Image

കണ്‍സ്ട്രക്ഷന്‍ അക്കാദമിക്ക് മാര്‍ച്ചില്‍ തറക്കല്ലിടും

Published on 08 December, 2011
കണ്‍സ്ട്രക്ഷന്‍ അക്കാദമിക്ക് മാര്‍ച്ചില്‍ തറക്കല്ലിടും
തിരുവനന്തപുരം: ചവറയില്‍ ആരംഭിക്കുന്ന കണ്‍സ്ട്രക്ഷന്‍ അക്കാദമിക്ക് മാര്‍ച്ച് ഒന്നിന് തറക്കല്ലിടുമെന്ന് തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ അറിയിച്ചു. നിര്‍മ്മാണമേഖലയില്‍ പ്രാപ്തരായ തൊഴിലാളികളെയും സാങ്കേതിക വിദഗ്ധരെയും സൃഷ്ടിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ഇംഗ്ലണ്ടിലെ നാഷണല്‍ കസ്ട്രക്ഷന്‍ കോളേജ്, ബില്‍ഡിംഗ് കസ്ട്രക്ഷന്‍ അക്കാദമി, എന്നിവയുടെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് അക്കാദമി ആരംഭിക്കുത്.

അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തും സ്വദേശത്തും തൊഴില്‍ ലഭ്യമാക്കുതിനുള്ള പദ്ധതികള്‍ ആരംഭിക്കും. വ്യവസായ പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ സ്‌കില്‍ അക്കാദമി ആരംഭിക്കുമെന്നും ഇതിനായി പത്തേക്കര്‍ സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

എംപ്ലോയ്ന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനം രജിസ്റ്റര്‍ ചെയ്ത പേരുകള്‍ പുതുക്കുന്നതിനും മാര്‍ച്ച് ഒന്നിന് പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടയായിരിക്കും പദ്ധതി നടപ്പിലാക്കുക. സര്‍ക്കാര്‍ മേഖലയിലുള്ള 72 വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലും കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക