ആംഗ്രി ബേബീസ് എന്ന ചിത്രത്തിന് ശേഷം സജി സുരേന്ദ്രന് അണിയിച്ചൊരുക്കുന്ന അടുത്ത ചിത്രത്തിലും നായകന് അനൂപ് മേനോനാണ്. ഷീ ടാക്സി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ അനൂപ് തന്റെ കരിയറിലാദ്യമായി കാവ്യാ മാധവന്റെ കൂടെ അഭിനയിക്കാനൊരുങ്ങുകയാണ്.
പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ കാവ്യ അവതരിപ്പിക്കുന്നതെന്ന് അനൂപ് പറഞ്ഞു. കാവ്യയുടെ കഥാപാത്രത്തിന് ഒരു കോമിക്കല്‍ സൈഡുണ്ട്. ഒരു അഭിനേത്രി എന്ന നിലയില്‍ തനിക്ക് കാവ്യയോട് ആരാധനയാണെന്ന് താരം പറഞ്ഞു. പെരുമഴക്കാലം എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച കഥാപാത്രം ഇതു വരെ മറ്റേത് അഭിനേത്രി അവതരിപ്പിച്ച വേഷങ്ങളെക്കാള്‍ മികച്ചതായിരുന്നു. കാവ്യ ഒരു അസാധ്യ നടിയാണെന്നും അവരോടൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും അനൂപ് വ്യക്തമാക്കി.
ഷീ ടാക്സിയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ 25ന് ആരംഭിക്കും. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അനൂപ് മേനോന് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ജോ ജോസഫ് തിരുത്താനത്തില്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. ടിനി ടോം, സുരാജ് വെഞ്ഞാറമ്മൂട്, നോബി എന്നിവരോടൊപ്പം ജോ ഒരു യാത്ര പുറപ്പെടുന്നു. യാത്ര പുറപ്പെടുന്ന സ്ത്രീകളുടെ സംഘത്തിലാണ് കാവ്യ. മൂന്നാം സംഘം സിംലയിലെ ബുദ്ധ തീര്‍ത്ഥാടകരാണ്. ഒരു പ്രത്യേക പോയിന്റില്‍ ഈ മൂന്ന് കൂട്ടരും ഒന്നിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് അനൂപ് വ്യക്തമാക്കി. കൃഷ്ണ പൂജപ്പുര തിരക്കഥ തയ്യാറാക്കിയ ചിത്രം കൂര്‍ഗിലും സിംലയിലുമായാകും ചിത്രീകരിക്കുക.