Image

പൂവിനുള്ളില്‍ പൂവിരിയും പൂക്കാലവുമായി ആര്‍. ശ്രീകണ്ഠന്‍ നായര്‍ വരുന്നു…

അനില്‍ പെണ്ണുക്കര Published on 14 October, 2014
പൂവിനുള്ളില്‍ പൂവിരിയും പൂക്കാലവുമായി ആര്‍. ശ്രീകണ്ഠന്‍ നായര്‍ വരുന്നു…
പൂവിനുള്ളില്‍ പൂവിരിയും പൂക്കാലം വന്നു! എന്ന് കവി പാടിയത് സത്യമാകുന്നു. മലയാളിയുടെ മനസിലെ മാധ്യമപ്രതിഭ ആര്‍.ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം കൊടുക്കുന്ന മുഴുവന്‍ സമയ വിനോദ ചാനല്‍ “ഫ്‌ളവേഴ്‌സ്” ഉടന്‍ നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.

സിനിമ, സംഗീതം, സ്റ്റേജ്‌ഷോ എന്നു വേണ്ട മലയാളി കുടുംബങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങളുടെ കണ്ണിനു മുമ്പില്‍ എത്തിക്കാന്‍ ശ്രീകണ്ഠന്‍ നായരും സംഘവും റെഡി. കൊച്ചി തിരുവാണിയൂരില്‍ 500 കോടി രൂപ മുതല്‍ മുടക്കിയാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ വരവ്. മലയാളത്തില്‍ ഏതെല്ലാം ചാനല്‍ വന്നാലും ചാനല്‍ കാരണവര്‍ ശ്രീകണ്ഠന്‍നായര്‍ തന്നെ. കേരളത്തിന്റെ മുക്കിലും മൂലയിലും കടന്നു ചെല്ലുന്ന ആകാശവാണി പഠിപ്പിച്ച പാഠമാണല്ലോ ശ്രീകണ്ഠന്‍ നായരുടെ മാധ്യമപാഠം. സാധാരണക്കാരന്റെ യഥാര്‍ത്ഥ പള്‍സ് തിരിച്ചറിഞ്ഞ മറ്റൊരു മാധ്യമം റേഡിയോയോളം വരുമോ?
ഇന്ത്യയിലെ എട്ട് കോടീശ്വരന്‍മാരാണ് ശ്രീകണ്ഠന്‍ നായര്‍ക്ക് പിന്നില്‍ പൂക്കള്‍ വിരിയിക്കാന്‍ പൂമരങ്ങള്‍ക്ക് വെള്ളവും, വെളിച്ചവും, വളവും നല്‍കുന്നത്. ആദ്യം വിനോദം, പിന്നെ വാര്‍ത്തയുടെ ലോകത്തേക്കും വരുന്നു. കൊച്ചിയില്‍ മീഡിയാസിറ്റി എന്നപേരില്‍ സ്ഥാപിക്കുന്ന മാധ്യമസ്ഥാപനമാണ് ഫ്‌ളവേഴ്‌സ് ചാനലിന്റേയും വരാന്‍ പോകുന്ന ന്യൂസ് ചാനലിന്റേയും മാതൃസ്ഥാപനം. സിനിമനിര്‍മ്മാണം, മാധ്യമപഠനം, എഡിറ്റിംഗ് സ്റ്റുഡിയോ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍. അതിന് ശ്രീകണ്ഠന്‍ നായരെ സഹായിക്കാന്‍ ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ ഒരുകൂട്ടം തന്നെയുണ്ട്. അര്‍പ്പണബോധമുള്ള മാധ്യമപ്രതിഭയ്ക്ക് കൂട്ടായി അര്‍പ്പണ ബോധമുള്ള പനിനീര്‍ പൂവുകള്‍.

പൂക്കള്‍ വിരിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അതിനായി മലയാളി കാത്തിരിക്കുന്നു. കണ്ടു മടുത്ത പ്രോഗ്രാമുകളില്‍ നിന്നും വ്യത്യസ്ഥമായി ശ്രീകണ്ഠന്‍നായര്‍ നമുക്കെന്തെല്ലാമാണ് നല്‍കാന്‍ പോകുന്നതെന്ന്…

ഈ മാധ്യമ സുഗന്ധത്തിന് ഈ മലയാളിയുടെ നന്മനിറഞ്ഞ ആശംസകള്‍.


പൂവിനുള്ളില്‍ പൂവിരിയും പൂക്കാലവുമായി ആര്‍. ശ്രീകണ്ഠന്‍ നായര്‍ വരുന്നു…
പൂവിനുള്ളില്‍ പൂവിരിയും പൂക്കാലവുമായി ആര്‍. ശ്രീകണ്ഠന്‍ നായര്‍ വരുന്നു…
Join WhatsApp News
pratheep 2014-10-18 09:44:39
 WE ARE WAITING WITH PLEASURE

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക