Image

ജാതി ചോദിക്കുന്നു ഞാന്‍, സോദരാ…( ഒരു നര്‍മ്മഗീതം - സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 13 October, 2014
ജാതി ചോദിക്കുന്നു ഞാന്‍, സോദരാ…( ഒരു നര്‍മ്മഗീതം - സുധീര്‍ പണിക്കവീട്ടില്‍)
(സമര്‍പ്പണം നാല്‍പ്പത് രാവും നാല്‍പ്പത് പകലും ഉപവസിച്ച് സാക്ഷാല്‍ പിശാച്ചിനെ മുട്ട് കുത്തിച്ച ദൈവപുത്രനായ ശ്രീ യേശുദേവന്റെ മാര്‍ഗ്ഗം സ്വീകരിച്ച് ജാതി പിശാചിനെ തോല്‍പ്പിക്കാമെന്ന വ്യാമോഹത്തോടെ മതം മാറിയ, മതം മാറാനുദ്ദേശിക്കുന്ന നമ്പൂതിരിമാരല്ലാത്ത എല്ലാ ഹിന്ദുക്കള്‍ക്കും.)

ക്രിസ്തുവില്‍ വീണ്ടും ജനിച്ചു ഞാന്‍
പുണ്യസ്‌നാനവുമേറ്റനാള്‍കളില്‍
തൃപ്തനായ് ഞാന്‍ ഹിന്ദു ധര്‍മ്മത്തിന്‍- ജാതി
പിശാച് ഒഴിഞ്ഞ് പോയല്ലോ!!

ഭക്ത പ്രഹ്ലാദനായി ഞാന്‍ നിത്യം
ക്രിസ്തുനാമവും വാഴ്ത്തി വാഴവെ
ചുറ്റുവട്ടത്തുള്ളവരൊക്കെയും
സത്യ ക്രിസ്ത്യാനിയായെന്ന് കാണവെ

ചൊല്ലെഴുമാര്യന്മാര്‍ ലോഹ്യവുമായി-
ട്ടൊന്നു കണ്ടാലല്‍പ്പം നിന്നീടവെ
ജാതി മാറ്റുവാന്‍ ഏകമാര്‍ഗ്ഗമീ
ക്രിസ്തുവിന്‍ മാര്‍ഗ്ഗമെന്ന് ധരിച്ചു ഞാന്‍

എന്റെ പൈതൃക ജാതിയോര്‍ക്കാതെ
ഹൈന്ദവരെന്നെ മാനിച്ചുയര്‍ത്തവെ
പൂര്‍വ്വികരായിട്ട് ക്രിസ്തുമതത്തില്‍
ജനിച്ച് വളര്‍ന്നവര്‍, ചോദിച്ചു പുഛമായ്

പേരിപ്പോള്‍ ക്രിസ്ത്യാനി ശരി തന്നെ, എങ്കിലും
മുമ്പത്തെ ജാതി പറയുക, ഓര്‍ക്കുക
സ്തബ്ധനായ് ഞാന്‍, പിന്നെ ചിന്തിച്ചു
വീണ്ടും ജാതി കുരുക്കില്‍ വീണുവോ ദൈവമേ??

മനുഷ്യനായാല്‍ ചുമക്കേണം ജാതിയെന്ന-
മാറാപ്പ്, മരണം വരെ ഈ ഭൂമിയില്‍
പിന്നെന്തിന് മതം മാറി, എടുക്കുന്നു വേലിയില്‍
കിടക്കുന്ന പാമ്പിനെ കൗപീനമാക്കുവാന്‍



ജാതി ചോദിക്കുന്നു ഞാന്‍, സോദരാ…( ഒരു നര്‍മ്മഗീതം - സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Christian 2014-10-13 05:22:26
ഇന്ത്യയിലായിരുന്നുവെങ്കില്‍ താണ ജാതിയും അമേരിക്ക എന്ന ക്രെസ്തവ രാജ്യത്തു വന്നപ്പോള്‍ തങ്ങളും തുല്യരൊ ഉന്നത ജാതിക്കാരൊ ആണെന്നു കണക്കാക്കുന്ന പലരും ഊണ്ട്. ക്രെസ്തവരെ ഏറ്റവും ആക്ഷേപിക്കുന്നത് ഇക്കൂട്ടരാണു. ഇങ്ങനെയൊക്കെ തോന്നാന്‍ കാരണം ക്രൈസ്തവ-ജുഡായിക് സംസ്‌കാരം ഒരുക്കിയ തുല്യതാ ചിന്തയും അവബോധവുമാണു. ഇന്ത്യയിലായിരുന്നെങ്കില്‍ ഇങ്ങനെ ചിന്തിക്കില്ലായിരുന്നു.
ജാതി ക്രൈസ്തവര്‍ ഉണ്ടാക്കിയതല്ല. ചില പൊങ്ങന്‍ ക്രിസ്ത്യാനികള്‍ തങ്ങള്‍ നമ്പുതിരിമാരുടെ പിന്‍ തലമുറ ആണെന്നു പറയുന്നു. അവര്‍ ക്രിസ്തുവിനെ തന്നെ തള്ളി പറയുകയാണു. വേശ്യകളുടെയും ചുങ്കക്കാരുടെയും അവശരുടെയും സുഹ്രുത്തായിരുന്ന ക്രിസ്തുവിന്റെ നേര്‍ അനുയായി വന്ന് ഉന്നത കുലത്തില്‍ പെട്ടവരെ മതം മാറ്റി എന്നു പറഞ്ഞാല്‍ അതില്‍ മണ്ടത്തരം ഉണ്ട്.
ജാതി ഇന്ത്യയില്‍ മാത്രമുള്ള ഒരു രോഗമാണു. നല്ല ക്രിസ്ത്യാനികള്‍ ആരും ജാതി ചോദിക്കുമെന്നു കരുതുന്നുമില്ല.
എന്നു കരുതി മതം മാറേണ്ട ആവശ്യമില്ല. ഓരൊരുത്തരുടെയും സ്വാതന്ത്ര്യം. അമേരിക്കയില്‍ കറുത്തവര്‍ ഇസ്ലാമില്‍ ചേരുന്നുണ്ട്. അത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണു. അതു തന്നെ ഇന്ത്യയിലും. അമേരിക്കയില്‍ വന്നു പെട്ടെന്നു ബ്രാഹ്മണരായവര്‍ക്ക് വര്‍ഗീയത കൂടുന്നതില്‍ തെറ്റില്ല.
bijuny 2014-10-13 06:08:34
ശരിക്കും ഒരു വിപ്ലവ കവിത
Ninan Mathullah 2014-10-13 06:47:17
Generally people get carried away by their own self importance. They consider, their own race, religion, culture and heritage better than others. This is part of their identity. In a healthy dose it is acceptable. It is part of their self esteem. There are exceptions also. When one of their members marry from a different race they become intolerant. Same is applicable with conversion to a different religion. These people get intolerant when a member of their religion join another religious faith. Instead of a self evaluation as to the real cause of this change, they resort to intrigue to discourage others from changing religion. They resort to propaganda, or try to have laws changed to discourage conversion. The theme of the poem is an imagined problem. There may be people in Christian faith that are proud of their Namboodiri heritage. It is necessary that these minority groups keep their own identity as they are milestones in the history of the people. If they are gone, how we will teach our children our history?
വിദ്യാധരൻ 2014-10-13 09:17:40
ചെകുത്താൻ യേശുവിന്റെ ജാതി മാറ്റി ചെകുത്താന്റെ ജാതിയാക്കാൻ വന്നതാണ് പക്ഷെ എന്ത് ചെയ്യാം ചെകുത്താന്റെ വേല നടന്നില്ല ചെകുത്താൻ നിരാശനായി മടങ്ങി രണ്ടു പേരും അവരവരുടെ ജാതിയിൽ തന്നെ ഉറച്ചു നില്ക്കുന്നു. ജാതി ചിന്തകളെ മാറ്റി നിറുത്തിയാൽ, ഒരുമിച്ചു പ്രവര്ത്തിക്കാൻ പറ്റിയ ഒരു തട്ടകത്തെക്കുറിച്ച് ഹൈന്ദവ മതവും യേശുവും പഠിപ്പിക്കുന്നു. അത് ആത്മാവിന്റെ തലത്തിലുള്ള അറിവാണ്. അവിടെ ജാതി ചിന്തകൾ നിഷ്ഭ്രമമാകുകയും മനുഷ്യ ജാതി ഒന്നാണെന്ന തിരിച്ചറിവും ഉണ്ടാകുന്നു. 'ബ്രഹ്മജ്ഞാനേതി ബ്രാഹ്മണാ" എന്ന് ഹൈന്ദവ വേദം പഠിപ്പിക്കുന്നു. അതായത് ബ്രമാവിനെ അറിഞ്ഞവനാണ് ബ്രാഹ്മ്ണൻ. ബ്രാഹ്മണന് 'ദ്വിജോത്തമൻ' എന്ന പരിയായവും ഉണ്ട്. അതായത് രണ്ടാമത് ജനിച്ചവൻ എന്ന്. ഈ പറഞ്ഞ അറിവും ജനവും ആധ്യാത്മിക തലത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. ക്രിസ്തവ്ർ സത്യം ഗ്രഹിക്കാതെ വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്ന വീണ്ടും ജനനവുമായി വളരെ സാമ്യം ഉണ്ട്. നിക്കദീമസു എന്ന മനുഷ്യൻ യേശുവിനോട് സ്വര്ഗ്ഗരാജ്യം പ്രാപിക്കേണ്ടതിന് എന്ത് ചെയ്യണം എന്ന് ചോദിക്കുമ്പോൾ യേശു പറയുന്നു നീ രണ്ടാമതും ജനിക്കണം എന്ന്. അതിനു നിക്കദീമസു മറുചോദ്യം ചോതിക്കുന്നത് എങ്ങനെ രണ്ടാമതും അമ്മയുടെ ഗർഭപാത്രത്തിൽ കയറി വീണ്ടും ജനിക്കാം എന്ന് ( ഈ വിവരക്കേട് ഇന്ന് എല്ലാ മതത്തിലും നിലനില്ക്കുന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്). ഇവിടെ ഹൈന്ദവ മതം പറയുന്നതും യേശു പറയുന്നതും ഒന്നാണ്. ആധ്യാത്മിക തലത്തിൽ മനുഷ്യരെല്ലാം ഒരു ജാതിയാണെന്ന ഒരു അവബോധത്തിലൂടെ മാത്രമേ ഇപ്പോൾ നടക്കുന്ന ഈ ജാതി ചിന്തകളും ബഹളങ്ങളും അവസാനിക്കുകയുള്ളൂ. 'നിന്നെ പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കണം എങ്കിൽ, 'സ്നേഹമാണ് അഖിലസാരം ഊഴിയിൽ' എന്ന മന്ത്രം നിത്യവും ഉരുവിടണം എങ്കിൽ നാം എല്ലാം ആധ്യാത്മിക ജീവികൾ ആണെന്ന ബോധം ഉള്ളിൽ ഉണ്ടായേപറ്റു. 'നിങ്ങളെന്നെ സത്യത്തിലും ആതാമാവിലും ആരാധിക്കുക' എന്ന് യേശുവിന്റെ വചനങ്ങളിൽ ഇതിന്റെ സാരത്തെ സംഗ്രഹിച്ചിരിക്കുന്നു. " അഹം ബ്രഹ്മാസ്മി." "കാതുള്ളവൻ കേൾക്കട്ടെ, മനസുള്ളവൻ ഗ്രഹിക്കട്ടെ"
vaayanakkaaran 2014-10-13 14:21:02
പത്രാധിപരേ താങ്കളുടെ ചിന്താഗതി ഒട്ടും മനസ്സിലാകുന്നില്ല. കവിതയെ അനുമോദിച്ചുകൊണ്ട് എഴുതിയ കമന്റിൽ ‘ചന്തി’ എന്ന വാക്കുള്ളതുകൊണ്ടാണോ താങ്കൾ പ്രസിദ്ധീകരിക്കാൻ വിസമ്മതിക്കുന്നത്?
  
ചിന്തോദീപികമായ കവിത.  
“തന്റെയപ്പൂപ്പനൊരാനയുണ്ടാർന്നോ? 
കാട്ടൂ തന്നുടെ ചന്തിയിൽ തഴമ്പ്”  
എന്ന ചോദ്യത്തെ ഓർപ്പിക്കുന്നു.
വിദ്യാധരൻ 2014-10-13 15:51:14
കമന്റ് എഴുതുമ്പോൾ ഒരു ചന്തം ഒക്കെ ആവാം, പക്ഷെ ചന്തിയുള്ള കമന്റ് എഴുതാതിരിക്കാൻ ശ്രമിക്കണം എന്നായിരിക്കും പത്രാധിപരുടെ നിലപാട്? നാം ഇങ്ങറിയുവതല്പം എല്ലാം വായനക്കാരാ പത്രാധിപരുടെ സങ്കല്പം!
CP Pulimuttom 2014-10-13 19:37:37

Christian:

മുന്‍പ് ഇതുപോലെ സൂചി ഗോതമ്പിനും .... പാല്‍പൊടിക്കുംവേണ്ടി മതം മാറിയവര്‍ ആണ് ഇപ്പോള്‍ ഹിന്ദുക്കള്‍ക്ക് എതിരെ .... ഇപ്പോള്‍ പറയുന്നതു.... ആദവും ഹൌവ്വായും ആണ് .... ഞങ്ങളുടെ ഡാഡിയും മമ്മിയും എന്നാണ് .... ഇതുപോലെ ആണ് ഇന്ത്യമൊത്തം മതം മാറ്റം നടത്തിയത് ആന്ധ്രയിലൊക്കെ ഒരു 10 വര്‍ഷത്തിന് മുന്‍പെ പോലും 5000 രൂപക്ക് മതം മാറിയവരെ എനിക്കു അറിയാം .... ഈ മതം മാറിയ വ്യക്തിയുടെ പേര് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും ... ശ്രീ കൃഷ്ണന്‍ ..... ദോഷം പറയരുതല്ലോ .. ഇപ്പൊഴും അയാളുടെ പേര് അത് തന്നെ ... നമ്മുടെ നാട്ടില്‍ ആണ് .. അന്തോണിയും ... ഉമ്മനും ... ജോസഫും ..... ജോര്‍ജ്ജും.... തോമസും .... തങ്കച്ചനും ... മാണിയും .. ഒക്കെ ആയത് ... സാക്ഷരതയുടെ ഗുണം


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക