Image

സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സഭാചരിത്ര സെമിനാര്‍ ശനിയാഴ്‌ച തൃശൂരില്‍

Published on 08 December, 2011
സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സഭാചരിത്ര സെമിനാര്‍ ശനിയാഴ്‌ച തൃശൂരില്‍
കൊച്ചി: സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ഹിസ്റ്ററി ആന്റ്‌ റിസര്‍ച്ച്‌ ഫോറത്തിന്റെയും തൃശൂര്‍, പാലക്കാട്‌ രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂര്‍ അതിരൂപത 125-ാംവര്‍ഷ ജൂബിലിയോടനുബന്ധിച്ച്‌ സഭാചരിത്രസെമിനാര്‍ ശനിയാഴ്‌ച തൃശൂരില്‍ സംഘടിപ്പിക്കുന്നു. രാവിലെ 9.30ന്‌ ആര്‍ച്ച്‌ബിഷപ്‌സ്‌ ഹൗസ്‌ ഓഡിറ്റോറിയത്തില്‍ അതിരൂപതാ മെത്രാപ്പോലീത്തായും കെസിബിസി അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തും.

സീറോ മലബാര്‍ സഭാചരിത്രം 1886വരെ, ക്രൈസ്‌തവരും ദേശീയ പ്രസ്ഥാനങ്ങളും, മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികളുടെ സാസ്‌കാരിക പൈതൃകം, തൃശൂര്‍ അതിരൂപതയുടെ ഉത്ഭവവും വളര്‍ച്ചയും എന്നീ വിഷയങ്ങളില്‍ റവ.ഡോ.ചെറിയാന്‍ വാരിക്കാട്ട്‌, അല്‌മായ കമ്മീഷന്‍ ഹിസ്റ്ററി ആന്റ്‌ റിസര്‍ച്ച്‌ ഫോറം കണ്‍വീനര്‍ ജോണ്‍ കച്ചിറമറ്റം, ഷെവലിയര്‍ പ്രെഫ.ജോര്‍ജ്‌ മേനാച്ചേരി, എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പാലക്കാട്‌ രൂപതാ വികാരി ജനറാള്‍ മോണ്‍ ജോസഫ്‌ ചിറ്റിലപ്പിള്ളി, പ്രെഫ.ജോര്‍ജ്‌ അലക്‌സ്‌ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. 3.30ന്‌ ചേരുന്ന സമാപന സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതാ വികാരിജനറാള്‍ ജോര്‍ജ്‌ എടക്കളത്തൂര്‍ അധ്യക്ഷത വഹിക്കും. കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ കെ.പി.ലോറന്‍സ്‌, അഡ്വ.ബിജു കുണ്ടുകുളം, ഡോ.മേരി റജീന, കണ്‍വീനര്‍ പി.ഐ.ലാസര്‍, ജോയിന്റ്‌ കണ്‍വീനര്‍ പ്രെഫ.വി.എ.വര്‍ഗീസ്‌ എന്നിവര്‍ സംസാരിക്കും.

ജോണ്‍കച്ചിറമറ്റം . കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക