കാനുള്ള പരിപാടിയാണ്. കൈക്കൂലിയുടെയും കുംമ്പകോണത്തിന്റെം നാടായ കേരളത്തിൽ നിന്ന് വന്നിട്ട് അതെ പരിപാടിയാണ് ഇവിടേം. വിദ്യാധാരനും എ സി ജോര്ജും സത്യം എഴുതിയപ്പോൾ ഇന്നലത്തെ മഴയ്ക്ക് പൂത്ത തകരപോലത്തെ ചില പീറ പയ്യന്മാർ അവരെ ചീത്ത വിളിക്കുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല. വിദ്യാധരനെപോലെയുള്ളവന്മാര്ക്കെ ഈ കള്ള കമ്മട്ടങ്ങളുടെ തള്ളി കയറ്റം തടയാനവുള്ള്. സാഹിത്യകാരന്മാർ അവരുടെ യോഗ്യതകൂടി എഴുതി വിട്ടാൽ നല്ലതായിരിക്കും. ഞാൻ പണ്ടത്തെ കുറെ എഴുത്തുകാരുടെ പുസ്തകങ്ങൾ നാട്ടിൽ നിന്ന് ഓർഡർ ചെയ്യിതിട്ടുണ്ട്. തങ്കം ആണെങ്കിലും പഴതാ നല്ലതെന്നാണെല്ലോ പ്രമാണം
John Varghese 2014-10-14 09:43:14
കൃഷ്ണ കുമാർ പറഞ്ഞത് വളെരെ ശരിയാ അക്ബർ കട്ടിക്കൽ സഭ്യമായ ഭാഷയിൽ പറഞ്ഞപ്പോൾ ഇവര്ക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും നല്ലോതോന്നും ഇവരുടെ തലയിൽ കയറില്ലാല്ലോ? ഇവര്ക്ക് വിദ്യാധരന്റെ തിരുമും തെറി തെറാപ്പിയുമേ എല്ക്കുകയുള്ള്. ഇപ്പോൾ നോക്കിക്കേ ഒരെണ്ണത്തിനു അനക്കം ഉണ്ടോന്നു? പക്ഷെ രണ്ടാഴ്ച കഴിയട്ടെ വീണ്ടും ഇവർ ഇത് തന്നെ എഴുതി വിടും.
സംശയം 2014-10-14 09:59:51
കൃഷണ കുമാറിന്റെ അടുത്തൂന്നു ഇവർ പള്ളിപണിക്ക് കണ്ടമാനം ഡൊനേഷൻ വാങ്ങിയിട്ടുണ്ടെന്നു തോന്നുന്നു
നാരദർ 2014-10-14 10:53:56
എന്താണെന്നറിയില്ല, മനസ്സിന് ഒരു സുഖോം തോന്നുന്നില്ല.
bijuny 2014-10-14 11:04:36
പത്രാധിപരെ  വായനക്കാരുടെ വിമര്ശനം എത്ര കടുതതായാലും പ്രസിദ്ധീകരിക്കൂ. ഭാഷ തരo  താഴ്ന്നതനെങ്കിൽ ദയവു ചെയ്തു പ്രസിധീകരിക്കതിരികൂ.  എത്ര തരാം താഴ്ന്ന കള്ള്  ഷാപ്പ്‌ ഭാഷയാണ് ചിലരൊക്കെ താഴെ ഉപയോഗിച്ചിരിക്കുന്നതെന്ന് നോക്കൂ..
Pavanan P.K. 2014-10-14 14:37:09
അങ്ങനെയൊരു 'കൃഷ്ണ കുമാര'നും വന്നു 'കൂലിധരനു' ചെണ്ടയുമായി! ആകട്ട്‌... എഴുതിയത് വായിക്കാനെങ്കിലും പറ്റുന്നുണ്ടല്ലോ... അല്ലെങ്കിൽ ബിജുണ്ണിയും നാരദനും ഒക്കെ വന്നു മോങ്ങുന്ന പോലെ രണ്ടും നാലും വാക്ക് എഴുതീട്ടിരിപ്പാ രാവിലെതന്നെ പ്രാർത്ഥനയും കഴിഞ്ഞ്... ആരെങ്കിലും പറയുന്നതു കേൾക്കാൻ...  ബൈബിൾ പോലെ എഴുതിയാലെ വായിക്കൂ... യേശു ദാസന്മാരാ... വൈകിട്ട് അതെല്ലാം പാടി ഉറങ്ങാനായിരിക്കും!  ബാക്കിയൊക്കെ വെട്ടിയേക്കാൻ... റിട്ടയർ ചെയ്തു ഒത്തിരി നാട്ടിലേക്ക് പോയി... റബ്ബറിന് വില പോയെന്നു പറഞ്ഞുള്ള പ്രാർത്ഥനയിൽ പങ്കു ചേരാൻ. കൂലീധരനുണ്ടോ ഇതുവെല്ലതും മനസ്സിലാവൂ... ഇ-മലയാളിക്കു കാശുണ്ടല്ലോ ഇഷ്ടംപോലെ... കൊടുകൊട്... അല്ല, പറഞ്ഞേത്‌...
വിദ്യാധരൻ 2014-10-14 15:50:57
വിഷമിച്ചിരിക്കുന്ന നാരദർക്കു വേണ്ടി സമർപ്പിക്കുന്നു "ഉപ്പു ചുമന്നു നടക്കുനവനൊരു കപ്പല് കടലിൽ ഇറക്കാൻ മോഹം അണ്ടികൾ ചപ്പി നടക്കുന്നവനൊരു തണ്ടിലിരിപ്പാൻ ആശ കണക്കെ കുണ്ടുകുളത്തിൽ തവള കുഞ്ഞിനു കുന്നിനു മീതെ പറക്കാൻ മോഹം ചൊട്ടച്ചാണ്‍വഴി ദൂരം മാത്രം കഷ്ടിച്ചങ്ങ് പറക്കും കോഴികൾ ഗരുഡനു പിറകെ ചിറകും വീശി ഗ്ഗഗനെ ഗമനം വാഞ്ചിക്കുന്നു "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക