Image

ജോണ്‍ ഇളമതയുടെ നോവലുകളെപ്പറ്റി സാഹിത്യ സംവാദം ഒക്‌ടോബര്‍ 19-ന്‌ ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 October, 2014
ജോണ്‍ ഇളമതയുടെ നോവലുകളെപ്പറ്റി സാഹിത്യ സംവാദം ഒക്‌ടോബര്‍ 19-ന്‌ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: സാഹിത്യ സംവാദം ഒക്‌ടോബര്‍ 19, 2014 (ഞായറാഴ്‌ച) വൈകിട്ട്‌ 2 മുതല്‍ 4 മണി വരെ ന്യൂയോക്കില്‍ നടക്കും. അക്ഷരസ്‌നേഹികളായ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന പരിപാടി ന്യൂയോര്‍ക്കിലെ സന്തൂര്‍ റെസ്റ്റോറന്റ്‌, യൂണിയന്‍ ടേണ്‍പൈക്ക്‌,ക്യൂന്‍സില്‍ വെച്ചാണ്‌ അരങ്ങേറുക. ഷിബു ഏലിയാസ്‌ (സന്തൂര്‍ റെസ്റ്റോറന്റ്‌) ആണ്‌ പരിപാടിയുടെ സംഘാടകന്‍.

കനേഡിയന്‍ മലയാളി എഴുത്തുകാരനായ ജോണ്‍ ഇളമതയുടെ ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച്‌ രണ്ട്‌ നോവലുകളെപ്പറ്റിയുള്ള ചര്‍ച്ചയും, അവലോകനവുമാണ്‌ വിഷയം.

ഡോക്‌ടര്‍ നന്ദകുമാര്‍, `മരണമില്ലാത്തവരുടെ താഴ്‌വര' എന്ന നോവലിനെപ്പറ്റി ലഘു പ്രഭാഷണം നടത്തും. .അതി പൂരാതന ചരിത്രം. ഏതാണ്ട്‌ ക്രിസ്‌തുവിന്‌ 1500 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ (9 മുതല്‍ 19 വരെ) ഹൃസ്വമായി ജീവിച്ച്‌, ഈജിപ്‌റ്റിനെ ഭരിച്ച ബാലഫറവോ ടൂട്ടാന്‍ കാമൂണിന്‍െറ ചരിത്രമാണ്‌ ഈ നോവലിന്‌ ആധാരം. ഫറവോമാരുടെ അത്യന്തം വിചിത്രമായ ആചാര വിശ്വാസങ്ങളിലൂടെ ഇതള്‍ വിടരുന്ന ഈ കൃതിയില്‍ ചരിത്രത്തിലിന്നും വിസ്‌യമായി നില നില്‍ക്കുന്ന ഒരു ബാലഫറവോയുടെ കഥ പറയുന്നു.ചരിത്രവും, ഭാവനയും ഇഴപിരിയുന്ന അപൂര്‍വ്വ മുഹൂര്‍ങ്ങള്‍ ഒരുക്കുന്ന ഉദ്വേഗജനകമായ കഥയാണ്‌ `മരണമില്ലാത്തവരുടെ താഴ്‌വര'.

മറ്റൊരു നോവല്‍,പുരാതന ഗ്രീസിന്‍െറ ചരിത്രമായ `സോക്രട്ടീസ്‌ ഒരു നോവല്‍' എന്നതാണ്‌. ഡോക്‌ടര്‍ ഏകെബി പിള്ളയാണ്‌ ഈ നോവിലിനെപ്പറ്റി ലഘു പ്രഭാഷണം നടത്തുന്നത്‌. യവന ചിന്തകന്‍ സോക്രട്ടീസിന്‍െറ ജീവിതവും,തത്വപിന്തകളും ചിത്രീകരിക്കുന്ന ഈ നോവല്‍, ബി സി അഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പിലാകെ ആഞ്ഞടിച്ച പുതിയ അറിവുകളുടെ ചിന്താപ്രവാഹമാണ്‌.ചരിത്രവും,മിത്തും,സമന്വയിക്കുന്ന ഈ നോവല്‍ പുരാതന ഗ്രീസിന്‍െറ വിശ്വാസ പ്രമാണങ്ങളുടെ പൊളിച്ചെഴുത്തും,പുതിയ തത്വജ്‌ഞാനത്തിന്‍െറ വൈകാരിക വിപ്‌തവുമാണ്‌.

ചരിത്രം മറന്നുകൊണ്ടിരിക്കുന്ന ഇക്കാലയളവില്‍,ചരിത്രാന്വേഷികളും, വിഞ്‌ജാനകൗതുകികളുമായ എല്ലാ മലയാളികള്‍ക്കും സ്വാഗതം. വിവരങ്ങള്‍ക്ക്‌ അന്വേഷിക്കുക: ഷിബു ഏലിയാസ്‌ (ഫാണ്‍ 718 343 3939, 516 348 3570).
ജോണ്‍ ഇളമതയുടെ നോവലുകളെപ്പറ്റി സാഹിത്യ സംവാദം ഒക്‌ടോബര്‍ 19-ന്‌ ന്യൂയോര്‍ക്കില്‍
Join WhatsApp News
Truth man 2014-10-16 06:40:14
Please everybody come there.I will be there from Texas 
Thanks
By truth man
വിദ്യാധരൻ 2014-10-16 10:14:01
ജോണ് ഇളമതയുടെ പുസ്തകത്തെ നിങ്ങൾ എങ്ങനെ കീറിമുറിച്ചു വിശകലനം ചെയ്യുന്നു എന്ന് കാണാൻ ഞാനും കാണും. ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിച്ചാൽ തോന്നും അദ്ദേഹം തികച്ചും ഒരു വലിയ അവാർഡിന് അർഹനാണെന്ന്. ആയതുകൊണ്ട് ദയവുചെയ്യുത് ഒരു ടിക്കെട്ടു അയച്ചു തന്നാൽ ഞാനും വരാം. നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ചോദിക്കുന്നത്. രിട്ടയർമെന്റിൽ നിന്ന് കിട്ടുന്ന തുഛ വരുമാനമേ ഉള്ളു അതുകൊണ്ടാ ചോതിക്കുന്നത്. ന്യുയോർക്കിൽ ഉള്ള പലരുടെയും നോട്ടപുല്ലിയാണല്ലോ ഞാൻ. ടിക്കെറ്റിനായ് കാത്തിരിക്കുന്നു . സസ്നേഹം വിദ്യാധരൻ
Truth man 2014-10-16 10:24:19
Yes Mr.respected vidyadaran see you in Santoor 
Thanks
bijuny 2014-10-16 10:58:07
Ticket blocked. Please reveal identity to print and send it. ( I won't tell any one)
എന്തായാലും അതിനുള്ള ധയര്യം ഇല്ല.
Vidyaa's Fan Club 2014-10-16 11:04:16
വിദ്യാധരൻ പോകാതിരിക്കുന്നതാണ് നല്ലത്. ഇളമതയുടെ പുസ്തകം കീറി മുറിക്കുന്നതിനു പകരം വിദ്യാധരനെ അവർ കീറിമുറിക്കും. നിങ്ങളെ ഞങ്ങൾക്ക് നഷ്ടമാകുന്നത് താങ്ങാനാവില്ല. വളവിൽ തിരിവ്. അപകടം പതിയിരിക്കുന്നു
John Varghese 2014-10-16 11:07:27
Truth Man is very much exited about Vidyaadharan and even he has revealed his original place in that excitement. He is not Texan but for sure is from New York.
One of your fans. 2014-10-16 11:36:21
എന്തിനാ വിദ്യാധരാ ഇങ്ങനെ മോഹിപ്പിക്കുന്നത്? വരാന്നു പറഞ്ഞിട്ട് വരാതിരിക്കരുതെ വരാതിരുന്നാലോ ഞങ്ങൾ നിരാശരായിടും I don't think you have the courage to come to New York. there are so many people waiting for you. This is our sacrificial month and waiting for someone can be used to please the Goddess of revenge.
CID Moosa 2014-10-16 12:39:28
ട്രൂത്ത് മാൻ ആരാണെന്ന് കണ്ടു പിടിക്കാൻ വളരെ നാളായി ശ്രമിക്കുന്നു. വിദ്യാധരനെ അല്പ്പം ഭയം ഇല്ലാതില്ല. റ്റെക്സുസ് കാരനല്ല ന്യുയോര്ക്ക്കാരനാണെന്ന് മനസിലായി. ജോണ് വറുഗീസിന്റെ നിഗമനത്തോട് ചേരുന്നു. ഏതായാലും നിങ്ങളുടെ ഒക്കെ ശ്രദ്ധയിൽ ഇരിക്കട്ടെ. ഏതാണ്ട് വലിയ കാല താമസം ഇല്ലാതെ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നു. എത്തിയാൽ പിടിക്കാവുന്ന ദൂരത്തിൽ എത്തിയിട്ടുണ്ട്
Truth man 2014-10-16 15:25:44
Mr. CID moosa  you can,t see me and find out because my writing touch with everybody,s style .I will  everywhere like an unseen guest,if any truth brake out  I will involve .I never say lies
Not look religion color ,rich or poor .I like all human being.
Iam not a writer or poet but I like everybody .But I borrow everybody,s word,then you think that Person is truth man not
Please love together and try good education to the children and pray and give some charity .This world is going to finish soon
But we have a good place forever .wait for that Good nite
vaayanakkaaran 2014-10-16 17:01:41
Truth man, സത്യം നിങ്ങൾ സംസാരിക്കുവീൻ, ആ സത്യം നിങ്ങളെ മോചിപ്പിക്കും. (യോഹന്നാൻ 8:32)
confused 2014-10-16 17:27:09
ആര് പറയുന്നത്താണ് സത്യം എന്ന് എങ്ങനെ കണ്ടുപിടിക്കും വായനക്കാരാ? അന്തപ്പൻ പറയുന്നതോ അതോ നൈനാൻ മാത്തുള്ള പറയുന്നതോ അതോ ട്രൂത്ത്‌ മാൻ പറയുന്നതോ?
ഇടിയൻ നാറാണപിള്ള(Rt. KP) 2014-10-16 20:01:59
കേരള പോലീസിന്റെ മൂന്നാം മുറ പ്രയോഗം നടത്തിയാൽ ട്രൂത്ത്‌മാൻ തത്ത പറയുന്നപോലെ സത്യം പറയും
കള്ളൻ വാസു 2014-10-17 03:46:11
ഹൊയ്യൊ ! ഓർക്കുമ്പോൾ സഹിക്കാൻ പറ്റില്ല . ആ മൂന്നാം മുറ! ഒടുക്കത്തെ ഒരു പ്രയോഗമല്ലേ. കണ്ണിൽ ചോരയില്ലാത്തവ്ന്മാര്. ഈർക്കിലി കേറ്റൽ, ഉരുട്ട്, കസേര ഇല്ലാതെ കസേരയിൽ ഇരിക്കുക, തുണിയില്ലാതെ ഐസ് കട്ടയുടെ പുറത്തു ധ്യാനത്തിനിരുത്തൽ, ഹോ ഹോ ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില! എന്റ ട്രൂത്ത്‌ മാനെ എന്തിനാ ഇതിനൊക്കെ പോകുന്നത്? ഒള്ള സത്യം തുറന്നു പറ!
Truth man 2014-10-18 08:39:29
My name is sathyavan but I translated to English 
That is the problems .sathyavan
Iam stopping the opinions .I express my opinions  to improve your anxiety of readings and improve of the medias but everybody look like harassing me so I plan to go stop my expressions
Sincerely
Truth man

Anyway I will be in Santoor ,Iam in new jersey
Thank you all
Pastor. Kurian Varghese 2014-10-18 08:47:05
സത്യവാനെ നീ ഒരു ജ്ഞാന സ്നാനം ഏറ്റു ഒരു പുതിയ പേരിൽ പ്രത്യക്ഷപ്പെടാൻ നോക്ക്. അതാണ്‌ നിത്യമായ രക്ഷാമാർഗ്ഗം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക