Image

ഒരു സ്‌നേഹക്കുറിപ്പ് - അക്ഷരങ്ങളെ ലാളിക്കുന്ന എഴുത്തുകാരന്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 13 October, 2014
ഒരു സ്‌നേഹക്കുറിപ്പ് - അക്ഷരങ്ങളെ ലാളിക്കുന്ന എഴുത്തുകാരന്‍ (സുധീര്‍ പണിക്കവീട്ടില്‍)
അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ശ്രീ ജോസ് ചെരിപുറത്തിന്റെ നര്‍മ്മ കഥകള്‍ വിചാരവേദി ഇന്ന് ( 10-12-14) ചര്‍ച്ചചെയ്യാന്‍പോകുന്നുവെന്നറിഞ്ഞപ്പോള്‍ വളരെസന്തോഷം തോന്നി.അദ്ദേഹവുമായി രണ്ട്പതിറ്റാണ്ടിലേറെപരിചയമുണ്ട് എനിക്ക്.ന്യൂയോര്‍ക്കില്‍ നിന്ന്പ്രസിദ്ധീകരിക്കുന്ന കൈരളി പബ്ലിക്കേഷന്‍സില്‍ പതിവായി എഴുതിയിരുന്ന ശ്രീ ചെരിപുറത്തിന്റെ നര്‍മ്മ കഥകളും, നോവലുമൊക്കെ വായനാസും തരുന്ന, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനകളായിരുന്നു.  ഇപ്പോള്‍ അന്തര്‍ദ്ദേശീയ പ്രശസയാര്‍ജ്ജിച്ച് നില്‍ക്കുന്ന ശ്രീ കെ.സി.ജയനുമായി പരിചയമുണ്ടായിരുന്നത്‌കൊണ്ട് അദ്ദേഹവുമായി ശ്രീ ചെരിപുറത്തിന്റെ കവിതകളും, നര്‍മ്മകഥകളും അന്ന് ഞാന്‍ ചര്‍ച്ചചെയñിരുന്നു. ജോസേട്ടന്‍ എന്നു ശ്രീ ജയന്‍ വിളിക്കുന്ന ശ്രീ ചെരിപ്പുറത്തിനെ അങ്ങനെ ജയന്‍ വഴി പരിചയപ്പെട്ട നാള്‍ മുതല്‍ ഇന്ന്‌ വരെ ആ സൗഹൃദബന്ധം നിലനില്‍ക്കുന്നു. വായനകാരെ എന്നും പ്രോത്സഹിപ്പിക്കുന്ന കൈരളിയുടെ പത്രാധിപര്‍ ശ്രീ ജോസ് തയ്യിലും ഞങ്ങളുടെ സൗഹ്രുദബന്ധത്തിലെ ഒരു കണ്ണിയായിരുന്നു. ഏകദേശം രണ്ടുപതിറ്റാണ്ടുകള്‍ക്ക്മുമ്പ്ശ്രീ ചെരിപ്പുറത്തിന്റെ രചനകളെ കുറിച്ച് ഒരു ഒരു ആസ്വാദനം എഴുതിയാലോ എന്നാലോചിച്ച് ഒന്ന് രണ്ട് ണ്ഡികകള്‍ തയ്യാറാക്കി ശ്രീ തയ്യിലിനെ ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു- ജോസ് കുറച്ച്കൂടിയെഴുതട്ടെ എന്നിട്ട്‌നമുക്ക് ഒരു സമഗ്രപഠനമൊക്കെ തയ്യാറാക്കാം. ഞാന്‍ അന്നു കുറിച്ചിരുന്നത്താഴെ ഉദ്ധരിക്കുന്നു.

'ഇതാ ഒരു എഴുത്തുകാരന്‍ !ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഒരു നിമിഷം ചെവിതരൂ. കേട്ട് കഴിയുമ്പോള്‍നിങ്ങളും പറയും എന്തേശ്രദ്ധിക്കാതിരുന്നതെന്ന്. കാല പ്രവാഹത്തിന്റെ കുമിളകളില്‍ക്ഷണനേരം തെളിഞ്ഞുടയുന്ന ഒരു എഴുത്തുകാരനല്ലശ്രീ ജോസ് ചെരിപ്പുറം.  വായനകാരുടെ ലോകത്ത്ശാശ്വതമായപ്രതിഷ്ഠയുമായി കത്തിനില്‍ക്കുന്ന ഒരു കെടാദീപമാണു് അദ്ദേഹം. ഭാവനാസമ്പന്നനായ പാലാക്കാരന്‍ശ്രീ ജോസ് ചെരിപ്പുറത്തിന്റെമോതിരവിരലുകള്‍ കുറിക്കുന്നരചനാഭംഗിയില്‍മലയാള മങ്ക കോരിതരിക്കുന്നു. അക്ഷരങ്ങളെ ലാളിച്ച്‌കൊണ്ട്സ്രുഷ്ടിക്കുന്ന ഭംഗിയുള്ള പദങ്ങളുടെ  ഇന്ദ്രജാലം. വരികള്‍ക്കിടയില്‍ ജീവിതത്തിന്റെ ചൈതന്യവും വിശുദ്ധിയും  വികാരങ്ങളും ഒരു മയില്‍പീലിത്തുണ്ട്‌പോലെതിരുകി കയറ്റിവായനകാരെകൊതിപ്പിച്ച്‌കൊതിപ്പിച്ച്‌വായിപ്പിക്കാനുള്ളരചനാപാടവം ജന്മസിദ്ധ്മായി കിട്ടിയ അനുഗ്രഹീതനായ  കലാകാരന്‍.സുഗന്ധകുസുമങ്ങളെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റ്‌പോലെമകരമാസത്തിലെ ചൂടില്ലാത്തവെയില്‍പോലെസുകരമായവായനാനുഭവം തരുന്നരചനകള്‍. അനുയോജ്യമായ പദങ്ങള്‍ കൊണ്ട് ഒരു മായാപ്രപഞ്ചമുണ്ടാക്കി അവിടേക്ക് താളാത്മകമായി കാവ്യദേവതയെ അനുനയിച്ച്‌കൊണ്ട്‌വരികയും പിന്നെ അവളെ ലജ്ജയില്‍ മുക്കിതാഴ്ത്തി അവളുടെ കവിളുകളില്‍കോടികോടി കുങ്കുമപൂക്കള്‍വിരിയിക്കുകയും ചെയñിട്ട്പതുക്കെപതുക്കെമൂടുപടം അനാവരണം ചെയ്യുന്നശൈലിയുടെ ഉടമ. പ്രായഭേദമെന്യേവായനകാരെ ആസ്വാദനത്തിന്റെ ഊഞ്ഞാലില്‍ ഇരുത്തി കറയറ്റമനോഹരദ്രുശ്യങ്ങള്‍ കാണിച്ച്‌കൊടുത്ത് അവരെസംത്രുപñിയുടെ താളങ്ങളില്‍ലയിപ്പിച്ച്  ആനന്ദം പകരാന്‍ കഴിവുള്ള ഉജ്ജ്വല പ്രതിഭയുള്ള എഴുത്തുകാരന്‍.  ഒരു തൂവ്വല്‍സ്പര്‍ശം പോലെ അദ്ദേഹത്തിന്റെതൂലികയില്‍നിന്നുതിരുന്ന ചില ചിന്ന ചിന്ന പദങ്ങള്‍ വായനകാരെവിസ്മയങ്ങളുടെ ലോകത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ഒരു നുണച്ചികാറ്റ്‌പോലെസാക്ഷാല്‍ചെരിപ്പുറം ശൈലി അവര്‍ക്ക്ഹാസ്യത്തിന്റെതിരുമധുരം നല്‍കി ഇക്കിളിയിടുന്നു.

വായനകാര്‍ കുറവുള്ള ഈ തിരക്ക്പിടിച്ച്‌നഗരിയില്‍ ഒരു മിന്നാമിനുങ്ങിന്റെനുറുങ്ങ്‌വെട്ടം മാത്രമേ അദ്ദേഹം പരത്തുന്നുള്ളു.ഭാവനാ സമ്പന്നനായ അദ്ദേഹത്തിന്റെരചനകള്‍ ആസ്വാദകര്‍ശരിയ്ക്കും അറിയാന്‍തുടങ്ങുമ്പോള്‍സൂര്യദേവനെപോലെ തേജസ്സോടുകൂടി ഉദിച്ചുയരാന്‍ കഴിവുള്ള അതുല്യനായസാഹിത്യശില്‍പ്പി.'

അതിനുശേഷം ശ്രീ തയ്യില്‍ ഉദ്ദേശിച്ച്‌ പോലെ ശ്രീ ജോസ് സാഹിത്യത്തിലെ ഇതരസങ്കേതങ്ങളില്‍ അദ്ദേഹത്തിന്റേതായ കഴിവുകള്‍തെളിയിച്ച്‌കൊണ്ടിരുന്നു. കാവ്യനര്‍ത്തകി എന്ന പേരില്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ''അളിയന്റെ പടവലങ്ങ'' എന്ന ഹാസ്യകഥാസമാഹാരം പിന്നീട്പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നപണിപ്പുരയിലാണു്.എന്നാല്‍ ഒരു സമഗ്ര പഠനം തയ്യാറാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.കാരണം ഇതേദൗത്യ്‌വുമായിവേറെപലരും രംഗത്ത്‌വന്നത് കണ്ട് ഞാന്‍ സന്തോഷിക്കയായിരുന്നു.നമ്മള്‍ തുടങ്ങിവക്കുന്നത്മറ്റുള്ളവര്‍ ഏറ്റെടുക്കുമ്പോള്‍നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അംഗീകരിക്കപ്പെടുന്നുവെന്നസംത്രുപñി.

ഹാസ്യരസപ്രധാനമായവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്ശ്രീ ജോസിനു പ്രിയമായിരുന്നു.സമൂഹത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്നവിരുതന്മാരേയും, പരദൂഷണവീരന്മാരേയും കഥാപാത്രങ്ങളാക്കി അദ്ദേഹം കഥകള്‍ എഴുതിയിട്ടുണ്ട്.  നമ്മളെപൊട്ടിപൊട്ടി ചിരിപ്പിക്കുന്ന തമാശകള്‍ പറയുമ്പോഴും അദ്ദേഹം ചിരിക്കാറില്ല. അതെങ്ങനെസാധിക്കുന്നുവെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.പൊടിക്കുപ്പിതുമ്മാറില്ല.  ചുറ്റിലും കാണുന്നവര്‍ കഥയില്‍ കഥാപാത്രങ്ങളായിവരുന്നത്‌കൊണ്ട് കഥകള്‍ വളരെവിശ്വസനീയമായിതോന്നുന്നതിനുപുറമെ കഥയില്‍ കടന്നുവരുന്നഹാസ്യത്തിനും മാറ്റ് കൂടുന്നു.  സാഹിത്യസമ്മേളനങ്ങളില്‍പങ്കെടുത്ത്‌വന്ന് അതെക്കുറിച്ച് ഒരു ദ്രുശ്യവിവരണം അദ്ദേഹം എനിക്ക്‌നല്‍കാറുണ്ട്.  ഏതൊ ഒരു മലയാളി സംഘടനയോഗത്തില്‍ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്‌സംബന്ധിച്ച്തര്‍ക്കമുണ്ടായപ്പോള്‍ അതില്‍രണ്ടുപേര്‍ ഞങ്ങള്‍ എന്തും പിന്താങ്ങുമെന്ന്പറഞ്ഞ്ഇരുന്നുവെന്നും സ്വന്തമായി അഭിപ്രായമില്ലാത്ത ആ പാവങ്ങള്‍ എതോപരദൂഷണവീരന്‍പറയുന്നയാള്‍ക്ക്‌വോട്ട്‌ചെയ്യാന്‍വേണ്ടിമണികൂറുകളോളം കാത്തുനിന്നുവെന്നും ജോസ് പറയുകയും ഏതൊ കഥയില്‍ അത് ഉള്‍പ്പെടുത്തുകയും ചെയñു.സ്വന്തമായ ഒരു വ്യകñിത്വവും അഭിപ്രായങ്ങളുമുള്ളശ്രീ ജോസ് നിര്‍ഭയം അനീതികള്‍ക്കെതിരെപ്രതികരിച്ചിരുന്നു.  കുറെസാഹിത്യകാരന്മാര്‍ കൂടി ഒരു കവിയെ ആദരിക്കയും സ്‌നേഹത്തിന്റെപൂച്ചെണ്ടുകളുമായിനിന്ന അവരെക്രുത്ഘനായ കവി അധിക്ഷേപിക്കയും, അപഹസിക്കയും ചെയñപ്പോള്‍ അത്‌ചോദിക്കാന്‍ധൈര്യപൂര്‍വ്വം മുന്നോട്ട്‌വന്നവരില്‍ ഒരാളായിരുന്നുശ്രീ ജോസ്. ഒരു പരദൂഷണവീരനെപേടിച്ച്മറ്റുള്ളവര്‍മാറിനിന്നപ്പോള്‍ശ്രീ ജോസ് ശകñിയുകñമായി കവിക്കെതിരെപ്രതികരിച്ചു.  വാസñവത്തില്‍ ഇത്തരം അനുഭവങ്ങള്‍ അദ്ദേഹം തന്റെസാഹിത്യക്രുതികളില്‍ കലയുടെ ചായക്കൂട്ടണിയിച്ച്‌ചേര്‍ത്തിരുന്നു.  ഇവിടെ വയാഗ്ര ഗുളികളുടെ പ്രചാരം സംഭവബഹുലമായപ്പോള്‍ ജോസ് തന്റെയൗവ്വനകാലത്ത് അമ്മാച്ചന്റെവീട്ടില്‍പോയപ്പോള്‍അമ്മിയില്‍മുളക് അരിച്ച്‌കൊണ്ടിരുന്ന ഒരു സ്രñീയെ കണ്ട കാര്യം  ഓര്‍ക്കുകയും അതെപ്പറ്റി എന്നോട്പറയുകയും ചെയñു. അവളുടെ മുത്ത് ഒരു മ്ലാനഭാവം നിഴലിച്ചിരുന്നുവത്രെ. അതെക്കുറിച്ച് എന്നോട്‌സംസാരിച്ചിരിക്കവേ ഒരു കഥക്ക്‌പ്ലോട്ട് കിട്ടിയെന്ന്പറഞ്ഞ്‌ഫോണ്‍ കട്ട്‌ചെയñു.പിറ്റെദിവസം '' പവര്‍ ഫയിലിയര്‍'' എന്ന കഥ വായിച്ച്‌കേള്‍പ്പിച്ചു.

കാല്‍പ്പനികതയുടെ കറയറ്റ ഭാവങ്ങള്‍ മുഗ്ദ്ധതയോടെ സ്‌നിഗ്ദ്ധതയോടെ പകര്‍ത്താന്‍ സവിശേഷമായ കഴിവുണ്ടായിരുന്നു ജോസിനു.പ്രണയവര്‍ണ്ണങ്ങളുടെ ഒരു മഴവില്‍ കൂടെ കൊണ്ട്‌നടക്കുന്ന ഇദ്ദേഹം ഒരു പഞ്ചശരന്‍തന്നെയാണു്.  വിദ്യാര്‍ഥിയായിര്‍ന്നപ്പോള്‍മണിമലയാറ്റിന്‍തീരത്ത്കൂടിമുണ്ടും മടക്കി കുത്തി ഏതൊ കാവ്യലോകത്തെമായകാഴ്ച്കളില്‍മുങ്ങിനടക്കുമ്പോള്‍പുഴക്കടവില്‍നിന്നും ഈറനുടുത്ത് ലജ്ജാനമ്ര്മുിയായി നം കടിച്ച്‌കൊണ്ടോടിപോകുന്ന ഏലമ്മ (യഥാര്‍ത്ഥപേരല്ല) എന്ന സുന്ദരിയെപ്പറ്റിയും പ്രണയസുധാരസം തുളുമ്പുന്ന കവിതകള്‍ എഴുതീട്ടൂണ്ട്. ആ പെണ്‍കുട്ടി ജോസിനെ പ്രേമിച്ചിരുന്നു എന്ന് അദ്ദേഹത്തിനുറപ്പായിരുന്നുവത്രെ. അപ്പന്‍ പറയുന്നപെണ്ണിനെമാത്രമെകെട്ടാവൂ എന്ന് അമ്മച്ചിയുടെ ഉഗ്രശാസനം ജോസിന്റെ പ്രണയചിന്തകളെപേടിപ്പിച്ച് അടക്കിയിരുന്നു. ജോസ് പറയും അതെല്ലാം യൗവ്വനകാല ചാപല്യങ്ങള്‍.  ആണ്‍കുട്ടിയയാലും പെണ്‍കുട്ടിയായാലും കുടുംബമര്യാദകള്‍പാലിക്കണമെന്ന്‌വിശ്വസിക്കുന്നനല്ലമനസ്സുള്ളആളാണ് ജോസ്. സുഹ്ര്ദ്ബന്ധങ്ങള്‍ക്ക്‌വലിയവില കല്‍പ്പിക്കുന്ന ഇദ്ദേഹം തനിക്ക്‌വിശ്വാസ്മുള്ള ചങ്ങാതിമാരുമായേമനസ്സ്തുറക്കുകയുള്ളു.  ഈ ലേകനുമായിസംസാരിക്കുമ്പോഴെല്ലാം ആ സംഭാഷണം ഒരു കലാസ്രുഷിടിയില്‍ചെന്നവസാനിക്കുമായിരുന്നു.  സാഹിതീസപര്യ ജോസിന്റെ ആത്മാവില്‍ അലിഞ്ഞിരിക്കയാണു്.പതിറ്റാണ്ടുകള്‍ക്ക്മുമ്പ് ഇവിടെ എഴുത്തുകാരുടെ എണ്ണം കുറവായിരുന്നപ്പോള്‍കൈരളിയുടെ താളുകളില്‍നിറഞ്ഞ്‌നിന്നത് ജോസ് ചെരിപ്പുറമായിരുന്നു.  അതില്‍ ജോസ് എഴുതിയിരുന്ന ഒരു നീണ്ട കഥയാണുകൈരളിയും ജോസുമായി എന്നെ അടുപ്പിച്ചത്. ആ നീണ്ട കഥയിലെ കഥാപാത്രം കായലോരത്തെസ്വന്തം തെങ്ങിന്‍പറമ്പിലൂടെ കുടയും ചൂടി ആരോമല്‍ ചേകവരുടെ ചന്തം പരത്തികൊണ്ട്‌വരുന്ന ഒരു രംഗത്തിന്റെവര്‍ണ്ണനയുണ്ട്.  അത്‌വളരെമനോഹരമായിരുന്നു. അത്‌കൊണ്ട് ഈ ലേകന്‍ എഴുത്തുകാരനെതിരക്കി.ശ്രീ ജയന്‍ കെ.സി. ജോസിനെപരിചയപ്പെടുത്തിതന്നു. ചന്ദനകളറുള്ള ജുബ്ബയിട്ട്, കസവ്മുണ്ടും ചുറ്റി ഒരു മലയാളി പരിപാടിക്ക് വന്ന ജോസിനും ആരോമല്‍ ചേകവരുടെ ചന്തമുണ്ടെന്ന് ഞാന്‍ പറഞ്ഞത് ജോസിനെ സന്തോഷിപ്പിച്ചു.മ്രുദുലഹ്രുദയനായ ഈ എഴുത്തുകാരന്‍കോപിക്കാറെയില്ലയെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പൂവ്വമ്പുകള്‍ ഒഴിയാത്ത ആവനാഴിയുമായി അക്ഷരങ്ങളുടെ നായാട്ടിനിറങ്ങുമ്പോള്‍ പദങ്ങള്‍ അനുപദം ഒരു കവിതാഹാരമായിതീര്‍ക്കുന്നതാണു ഇദ്ദേഹത്തിന്റെമു്യവിനോദം.  കാവ്യസങ്കല്‍പ്പങ്ങളില്‍മുഴുകി അനുഭൂതികള്‍തികട്ടിതുളുമ്പിച്ച്‌കൊണ്ട് മലയാളഭാഷയുടെ നിത്യകാമുകനായിവിലസുന്നു ഈ കവി, കഥാകാരന്‍, സരസകവി.അക്ഷരങ്ങളുടെ ലോകത്ത്ഭാവനയുടെ നറുനിലാവ്പരത്തിസര്‍ഗ്ഗപുളകിതനായി ഏറെമോഹങ്ങളുമായി അലസംനടക്കുന്നത് ഇഷ്ടമാണ് ജോസിനു.അങ്ങനെനിലാവിന്റെനീന്തല്‍പൊയ്കയില്‍താമരമൊട്ടുകള്‍വിടരാന്‍വെമ്പുന്നത്‌നോക്കിനിന്ന് ആ പൂമൊട്ടുകളിലെതേന്‍തൊട്ടെടുത്ത് ചുണ്ടുകള്‍മധുരതരമാക്കി കൂട്ടുകാരെഫോണില്‍വിളിക്കുന്നു.  പലപ്പോഴും എന്റെഫോണിലെ ഐ.ഡി.കോളറില്‍ കാണാം, ചെരിപ്പുറം. ഹലൊപറയുമ്പോഴേക്കും കാവ്യശകലങ്ങള്‍പൊഴിയുകയായി.ഒരിക്കല്‍ അങ്ങനെനിന്ന് കവിതചൊല്ലികൊണ്ടിരിക്കുമ്പോള്‍ എന്നോട്‌ചോദിച്ചു.ഈ വാക്ക് അത്രക്ക് യോജിക്കുന്നില്ലെന്ന് തോന്നുന്നു.എന്തുവേണം.ഞാന്‍ പറഞ്ഞു.''തട്ടികൊടുക്ക്, ആരുവായിക്കാന്‍'' ജോസിനു അതിഷ്ടമായി.അമേരിക്കന്‍മലയാളി എഴുത്തുകാരുടെ മേല്‍ ചുമത്തിയിരിക്കുന്ന അപരാധം അവരുടെ രചനകള്‍ക്ക്‌മേന്മയില്ലെന്നാണു്.  അതെക്കുറിച്ചൊന്നും ജോസ് വിഷമിക്കുന്നില്ല.മൗലികമായപ്രതിഭയില്‍നിന്നും വരുന്നക്രുതികള്‍ വായനക്കാര്‍ ആസ്വദിക്കും.സ്വന്തമായിസര്‍ഗ്ഗശകñിയില്ലാത്തവന്‍വല്ലവന്റേയും മോഷ്ടിക്കുമ്പോഴാണു അത്തരം ക്രുതികള്‍വികലമാകുന്നതെന്ന്  ജോസ്‌വിശ്വസിക്കുന്നു.

'ആരൊക്കെ എഴുതിയാലും സുധീര്‍ എന്റെക്രുതികളെക്കുറിച്ച് എഴുതണമെന്ന്' ജോസ് എപ്പോഴും പറയും. പ്രിയങ്കരനായ ചങ്ങാതിയുടെ ആ ആവശ്യം സമീപഭാവിയില്‍നിറവേറ്റാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശ്രീ ജോസിനു ഭാവുകാശംസകളോടെ....

ശുഭം
ഒരു സ്‌നേഹക്കുറിപ്പ് - അക്ഷരങ്ങളെ ലാളിക്കുന്ന എഴുത്തുകാരന്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
joscheripuram 2014-10-13 16:41:25
Thank you for your sincere comments,I think we been knowing each other for at least a quarter centuary.It's easy to break relationship but to build one takes a lot of time.Thank you Sudhir.
വിദ്യാധരൻ 2014-10-13 17:51:32
ജോസ് ചെറിപുരത്തെ നേരിട്ടറിയില്ലെങ്കിലും, നർമ്മ കഥകളിലൂടെ, അദ്ദേഹത്തിൻറെ രസികത്വം മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അളിയന്റെ പടവലങ്ങാ എന്നൊക്കെ വായിക്കുമ്പോൾ ഒന്നും ഞെട്ടുമെങ്കിലും അത് വായിച്ചു കഴിയുമ്പോൾ ഒരു നല്ല പടവലങ്ങാ തോരൻ തിന്ന സുഖമാണ്. കവിതകൾ എഴുതുമ്പോഴും എന്തെങ്കിലും വിഷയങ്ങളെ ചുറ്റിപറ്റിയായിരിക്കുമെന്നതും ഇവിടെ എടുത്തു പറയാതിരികാനാവില്ല. ഭാരതത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ബലാൽസംഗം ഏറി വരുമ്പോൾ, ധീർഘദർശിയായ കവി ഒരു 'നിർലിംഗ സ്വർഗ്ഗം ' വിഭാവനം ചെയ്യുന്നതിൽ തെറ്റില്ല. എന്തായാലും നിങ്ങളിലുള്ള രസികത്വം കളയാതെ സൂക്ഷിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക