Image

എസ്എംസിസി നോര്‍ത്ത് അമേരിക്ക പ്രതിനിധിസംഘം നാളെ മുല്ലപ്പെരിയാറില്‍

Published on 08 December, 2011
എസ്എംസിസി നോര്‍ത്ത് അമേരിക്ക പ്രതിനിധിസംഘം നാളെ മുല്ലപ്പെരിയാറില്‍

കൊച്ചി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കയുടെ പ്രതിനിധി സംഘം പ്രസിഡന്റ് സേവി മാത്യുവിന്റെയും ബോര്‍ഡ് ചെയര്‍മാന്‍ മാത്യു തോയലിന്റെയും നേതൃത്വത്തില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനോടൊപ്പം
നാളെ(വെള്ളി) മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. ചപ്പാത്തിലെയും വണ്ടിപ്പെരിയാറിലെയും സത്യാഗ്രഹപ്പന്തലിലെത്തി പ്രതിനിധിസംഘം മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മറവില്‍ മുപ്പത്തഞ്ച് ലക്ഷത്തോളമുള്ള കേരളത്തിലെ സഹോദരങ്ങള്‍ക്ക് ജീവനും സ്വത്തിനും വെല്ലുവിളികളുയരുമ്പോള്‍ എല്ലാവിധ സഹായങ്ങളുമേകാന്‍ പ്രവാസി സമൂഹം കൂടെയുണ്ടാകുമെന്ന് എസ്എംസിസി പ്രസിഡന്റ് സേവി മാത്യു സൂചിപ്പിച്ചു. ഡിസംബര്‍ നാലിന് അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ എസ്എംസിസി പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

സേവി മാത്യു
പ്രസിഡന്റ് എസ്എംസിസി നോര്‍ത്ത് അമേരിക്ക
ഫോണ്‍ ഇന്‍ഡ്യ: 09745070722
08-12-2011
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക